ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ സ്റ്റാഫോര്‍ഡിലുള്ള കേരള ഹൗസ് ഓഡിറ്റോറിയത്തില്‍ വച്ച് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ പൗരാവലി ഡോ. മാത്യു കുഴല്നാടന് എംഎല്‍എയ്ക്ക് ഉജ്വല വരവേല്‍പ്പ് നല്കി.
ഫോമാ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍, മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റൺ, മലയാളി അസോസിയേഷന് സീനിയര്‍ സിറ്റിസണ്‍ ഫോറം, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്, നഴ്സസ് അസോസിയേഷന്,
ഹൂസ്റ്റൺ ക്രിക്കറ്റ് അസോസിയേഷന്, ടെക്സസ് കണ്‍സര്‍വേറ്റീവ് ഫോറം, കേരള ഡിബേറ്റ് ഫോറം, കോതമംഗലം ക്ലബ്, സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ്, കേരള ലിറ്റററി ഫോറം തുടങ്ങിയ സംഘടനകളെ പ്രതിനിധാനം ചെയ്ത് ഹൂസ്റ്റൺ പൗരാവലി സ്വീകരണ സമ്മേളനത്തില്‍ എത്തിയിരുന്നു.
ഐഒസി ഹൂസ്റ്റന്‍ ചാപ്റ്റര്‍ പ്രസിഡന്റ് തോമസ് ഒലിയാന്‍കുന്നേല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഷിബി റോയി (മല്ലു കഫെ റേഡിയോ) അവതാരകയായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ നടന്ന സ്വീകരണത്തിന് നന്ദിയര്‍പ്പിച്ച് കൊണ്ടാണ് മാത്യു കുഴല്നാടന് പ്രസംഗം ആരംഭിച്ചത്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന കോണ്‍ഗ്രസിന്റെ മഹത്തായ ആശയങ്ങളും ലക്ഷ്യങ്ങളും പിന്തുടർന്നാണ് താൻ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. പല കാരണങ്ങളാല്‍ ഇന്ത്യയില്‍ രാഷ്ട്രീയ പ്രവര്‍ത്തകരെ അവിടത്തെ ജനങ്ങള്‍ ഇപ്പോള്‍ വിശ്വാസത്തില്‍ എടുക്കാതായി എന്ന് മാത്യു കുഴല്നാടന് പറഞ്ഞു.
അവരെ ഒരിക്കലും കുറ്റപ്പെടുത്തുന്നില്ല. ജനങ്ങളില്‍നിന്ന് രാഷ്ട്രീയക്കാരും ജനപ്രതിനിധികളും അകന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ചില ഭരണാധികാരികള്‍ ജനാധിപത്യത്തിന്റെ തന്നെ പഴുതുകളിലൂടെ ഏകാധിപതികളായി മാറി.
എന്നാല്‍ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും വെറുക്കപ്പെടേണ്ടവരല്ല. എല്ലാ രാഷ്ട്രീയക്കാരും അഴിമതിക്കാരല്ല. പക്ഷേ കുറച്ചു പേര് അഴിമതിക്കാരായാല്‍ അല്ലെങ്കില്‍ അഴിമതിയില്‍ മുങ്ങി കുളിച്ചാല്‍ അതിന്റെ പഴി പൊതുവേ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുമാണ് വന്നുചേരുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂവാറ്റുപുഴയിലെ ജനങ്ങൾ അര്‍പ്പിച്ച വിശ്വാസവും ചുമതലകളും താന്‍ വളരെ സത്യസന്ധമായി നിറവേറ്റുമെന്നും അമേരിക്കൻ മലയാളികൾ നൽക്കുന്ന സ്നേഹത്തിന് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനുശേഷം യോഗത്തില്‍ നിന്ന് ഉയര്‍ന്ന ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു.
മുല്ലപ്പെരിയാര്‍ ഡാം ഡികമ്മീഷന്‍ ചെയ്യണമെന്ന് അഭ്യര്‍ഥിച്ചു കൊണ്ട് ഐഒസി നേതാവ് ഡോ. മാത്യു വൈരമണ് അവതരിപ്പിച്ച പ്രമേയം ജനം കെെയടിച്ചു പാസാക്കി. പ്രമേയം മാത്യു കുഴല്നാടന് കൈമാറി.
ടെക്സസിലെ മലയാളി കര്ഷകന് ഡോ. മാണി സ്കറിയ "രാമച്ചം' എന്ന ചെടി മണ്ണിനേയും പ്രകൃതിയേയും എങ്ങനെ സംരക്ഷിക്കും എന്ന വിഷയത്തെ ആധാരമാക്കി പ്രഭാഷണം നടത്തി. വയനാടിലുണ്ടായ വന്‍ദുരന്തത്തെ പറ്റി ചിന്തിക്കുമ്പോള്‍ മലയോരങ്ങളില്‍ വ്യാപകമായി "രാമച്ചം' വച്ച് പിടിപ്പിക്കുന്നത് നന്നായിരിക്കുമെന്നു അദ്ദേഹം പറഞ്ഞു.
സ്റ്റാൻഫോര്‍ഡ് മേയര്‍ കെന്‍ മാത്യു, ജഡ്ജ് സുരേന്ദ്രന് പട്ടേല്‍, ജഡ്ജ് ജൂലീ മാത്യു എന്നിവര്‍ യോഗത്തെ അഭിസംബോധന ചെയ്തു. വിവിധ സംഘടനകളേയും പ്രസ്ഥാനങ്ങളേയും പ്രതിനിധികരിച്ചുകൊണ്ട് ശശിധരന് നായര്‍, ബേബി മണക്കുന്നേല്‍, ടോം വിരിപ്പന്‍, ബിജു ഇട്ടന്‍, മൈസൂര്‍ തമ്പി, ജോയ് സാമുവല്‍, വര്‍ഗീസ് രാജേഷ് മാത്യു,
ജോര്‍ജ് കാക്കനാട്, ഫാന്‍സിമോള്‍ പള്ളാത്തുമഠം, അനില്‍കുമാര്‍ ആറന്മുള, എസ്.കെ. ചെറിയാന്, പൊന്നു പിള്ള, പൊടിയമ്മ പിള്ള, ജെയിംസ് വെട്ടിക്കനാല്‍, രാജേഷ് മാത്യു, ജോര്‍ജ് ജോസഫ്, ബേബി ഊരാളില്‍, ഷാജി എഡ്വേര്‍ഡ്, ഇന്നസെന്റ് ഉലഹന്നന്‍, എ.സി.ജോര്‍ജ് തുടങ്ങിയവര്‍ വേദിയിലെത്തി ആശംസകളര്‍പ്പിച്ചു.
|