• Logo

Allied Publications

Americas
ഐ​പി​സി മി​ഡ് വെ​സ്റ്റ് റീ​ജിയൺ വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ ഡാ​ള​സി​ൽ
Share
ഡാ​ള​സ്: ഐ​പി​സി മി​ഡ് വെ​സ്റ്റ് റീ​ജിയൺ ക​ൺ​വ​ൻ​ഷ​ൻ ഈ മാസം 30 മു​ത​ൽ സെ​പ്റ്റം​ബ​ർ ഒന്ന് വ​രെ ഡാ​ള​സി​ൽ മെ​സ്കി​റ്റി​ലെ ഷാ​രോ​ൻ ഇ​വ​ന്‍റ് സെ​ന്‍ററിൽ വ​ച്ചു ന​ട​ക്കും. പാ​സ്റ്റ​ർ ഫെ​യ്ത്ത് ബ്ലെ​സ​ൻ, പാ​സ്റ്റ​ർ ടി.​ജെ. സാ​മു​വ​ൽ, പാ​സ്റ്റ​ർ മൈ​ക്ക് പാ​റ്റ്സ്, സ​ഹോ​ദ​രി ഷീ​ബാ ചാ​ൾ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

റീ​ജിയൺ പ്ര​സി​ഡ​ന്‍റ് പാ​സ്റ്റ​ർ ഷി​ബു തോ​മ​സ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വെ​ള്ളി​യാ​ഴ്ച വൈ​കുന്നേരം 6.30 മു​ത​ൽ ക​ൺ​വ​ൻ​ഷൻ ആ​രം​ഭി​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ ഒന്പത് മു​ത​ൽ പിവൈപി​എ ടാ​ല​ന്‍റ് കോ​മ്പ​റ്റീ​ഷ​ൻ, 10 മു​ത​ൽ സ​ഹോ​ദ​രി​മാ​ർ​ക്കു​ള്ള യോ​ഗ​വും ന​ട​ക്കും.

വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വൈ​കുന്നേരം 6.30നാ​ണ് പൊ​തു​യോ​ഗം. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒന്പതിന് ​ന​ട​ക്കു​ന്ന ആ​രാ​ധ​ന​യോ​ടെ ക​ൺ​വ​ൻ​ഷ​ൻ സ​മാ​പി​ക്കും. റീ​ജിയണിലെ മ​റ്റു ദൈ​വ​ദാ​സ​ൻ​മാ​രും വി​വി​ധ മീ​റ്റിംഗി​ൽ പ്ര​സം​ഗി​ക്കു​ന്നു. റീ​ജൺ കൊ​യ​ർ ഗാ​ന ശു​ശ്രൂ​ഷ​യ്ക്കു നേ​തൃ​ത്വം കൊ​ടു​ക്കും.

ഐ​പി​സി​യു​ടെ ഉ​ത്ത​ര അ​മേ​രി​ക്ക​യി​ലു​ള്ള ഏ​റ്റ​വും വ​ലി​യ റീ​ജിയണു​ക​ളി​ല്‍ ഒ​ന്നാ​ണ് മി​ഡ് വെ​സ്റ്റ് റീ​ജി​യൺ. 26 സ​ഭ​ക​ളു​ള്ള ഈ ​റീ​ജി​യ​ൺ ഡാ​ള​സ്, ഒ​ക്ല​ഹോ​മ, ഹൂ​സ്റ്റ​ണ്‍, സാ​ന്‍ അന്‍റോണി​യോ, ഓ​സ്റ്റി​ന്‍ എ​ന്നീ പ​ട്ട​ണ​ങ്ങ​ളി​ലു​ള്ള ഐ​പി​സി സ​ഭ​ക​ളു​ടെ ഐ​ക്യ​കൂ​ട്ടാ​യ്മ​യാ​ണ്.

ക​ൺ​വ​ൻ​ഷന്‍റെ ന​ട​ത്തി​പ്പി​ന് റ​വ. ഷി​ബു തോ​മ​സ് (പ്ര​സി​ഡ​ന്‍റ്), റ​വ. ജ​യിം​സ് എ​ബ്ര​ഹാം (വൈ​സ് പ്ര​സി​ഡ​ന്‍റ്), റ​വ. കെ. ​വി. തോ​മ​സ് (സെ​ക്ര​ട്ട​റി), ഫി​ന്നി സാം (​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ജോ​ഷി​ൻ ഡാ​നി​യേ​ൽ (ട്ര​ഷ​റ​ർ), ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗം ബാ​ബു കൊ​ടു​ന്ത​റ, മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫി​ന്നി രാ​ജു ഹൂ​സ്റ്റ​ൺ, മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ സാ​ക്ക് ചെ​റി​യാ​ൻ, ചാ​രി​റ്റി കോ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​വി. എ​ബ്ര​ഹാം. എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പ്ര​സി​ഡ​ന്‍റ് പാ​സ്റ്റ​ർ ഷി​ബു തോ​മ​സ് (972900 8578) സെ​ക്ര​ട്ട​റി പാ​സ്റ്റ​ർ കെ. ​വി. തോ​മ​സ് (2147715683)

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക പി​ക്നി​ക് ശ​നി​യാ​ഴ്ച.
ഗാ​ർ​ലാ​ൻ​ഡ് (ഡാ​ള​സ്): കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക പി​ക്നി​ക് ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​
ഗീ​താ​മ​ണ്ഡ​ലം ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ഷി​ക്കാ​ഗോ: കേ​ര​ള​ത്ത​നി​മ​യു​ടെ പ്രൗ​ഢി​യും പൈ​തൃ​ക​വും വി​ളി​ച്ചോ​തു​ന്ന ഷി​ക്കാ​ഗോ ഗീ​താ​മ​ണ്ഡ​ലം 46ാമ​ത് ഓ​ണാ​ഘോ​ഷം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു.
കേ​ര​ള സെ​ന്‍റ​ർ അ​വാ​ർ​ഡ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.
ന്യൂ​യോ​ർ​ക്ക്: സ​മൂ​ഹ ന​ന്മ​യ്ക്ക് വേ​ണ്ടി നി​സ്വാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ തെ​ളി​യി​ച്
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലി ചാ​പ്റ്റ​ർ വി​ൻ​സ​ന്‍റി​നെ​യും പ​ട​യാ​റ്റി​യെ​യും ആ​ദ​രി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വ​ലി​നെ​യും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് ദീ​ർ​ഘ​കാ​ല സേ​വ​ന​ച​രി​ത്ര​
സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ലെ വി​ള​വെ​ടു​പ്പു​ത്സ​വം: വ​ൻ വി​ജ​യം.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ വ​മ്പി​ച്ച വി​ജ​യ​വു​മാ​യി വാ​ർ​ഷി​ക ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ