• Logo

Allied Publications

Americas
മി​ഷി​ഗ​ൺ മ​ല​യാ​ളി അ​​സോ​സി​യേ​ഷന്‍റെ​ ഓ​ണാ​ഘോ​ഷം വെള്ളിയാഴ്ച
Share
ഡി​ട്രോ​യി​റ്റ്: 2010 മു​ത​ൽ മി​ഷി​ഗ​ൺ സം​സ്ഥാ​ന​ത്തെ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ മി​ഷി​ഗ​ൺ മ​ല​യാ​ളി അ‌​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വെ​ള്ളി​യാ​ഴ്ച (ഓ​ഗ​സ്റ്റ് 23) ന​ട​ക്കും.

വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ ക​ലാ​പ​രി​പാ​ടി, ചെ​ണ്ട​മേ​ളം, ഓ​ണ​സ​ദ്യ, ഓ​ണ​പ്പാ​ട്ടു​ക​ളു​മൊ​ക്കെ​യാ​യി മാ​ഡി​സ​ൺ ഹൈ​റ്റ്സി​ലു​ള്ള സെ​ന്‍റ് എ​ഫ്രാ​യിം ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ന്‍റെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (990 ഈ​സ്റ്റ് ലി​ങ്ക​ൺ അ​വ​ന്യൂ, മാ​ഡി​സ​ൺ ഹൈ​റ്റ്സ്, മി​ഷി​ഗ​ൺ 48071) (990 E Lincoln Ave, Madison Heights, MI 48071) വ​ച്ചു ന​ട​ത്ത​പ്പെ​ടും.

പ​രി​പാ​ടി​യി​ൽ നി​ന്നു ല​ഭി​ക്കു​ന്ന ഒ​രു തു​ക, വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി ന​ൽ​കു​മെ​ന്ന് സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ​രി​പാ​ടി​യു​ടെ മു​ഖ്യാ​തി​ഥി​യാ​യി കാ​ന​ഡ​യി​ലെ ഒ​ന്‍റാ​രി​യോ പ്രൊ​വി​ൻ​സി​ലെ വി​ൻ​സ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ മാ​ത്യു ഭ​ദ്ര​ദീ​പം തെ​ളി​യി​ക്കും.

മി​ഷി​ഗ​ണി​ലെ പ്ര​മു​ഖ ചെ​ണ്ട​മേ​ള ഗ്രൂ​പ്പാ​യ മോ​ടൗ​ൺ മേ​ളം ന​യി​ക്കു​ന്ന ചെ​ണ്ട​മേ​ള​വും മ​റ്റ് ക​ലാ പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൊ​ഴു​പ്പേ​കും. പ​തി​നാ​ല് കൂ​ട്ടം ക​റി​ക​ളും പാ​യ​സ​വും ഉ​ൾ​പ്പ​ടെ​യു​ള്ള ഓ​ണ​സ​ദ്യ​യാ​ണ് പ​രി​പാ​ടി​യു​ടെ മ​റ്റൊ​രാ​ക​ർ​ഷ​ണം.

മി​ഷി​ഗ​ണി​ലെ ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ ഓ​ണാ​ഘോ​ഷം മി​ഷി​ഗ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​മൊ​പ്പം ആ​ഘോ​ഷി​ക്കു​വാ​ൻ എ​ല്ലാ മ​ല​യാ​ളി​ക​ളേ​യും ഹൃ​ദ​യ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മാ​ത്യു ഉ​മ്മ​ൻ 248 709 4511, ജെ​യി​സ് ക​ണ്ണ​ച്ചാ​ൻ​പ​റ​മ്പി​ൽ 248 250 2327, ബി​ജോ​യി​സ് കാ​വ​ണാ​ൻ 248 761 9979, ചാ​ച്ചി റാ​ന്നി 215 840 5530, വി​നോ​ദ് കൊ​ണ്ടൂ​ർ 313 208 4952.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.