• Logo

Allied Publications

Americas
എ​ബ്ര​ഹാം തെ​ക്കേ​മു​റി​യു​ടെ വി​യോ​ഗം: ലാ​ന അ​നു​ശോ​ചി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: സാ​ഹി​ത്യാ​കാ​ര​ൻ എ​ബ്ര​ഹാം തെ​ക്കേ​മു​റി​യു​ടെ വി​യോ​ഗ​ത്തി​ൽ നി​ര്യാ​ണ​ത്തി​ൽ ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ലാ​ന) ഭ​ര​ണ​സ​മി​തി അ​നു​ശോ​ച​ന​വും ദുഃ​ഖ​വും രേ​ഖ​പ്പെ​ടു​ത്തി.

നി​ര​വ​ധി ക​വി​ത​ക​ളും നോ​വ​ലു​ക​ളും ര​ചി​ച്ചി​ട്ടു​ള്ള തെ​ക്കേ​മു​റി, അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ജീ​വി​ത​ത്തി​ന്‍റെ നേ​ർ​ചി​ത്രം വാ​യ​ന​ക്കാ​രി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. ലാ​ന​യു​ടെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലാ​ന​യു​ടെ വ​ള​ർ​ച്ച​യി​ൽ മു​ഖ്യ​പ​ങ്ക് വ​ഹി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം, പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ഗ​വേ​ണിം​ഗ് ബോ​ർ​ഡ് അം​ഗം, വി​വി​ധ ക​ൺ​വെ​ൻ​ഷ​നു​ക​ളു​ടെ ചെ​യ​ർ​മാ​ൻ തു​ട​ങ്ങി സം​ഘ​ട​ന​യി​ൽ നി​ര​വ​ധി പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ പ്ര​വാ​സ സാ​ഹി​ത്യ പ​രി​പോ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക അ​വാ​ർ​ഡ്, ഫോ​ക്കാ​ന, ലാ​ന, കെ​എ​ൽ​എ​സ് തു​ട​ങ്ങി നി​ര​വ​ധി പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ അം​ഗീ​കാ​ര​ങ്ങ​ളും തെ​ക്കേ​മു​റി​യെ തേ​ടി എ​ത്തി​യി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് എ​ന്നെ​ന്നും ഒ​രു തീ​ര ന​ഷ്ട​മാ​ണ് ശ്രീ ​തെ​ക്കേ​മു​റി​യു​ടെ വി​യോ​ഗ​മെ​ന്ന് ലാ​ന ഭ​ര​ണ​സ​മി​തി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യും(​ലാ​ന) കേ​ര​ള ലി​റ്റ​റി സൊ​സൈ​റ്റി ഡാ​ള​സ്(​കെ​എ​ൽ​എ​സ്) എ​ന്നി​വ​യു​ടെ സം​യു​ക്ത നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച (ഓ​ഗ​സ്റ്റ് 23) രാ​ത്രി എ​ട്ടി​ന്(​സി​എ​സ്ടി) സൂം ​വ​ഴി അ​നു​ശോ​ച​ന സ​മ്മേ​ള​നം സം​ഘ‌​ടി​പ്പി​ക്കും.

എ​ല്ലാ​വ​രെ​യും പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ (സെ​ക്ര​ട്ട​റി, കെ​എ​ൽ​എ​സ്) 214 763 3079. സാ​മൂ​വ​ൽ യോ​ഹ​ന്നാ​ൻ (സെ​ക്ര​ട്ട​റി, ലാ​ന) 214 435 0124.

https://us02web.zoom.us/j/89013151543

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക പി​ക്നി​ക് ശ​നി​യാ​ഴ്ച.
ഗാ​ർ​ലാ​ൻ​ഡ് (ഡാ​ള​സ്): കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക പി​ക്നി​ക് ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​
ഗീ​താ​മ​ണ്ഡ​ലം ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ഷി​ക്കാ​ഗോ: കേ​ര​ള​ത്ത​നി​മ​യു​ടെ പ്രൗ​ഢി​യും പൈ​തൃ​ക​വും വി​ളി​ച്ചോ​തു​ന്ന ഷി​ക്കാ​ഗോ ഗീ​താ​മ​ണ്ഡ​ലം 46ാമ​ത് ഓ​ണാ​ഘോ​ഷം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു.
കേ​ര​ള സെ​ന്‍റ​ർ അ​വാ​ർ​ഡ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.
ന്യൂ​യോ​ർ​ക്ക്: സ​മൂ​ഹ ന​ന്മ​യ്ക്ക് വേ​ണ്ടി നി​സ്വാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ തെ​ളി​യി​ച്
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലി ചാ​പ്റ്റ​ർ വി​ൻ​സ​ന്‍റി​നെ​യും പ​ട​യാ​റ്റി​യെ​യും ആ​ദ​രി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വ​ലി​നെ​യും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് ദീ​ർ​ഘ​കാ​ല സേ​വ​ന​ച​രി​ത്ര​
സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ലെ വി​ള​വെ​ടു​പ്പു​ത്സ​വം: വ​ൻ വി​ജ​യം.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ വ​മ്പി​ച്ച വി​ജ​യ​വു​മാ​യി വാ​ർ​ഷി​ക ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ