• Logo

Allied Publications

Middle East & Gulf
അരനൂറ്റാണ്ടിന്‍റെ അപൂർവ സംഗമവേദിയായി റിയാദ് ഡയസ്പോറ
Share
റി​യാ​ദ്: അ​ര​നൂ​റ്റാ​ണ്ട് കാ​ല​ത്തെ പ്ര​വാ​സ സൗ​ഹൃ​ദ​വും അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വ​ച്ച് "റി​യാ​ദ് ഡ​യ​സ്പോ​റ' കോ​ഴി​ക്കോ​ട് റാ​വി​സ് ക​ട​വ് റി​സോ​ർ​ട്ടി​ൽ സം​ഗ​മി​ച്ചു. "റി​യാ​ദ് റൂ​ട്സ് റീ ​യൂ​ണി​യ​ൻ' എ​ന്ന ത​ല​വാ​ച​ക​ത്തി​ൽ ശ​നി​യാ​ഴ്ച സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

റി​യാ​ദ് ഡ​യ​സ്പോ​റ പോ​ലെ​യു​ള്ള സൗ​ഹൃ​ദ കൂ​ട്ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് പ​ല​ത​ര​ത്തി​ൽ ന​മ്മു​ടെ നാ​ടി​ന് ഉ​പ​കാ​ര​പ്ര​ദ​മാ​കും. ഗ​ൾ​ഫ് പൗ​ര​ന്മാ​ർ കേ​ര​ള​ത്തി​ലേ​ക്ക് ടൂ​റി​സ്റ്റു​ക​ളാ​യി കൂ​ടു​ത​ൽ എ​ത്തി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്നു എ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ത്തി​ൽ പെ​ട്ട കു​ടും​ബ​ങ്ങ​ളു​ടെ​യും അ​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തെ കു​റി​ച്ചും മ​ന്ത്രി വി​ശ​ദ​മാ​യി സം​സാ​രി​ച്ചു. രാ​വി​ലെ 9.30 ന് ​ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ലേ​ക്ക് ലോ​ക​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളെ​ത്തി.



നേ​ര​ത്തെ റി​യാ​ദ് പ്ര​വാ​സി​ക​ളാ​യി​രു​ന്ന​വ​ർ പ​ല​രും ഇ​പ്പോ​ൾ തൊ​ഴി​ലും നി​ക്ഷേ​പ​ക​രു​മാ​യി ലോ​ക​ത്തി​ന്‍റെ പ​ല​യി​ട​ത്താ​ണ്. ഓ​ർ​മ പു​തു​ക്കാ​നു​ള്ള അ​പൂ​ർ​വ സം​ഗ​മ​ത്തി​ന് വേ​ദി​യൊ​രു​ങ്ങി​യ​പ്പോ​ൾ സാ​ധ്യ​മാ​യ​വ​രെ​ല്ലാം കോ​ഴി​ക്കോ​ട്ടെ​ത്തി പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി.

ഡ​യ​സ്പോ​റ സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ സെ​ഷ​നാ​യ വേ​ദി ഉ​ദ്‌​ഘാ​ട​നം ഡോ. ​അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി നി​ർ​വ​ഹി​ച്ചു. വേ​ര് തേ​ടി​യു​ള്ള യാ​ത്ര​യും വേ​രു​ക​ൾ കൂ​ട്ടി ഇ​ണ​ക്കി​യു​ള്ള യു​ള്ള സം​ഗ​മ​വും
മി​ക​ച്ച കാ​ഴ്ച​യും അ​നു​ഭ​വ​വു​മാ​ണ് സ​മ്മാ​നി​ച്ച​തെ​ന്ന് സ​മാ​ദാ​നി പ​റ​ഞ്ഞു.

പ്ര​വാ​സി​ക​ളു​ടെ വി​ശാ​ല കാ​ഴ്ച​പ്പാ​ടി​നെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും സ​മ​ദാ​നി അ​നു​ഭ​വ​ങ്ങ​ൾ വി​വ​രി​ച്ച്‌ അ​ഭി​ന​ന്ദി​ച്ചു. ക​രു​ണ​യു​ടെ പ​ര്യാ​യ​മാ​ണ് ഓ​രോ പ്ര​വാ​സി​യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ർ​ഷ​ങ്ങ​ളോ​ളം ഒ​രേ റൂ​മി​ൽ താ​മ​സി​ച്ച​വ​രും ഒ​രേ സ്ഥ​ല​ത്ത് തൊ​ഴി​ലെ​ടു​ത്ത​വ​രും കാ​ല​ങ്ങ​ൾ​ക്ക് ശേ​ഷം ക​ണ്ട് മു​ട്ടി​യ​പ്പോ​ൾ വൈ​കാ​രി​ക രം​ഗ​ങ്ങ​ൾ​ക്ക് ഡ​യ​സ്പോ​റ വേ​ദി സാ​ക്ഷി​യാ​യി. ച​ട​ങ്ങി​ൽ വി​ശി​ഷ്‌​ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത ഡോ: ​എം കെ ​മു​നീ​ർ എം​എ​ൽ​എ റി​യാ​ദ് ഡ​യ​സ്പോ​റ​യെ​ന്ന ആ​ശ​യ​ത്തെ അ​ഭി​ന​ന്ദി​ച്ചു.

പ്ര​വാ​സി​ക​ളു​ടെ വൈ​കാ​രി​ക അ​ടു​പ്പ​ത്തെ കു​റി​ച്ചും ഡ​യ​സ്പോ​റ പോ​ലെ​യു​ള്ള കൂ​ട്ട​മാ​യു​ടെ ആ​വ​ശ്യ​ക​ത​യെ കു​റി​ച്ചും സം​സാ​രി​ച്ച മു​നീ​ർ പാ​ട്ട് പാ​ടി സ​ദ​സി​നെ ആ​സ്വ​ദി​പ്പി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്.

റി​യാ​ദ് പ്ര​വാ​സി​ക​ൾ ഒ​രു കാ​ല​ത്ത് ഏ​റെ ആ​സ്വ​ദി​ച്ച പ്ര​വാ​സി ക​ലാ​കാ​ര​ന്മാ​രു​ടെ ശ​ബ്ദം ഡ​യ​സ്പോ​റ​യു​ടെ വേ​ദി​യി​ൽ വീ​ണ്ടും മു​ഴ​ങ്ങി. എ​ൺ​പ​തു​ക​ൾ മു​ത​ൽ റി​യാ​ദി​ൽ പാ​ടി​യി​രു​ന്ന ഗാ​യ​ക​രും ഗാ​യി​ക​മാ​രും ഡ​യ​സ്പോ​റ​യി​ൽ പാ​ട്ടി​നൊ​പ്പം ചു​വ​ടു​വ​ച്ച​പ്പോ​ൾ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ റി​യാ​ദ് ന​ഗ​രം കോ​ഴി​ക്കോ​ട്ട് പു​ന​രാ​വി​ഷ്ക്ക​രി​ക്ക​പ്പെ​ട്ടു.

മൂ​ന്നാം സെ​ഷ​നി​ലെ​ത്തി​യ ടി. ​സി​ദ്ദീ​ഖ് എം​എ​ൽ​എ പ്ര​വാ​സി സു​ഹൃ​ത്തു​ക്ക​ളു​ടെ ക​രു​ത​ലി​നെ കു​റ​ച്ചും ന​മ്മു​ടെ നാ​ട് വി​പ​ത്തു​ക​ൾ നേ​രി​ടു​മ്പോ​ൾ അ​വ​രൊ​രു​മി​ച്ച്‌ ചെ​യ്യു​ന്ന ന​ന്മ നി​റ​ഞ്ഞ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും പ​റ​ഞ്ഞു. വി​ഖ്യാ​ത ഗ​സ​ൽ ഗാ​യ​ക​രാ​യ റാ​സ​യും ബീ​ഗ​വും ന​യി​ച്ച ഗ​സ​ൽ സാ​യാ​ഹ്നം സ​മ്മേ​ള​ന​ത്തി​ലെ​ത്തി​യ പ്ര​തി​നി​ധി​ക​ളെ ആ​സ്വാ​ദാ​ന​ത്തി​ന്‍റെ നെ​റു​ക​യി​ലെ​ത്തി​ച്ചു.

റി​യാ​ദ് ഡ​യ​സ്പോ​റ ചെ​യ​ർ​മാ​ൻ ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ അ​ധ്യ​ക്ഷ്യ​നാ​യ ച​ട​ങ്ങി​ന് ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ ആ​മു​ഖ​വും ജ​ന​റ​ൽ ക​ൺ​വീ​ന​ർ നാ​സ​ർ കാ​ര​ന്തൂ​ർ സ്വാ​ഗ​ത​വും പ​റ​ഞ്ഞു.

അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​ഷ്‌​റ​ഫ് വേ​ങ്ങാ​ട്ട് റി​യാ​ദ് ഡ​യ​സ്പോ​റ​യു​ടെ വി​ഷ​നും മി​ഷ​നും സ​ദ​സി​നും വേ​ദി​ക്കും മു​ന്നി​ൽ പ​ങ്ക് വെ​ച്ച് സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ ന​ന്ദി പ​റ​ഞ്ഞു. അ​യൂ​ബ്ഖാ​ൻ, ഉ​ബൈ​ദ് എ​ട​വ​ണ്ണ ,ഷാ​ജി ആ​ല​പ്പു​ഴ, നാ​സ​ർ കാ​ര​ക്കു​ന്ന്, ബ​ഷീ​ർ പാ​ങ്ങോ​ട്, എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

അ​ഡ്വ. അ​നി​ൽ ബോ​സ്, ഡോ. ​സൂ​ര​ജ് പാ​ണ​യി​ൽ, ടി. ​എം. അ​ഹ​മ്മ​ദ് കോ​യ, എ​ൻ. എം. ​ശ്രീ​ധ​ര​ൻ കൂ​ൾ ടെ​ക്, ഷാ​ജി കു​ന്നി​ക്കോ​ട്, ബ​ഷീ​ർ മു​സ്‌​ലി​യാ​ര​ക​ത്ത്, ഡേ​വി​ഡ് ലൂ​ക്ക്, മു​ഹ​മ്മ​ദ് കു​ട്ടി പെ​രി​ന്ത​ൽ​മ​ണ്ണ, മ​ജീ​ദ് ചി​ങ്ങോ​ലി,സ​ലിം ക​ള​ക്ക​ര, അ​ഡ്വ. സൈ​നു​ദ്ധീ​ൻ കൊ​ച്ചി, ഫ​സ​ൽ റ​ഹ്മാ​ൻ, മു​ഹ​മ്മ​ദ​ലി മു​ണ്ടോ​ട​ൻ, മു​ഹ​മ്മ​ദ് അ​ലി വേ​ങ്ങാ​ട്ട്, റാ​ഫി കൊ​യി​ലാ​ണ്ടി, ഷീ​ബ രാ​മ​ച​ന്ദ്ര​ൻ, പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സി ​കെ ഹ​സ​ൻ​കോ​യ, ഇ​സ്മാ​യി​ൽ എ​രു​മേ​ലി തു​ട​ങ്ങി വ്യ​ത്യ​സ്ത മേ​ഖ​ല​യി​ലു​ള്ള​വ​രും അ​റു​നൂ​റോ​ളം പ്ര​തി​നി​ധി​ക​ളും സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി.

യു​വ​ക​ലാ​സാ​ഹി​തി ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം നിർവഹിച്ചു.
അബുദാബി: യു​വ​ക​ലാ​സാ​ഹി​തി യു​എ​ഇ ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മു​ൻ മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​
കു​വൈ​റ്റി​ലെ ക​പ്പ​ല​പ​ക​ടം; കാ​ണാ​താ​യ​വ​രി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും.
ക​ണ്ണൂ​ർ: കു​വൈ​റ്റ് സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ക​പ്പ​ൽ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ​വ​രി​ൽ മ​ല​യാ​ളി​യും.
ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ 24ന് ​ന​ട​ത്തു​ന്ന "ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ 2024'ന്‍റെ ലോ​ഗോ പ്ര​കാ
ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗ് ഫി​റ്റ്‌ ചാ​ല​ഞ്ച് ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി: ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തെ നി​ല നി​ർ​ത്താ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​
ഫുഡ് ആൻഡ് ബിവ്റിജസ് ബയർ സെല്ലർ മീറ്റ്: ആ​ദ​ർ​ശ് സ്വൈ​ക ഉദ്ഘാടനം ചെയ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഗ്രാ​ൻ​ഡ് മ​ജ​സ്റ്റി​ക് ഹോ​ട്ട​ലി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യും ട്രേ​ഡ് പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മ