• Logo

Allied Publications

Americas
ഹൂസ്റ്റ​ണി​ൽ അ​ഷ്ട​മി രോ​ഹി​ണി വി​ളം​ബ​ര യാ​ത്ര ഭ​ക്തി നി​ർ​ഭ​ര​മാ​യി
Share
ഹൂ​സ്റ്റ​ൺ: ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് ശ​നി​യാ​ഴ്ച (ഓ​ഗ​സ്റ്റ് 24) ന​ട​ത്ത​പ്പെ​ടു​ന്ന അ​ഷ്ട​മി രോ​ഹി​ണി ആ​ഘോ​ഷ​ങ്ങ​ളു​ടെ മു​ന്നോ​ടി​യാ​യി 18ന് ​കേ​ര​ള ഹി​ന്ദു സൊ​സൈ​റ്റി​യു​ടെ​യും സ്കൂ​ളി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലൂ​ടെ വി​ളം​ബ​ര​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു.

ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച് ബി​എ​പി​എ​സ്, വി​പി​എ​സ്എ​സ് ഹാ​വേ​ലി മു​ത​ലാ​യ ക്ഷേ​ത്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച തീ​ർ​ഥാ​ട​ന സം​ഘം ഉ​ച്ച​യോ​ടെ ശ്രീ ​മീ​നാ​ക്ഷി ദേ​വ​സ്ഥാ​ന​ത്തെ​ത്തി. ഗം​ഭീ​ര​മാ​യ സ്വീ​ക​ര​ണ​മാ​ണ് വി​ളം​ബ​ര യാ​ത്ര​യ്ക്ക് ഓ​രോ ക്ഷേ​ത്ര​ങ്ങ​ളി​ലും ല​ഭി​ച്ച​ത്. കൃ​ഷ്ണ വേ​ഷം ധ​രി​ച്ച ബാ​ലി​ക ബാ​ല​ൻ​മാ​രും രാ​ധ​മാ​രും വി​ളം​ബ​ര യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​ശ്രീ ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ താ​ല​പ്പൊ​ലി​ക​ളു​ടെ​യും ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും അ​ക​മ്പ​ടി​ക​ളോ​ടെ ശോ​ഭ​യാ​ത്ര ന​ട​ത്തും. ശോ​ഭ​യാ​ത്ര​യു​ടെ പ​രി​സ​മാ​പ​നം കു​റി​ച്ചു​കൊ​ണ്ട് ഉ​ണ്ണി​ക്ക​ണ്ണ​ൻ​മാ​രു​ടെ ഉ​റി​യ​ടി​യും ക​ണ്ണ​ന്‍റെ രാ​ധ​മാ​രു​ടെ ഡാ​ൻ​ഡി​യ​യും ഉ​ണ്ടാ​യി​രി​ക്കും. നി​ര​വ​ധി ക​ണ്ണ​ന്മാ​രും രാ​ധാ​മാ​രും ശോ​ഭ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​കും. ദീ​പാ​രാ​ധ​ന​യ്ക്കു​ശേ​ഷം ക​ലാ​സ​ന്ധ്യ​യും അ​തി​നു ശേ​ഷം മ​ഹാ ഡാ​ൻ​ഡി​യ​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

വി​ളം​ബ​ര യാ​ത്ര​യെ അ​നു​ഗ​മി​ച്ചു കെ​എ​ച്ച്എ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ നാ​യ​ർ, ട്ര​സ്റ്റീ പ്ര​സി​ഡ​ന്‍റ് ര​മാ പി​ള്ള, ഹ​രി ശി​വ​രാ​മ​ൻ മ​റ്റു ബോ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ അ​ജി​ത് പി​ള്ള, ശ്രീ​ക​ല നാ​യ​ർ, സു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ ,സു​രേ​ഷ് നാ​യ​ർ, ശ്രീ​ജി​ത് ന​മ്പൂ​തി​രി, രാ​ജേ​ഷ് നാ​യ​ർ, പ്രി​യ രൂ​പേ​ഷ്,ഗ​ഒ​ട സ്കൂ​ൾ കോ​ഓ​ർ​ഡി​നേ​റ്റ​ർ ജ​യ​പ്ര​കാ​ശ് തു​ട​ങ്ങി നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

ഹൂ​സ്റ്റ​ണി​ലെ വി​വി​ധ ഹൈ​ന്ദ​വ പ്ര​സ്ഥാ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​നും സ​നാ​ത​ന ധ​ർ​മ്മം സം​ര​ക്ഷി​ക്കാ​നും അ​തി​നെ വ​രും ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു ന​ൽ​കാ​നും ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ സ​ഹാ​യി​ക്കു​മെ​ന്ന് വി​ളം​ബ​ര യാ​ത്ര​യെ സ്വീ​ക​രി​ച്ചു സം​സാ​രി​ച്ച​താ​യി ക്ഷേ​ത്ര പ്ര​തി​നി​ധി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.