• Logo

Allied Publications

Americas
ഫി​ലാഡ​ൽ​ഫി​യ​യി​ൽ വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ സംഘടിപ്പിച്ചു
Share
ഫി​​ലാഡ​ല്‍​ഫി​യ: സെന്‍റ് ​തോ​മ​സ് സീ​റോ​മ​ല​ബാ​ര്‍ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ലെ മ​ത​ബോ​ധ​ന​സ്കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കാ​യി സ്കൂ​ബാ വി​ബി​എ​സ് വർണാഭമായി നടത്തപ്പെട്ടു.

മ​ത​ബോ​ധ​ന​സ്കൂ​ള്‍ കു​ട്ടി​ക​ള്‍ സാ​ധാ​ര​ണ ഞാ​യ​റാ​ഴ്ചക​ളി​ല്‍ വി​ശ്വാ​സ​പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്ന ക്ലാ​സ് മു​റി​ക​ളും സോ​ഷ്യ​ല്‍ ഹാ​ളും ലോ​ബി​യു​മെ​ല്ലാം തി​രി​ച്ച​റി​യാ​ന്‍ പ​റ്റാ​ത്ത​രീ​തി​യി​ല്‍ സ്കൂ​ബാ വി​ബി​എ​സ് പ്ര​മേ​യ​ത്തി​ന​നു​സ​രി​ച്ചു​ള്ള ക​ട​ലി​ലെ മ​ല്‍​സ്യ​ജീ​വ​ജാ​ല​ങ്ങ​ളു​ടെ ബ​ഹു​വ​ര്‍​ണ​ചി​ത്ര​ങ്ങ​ളാ​ലും വ്യ​ത്യ​സ്ത രം​ഗ​പ​ട​ങ്ങ​ളാ​ലും ക്ര​മീ​ക​രി​ച്ചു.

ബൈ​ബി​ള്‍ പ​ഴ​യ​നി​യ​മ​ത്തി​ലെ മ​നു​ഷ്യ​മൃ​ഗ ക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കൊ​ണ്ട് തി​ക​ച്ചും നാ​ട​കീ​യ​മാ​യ രീ​തി​യി​ല്‍ സ്റ്റേ​ജും ഹാ​ളും ഭി​ത്തി​ക​ളും സ​ജ്ജ​മാ​ക്കി​യി​രു​ന്നു. രാ​വി​ലെ ഒന്പത് മു​ത​ല്‍ വൈ​കു​ന്നേ​രം അഞ്ച് വ​രെ​യാ​യി​രു​ന്നു ക്ലാ​സ് സ​മ​യം.



ഗ്രേ​ഡ് ലെ​വ​ല്‍ അ​നു​സ​രി​ച്ച് ബൈ​ബി​ളി​ലെ പ്ര​ധാ​ന​പ്പെ​ട്ട പ​ല ആ​ശ​യ​ങ്ങ​ളും ക​ഥ​ക​ളും ആ​ക്ഷ​ന്‍ സോ​ങ്, ക​ഥാ​ക​ഥ​നം, സ്കി​റ്റ്, പ​വ​ര്‍ പോ​യി​ന്‍റ്, ആ​നി​മേ​ഷ​ന്‍ വി​ഡി​യോ, വി​വി​ധ​യി​നം ഗെ​യി​മു​ക​ള്‍, പ്രെ​യി​സ് ആ​ൻ​ഡ് വ​ര്‍​ഷി​പ്പ് എ​ന്നി​വ​യി​ലൂ​ടെ കു​ട്ടി​ക​ള്‍​ക്കു മ​ന​സി​ലാ​കു​ന്ന രീ​തി​യി​ല്‍ ര​സ​ക​ര​മാ​യി അ​വ​ത​രി​പ്പി​ക്കാ​ന്‍ സം​ഘാ​ട​ക​ര്‍ പ​ര​മാ​വ​ധി ശ്ര​ദ്ധി​ച്ചു.​

​ഇ​ട​വ​ക​വി​കാ​രി റ​വ. ഡോ. ​ജോ​ര്‍​ജ് ദാ​ന​വേ​ലി​ല്‍ ആണ് ഓ​ഗ​സ്റ്റ് അഞ്ചിന് അ​ഞ്ചു​ദി​വ​സം നീ​ണ്ടു​നി​ന്ന വെ​ക്കേ​ഷ​ന്‍ ബൈ​ബി​ള്‍ സ്കൂ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തത്. ഷി​ക്കാ​ഗോ സെന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ര്‍ രൂ​പ​താ​ബി​ഷ​പ് മാ​ര്‍ ജോ​യ് ആ​ല​പ്പാ​ട്ടും കു​ട്ടി​ക​ളോ​ടൊ​പ്പം ഒ​രു ദി​വ​സം സ്കൂ​ബാ ഡൈ​വി​ല്‍ പ​ങ്കെ​ടു​ത്ത് കു​ട്ടി​ക​ള്‍​ക്കു പ്ര​ചോ​ദ​നം ന​ല്‍​കി.



വോ​ള​ന്‍റി​യേ​ഴ്സ് ഉ​ള്‍​പ്പെ​ടെ 100 ല്‍ ​പ​രം കു​ട്ടി​ക​ള്‍ ഈ ​വ​ര്‍​ഷ​ത്തെ വി​ബി​എ​സി​ല്‍ പ​ങ്കെ​ടു​ത്തു. അ​ഞ്ചാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്കു​വേ​ണ്ടി​യാ​യി​രു​ന്നു വി​ബി​എ​സ് ​ബൈ​ബി​ളി​നെ​ക്കു​റി​ച്ചു​ള്ള സ​മ​ഗ്ര​പ​ഠ​ന​മാ​ണു ഒ​രാ​ഴ്ച​ത്തെ പ​രി​ശീ​ല​ന പ​ദ്ധ​തി​കൊ​ണ്ട് ഉ​ദ്ദേ​ശി​ച്ച​ത്.

ക്ലാ​സ് റൂം ​പ​ഠ​ന​ത്തി​നു പു​റ​മെ വി​വി​ധ​യി​നം ബൈ​ബി​ള്‍ ഗെ​യിം​സ്, ബൈ​ബി​ള്‍ ക്വി​സ്, ബൈ​ബി​ള്‍ വാ​യ​ന, പാ​ട്ടു​ക​ള്‍, ക്രാ​ഫ്റ്റ്സ് എ​ന്നി​വ പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. പ​ഴ​യ​നി​യ​മ​ത്തി​ലെ​യും, പു​തി​യ​നി​യ​മ​ത്തി​ലെ​യും പ​ല ഉ​പ​മ​ക​ളും, അ​ത്ഭു​ത​പ്ര​വൃ​ത്തി​ക​ളും ആ​നി​മേ​ഷ​ന്‍ മൂ​വീ​സ് ഉ​പ​യോ​ഗി​ച്ച് അ​വ​ത​രി​പ്പി​ച്ചു.



സ​ൺഡേ​സ്കൂ​ൾ 11ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ക്രി​സ്റ്റോ ത​ങ്ക​ച്ച​ന്‍, ജ​യ്ക്ക് ബെ​ന്നി, ജോ​നാ​ഥ​ന്‍ ലൂ​യി​സ്, ജെ​ന്നാ നി​ഖി​ല്‍ എ​ന്നി​വ​രാ​യി​രു​ന്നു ഈ ​വ​ര്‍​ഷ​ത്തെ വി​ബി​എ​സ് കോ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍. മ​താ​ധ്യാ​പ​ക​രും പി​ടി​എ വോ​ള​ന്‍റിയേ​ഴ്സും മാ​താ​പി​താ​ക്ക​ളും ട്ര​സ്റ്റി​മാ​രും പാ​രീ​ഷ് സെ​ക്ര​ട്ട​റി​യും യു​വ​ജ​ന​ഗ്രൂ​പ്പും വി​ബി​എ​സി​നു​വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ചെ​യ്തു.



വി​ജ്ഞാ​ന​പ്ര​ദ​വും ര​സ​ക​ര​വു​മാ​യ ഈ ​ക്യാം​പ് കു​റ​ച്ചു ദി​വ​സ​ങ്ങ​ള്‍​കൂ​ടി വേ​ണ്ടി​യി​രു​ന്നു എ​ന്ന് പ​ങ്കെ​ടു​ത്ത പ​ല കു​ട്ടി​ക​ള്‍​ക്കും തോ​ന്നി​യി​രു​ന്നു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക പി​ക്നി​ക് ശ​നി​യാ​ഴ്ച.
ഗാ​ർ​ലാ​ൻ​ഡ് (ഡാ​ള​സ്): കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക പി​ക്നി​ക് ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​
ഗീ​താ​മ​ണ്ഡ​ലം ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ഷി​ക്കാ​ഗോ: കേ​ര​ള​ത്ത​നി​മ​യു​ടെ പ്രൗ​ഢി​യും പൈ​തൃ​ക​വും വി​ളി​ച്ചോ​തു​ന്ന ഷി​ക്കാ​ഗോ ഗീ​താ​മ​ണ്ഡ​ലം 46ാമ​ത് ഓ​ണാ​ഘോ​ഷം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു.
കേ​ര​ള സെ​ന്‍റ​ർ അ​വാ​ർ​ഡ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.
ന്യൂ​യോ​ർ​ക്ക്: സ​മൂ​ഹ ന​ന്മ​യ്ക്ക് വേ​ണ്ടി നി​സ്വാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ തെ​ളി​യി​ച്
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലി ചാ​പ്റ്റ​ർ വി​ൻ​സ​ന്‍റി​നെ​യും പ​ട​യാ​റ്റി​യെ​യും ആ​ദ​രി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വ​ലി​നെ​യും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് ദീ​ർ​ഘ​കാ​ല സേ​വ​ന​ച​രി​ത്ര​
സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ലെ വി​ള​വെ​ടു​പ്പു​ത്സ​വം: വ​ൻ വി​ജ​യം.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ വ​മ്പി​ച്ച വി​ജ​യ​വു​മാ​യി വാ​ർ​ഷി​ക ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ