• Logo

Allied Publications

Middle East & Gulf
ന​വ​യു​ഗം ദ​മാമി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര​ വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു
Share
ദ​മാം: ഇ​ന്ത്യ​യു​ടെ 78ാം സ്വാ​ത​ന്ത്ര്യ​ദി​നം ന​വ​യു​ഗം സാം​സ്കാരി​ക വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദ​മാമി​ൽ വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു.ന​വ​യു​ഗം ദ​മാം മേ​ഖ​ല സെ​ക്ര​ട്ട​റി ഗോ​പ​കു​മാ​ർ അ​മ്പ​ല​പ്പു​ഴ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ റോ​സ് ഹോ​ട്ട​ൽ ഹാ​ളി​ൽ ന​ട​ന്ന യോ​ഗം ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡന്‍റ് ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​ർ​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ആ​രം​ഭി​ച്ച സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ യോ​ഗ​ത്തി​ൽ, ഷ​ഹീ​ൻ അ​ക്കാ​ഡ​മി ജി​സി​സി ഡ​യ​റ​ക്ട​റും, വി​ദ്യാ​ഭ്യാ​സ മാ​നേ​ജ്മെ​ന്‍റ് വി​ദ​ഗ്ധ​നും ശി​ശു​വി​ദ്യാ​ഭ്യാ​സ ഗ​വേ​ഷ​ക​നു​മാ​യ ദാ​വൂ​ദ്, സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി മു​ഖ്യ​പ്ര​ഭാ​ക്ഷ​ണം നി​ർ​വ​ഹി​ച്ചു. ന​വ​യു​ഗം കോ​ബാ​ർ മേ​ഖ​ല സെ​ക്രെ​ട്ട​റി ബി​ജു വ​ർ​ക്കി ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ​പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു.

കോ​ബാ​ർ മേ​ഖ​ല പ്ര​സി​ഡന്‍റ് സ​ജീ​ഷ് പ​ട്ടാ​ഴി, ന​വ​കേ​ര​ള​ശിൽപി എ​ന്ന് വി​ശേ​ഷ​ണ​ത്തി​ന​ർ​ഹ​നാ​യ മു​ൻ​മു​ഖ്യ​മ​ന്ത്രി സി. ​അ​ച്യു​ത​മേ​നോ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി സം​സാ​രി​ച്ചു. ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം ​എ വാ​ഹി​ദ് കാ​ര്യ​റ, കേ​ന്ദ്ര​നേ​താ​ക്ക​ളാ​യ കെ.​ആ​ർ.​അ​ജി​ത്ത്, സാ​ജ​ൻ ക​ണി​യാ​പു​രം, ഉ​ണ്ണി പൂ​ച്ചെ​ടി​യ​ൽ, ഉ​ണ്ണി മാ​ധ​വം എ​ന്നി​വ​ർ ആ​ശം​സ​പ്ര​സം​ഗം ന​ട​ത്തി.



പ​ത്ത്, പ്ല​സ്ടു ​ പ​രീ​ക്ഷ​ക​ളി​ലും, യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​ക​ളി​ലും മി​ക​ച്ച വി​ജ​യം നേ​ടി​യ, ന​വ​യു​ഗം അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ളും വി​ത​ര​ണവും ഇതേ തുടർന്നു നടത്തപ്പെട്ടു.

ന​വ​യു​ഗം നേ​താ​ക്ക​ളാ​യ നി​സാം കൊ​ല്ലം, ബി​നു കു​ഞ്ഞു, പ്രി​ജി കൊ​ല്ലം, പ്ര​ഭാ​ക​ര​ൻ, ജാ​ബി​ർ മു​ഹ​മ്മ​ദ്, ത​മ്പാ​ൻ ന​ട​രാ​ജ​ൻ, ര​വി അ​ന്ത്രോ​ട്, വ​ർ​ഗീ​സ് ചി​റ്റാ​ട്ടു​ക​ര, ന​ന്ദ​കു​മാ​ർ, രാ​ജ​ൻ കാ​യം​കു​ളം, നാ​സ​ർ ക​ട​വി​ൽ, കൃ​ഷ്ണ​ൻ പേ​രാ​മ്പ്ര, സ​ഹി​ർ​ഷാ കൊ​ല്ലം, അ​നീ​ഷ ക​ലാം, ജോ​സ് ക​ട​മ്പ​നാ​ട് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ച​ട​ങ്ങി​ന് ന​വ​യു​ഗം സ​ഹ​ഭാ​ര​വാ​ഹി​ക​ളാ​യ ദാ​സ​ൻ രാ​ഘ​വ​ൻ സ്വാ​ഗ​ത​വും, അ​രു​ൺ ചാ​ത്ത​ന്നൂ​ർ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. ന​വ​യു​ഗം അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും ദ​മാം പ്ര​വാ​സി​ക​ളും അ​ട​ക്ക​മു​ള്ള വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്തം ച​ട​ങ്ങി​ന് മാ​റ്റുകൂ​ട്ടി.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.