• Logo

Allied Publications

Middle East & Gulf
ലോ​ക മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് പ്ര​സം​ഗ​മ​ത്സ​രം: സാ​ജു സ്റ്റീ​ഫ​നും ഷീ​ബ പ്ര​മു​ഖി​നും മൂ​ന്നാം സ്ഥാ​നം
Share
കു​വൈ​റ്റ് സി​റ്റി: ലോ​ക മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് പ്ര​സം​ഗ​മ​ത്സ​ര​ത്തി​ൽ കു​വൈ​റ്റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ത്സ​രി​ച്ച സാ​ജു സ്റ്റീ​ഫ​നും ഷീ​ബ പ്ര​മു​ഖും വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

എ​റ​ണാ​കു​ളം മു​ത്തൂ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് സ​യ​ൻ​സ് വേ​ദി​യി​ൽ ന​ട​ന്ന "അ​ക്ഷ​രാ​യ​നം 2024' ഫൈ​ന​ലി​ലാ​ണ് ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബ് അം​ഗ​ങ്ങ​ളാ​യ ഇ​രു​വ​രും വി​ജ​യി​ക​ളാ​യ​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബുക​ളു​ടെ പൊ​തു​വേ​ദി​യാ​ണ് ലോ​ക മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ്. 16 രാ​ജ്യ​ങ്ങ​ളി​ലാ​യി 40 ക്ല​ബു​ക​ൾ ആ​ണ് ഇ​തിന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര പ്ര​സം​ഗ മ​ത്സ​ര വി​ഭാ​ഗ​ത്തി​ലാ​ണ് ഷീ​ബ പ്ര​മു​ഖ് മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഷീ​ബ. ഭ​വ​ൻ​സ് സ്മാ​ർ​ട്ട് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ കേം​ബ്രി​ഡ്ജ് വി​ഭാ​ഗം അ​ധ്യാ​പി​ക​യാ​ണ്.

ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. 202021 പ്ര​വ​ർ​ത്ത​ന വ​ർ​ഷം ഡി​സ്ട്രി​ക്ട് 20 ലെ ​മി​ക​ച്ച ഏ​രി​യ ഡ​യ​റ​ക്ട​ർ​ക്കു​ള്ള പു​ര​സ്കാ​ര​വും ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

പ​ന്ത​ളം സ്വ​ദേ​ശി​യാ​യ സാ​ജു സ്റ്റീ​ഫ​ൻ ത​ത്സ​മ​യ വി​ഷ​യ​പ്ര​സം​ഗം, മൂ​ല്യ​നി​ർ​ണ​യ പ്ര​സം​ഗം എ​ന്നീ മ​ത്സ​ര​ങ്ങ​ളി​ൽ ആ​ണ് മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്തി​രു​ന്ന അ​ദ്ദേ​ഹം ക​ഴി​ഞ്ഞ മാ​സ​മാ​ണ് കു​വൈ​റ്റ് പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ ഭാ​ഗ​മാ​യി​രു​ന്ന അ​ദ്ദേ​ഹം ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബ് വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഉ​പാ​ധ്യ​ക്ഷ​ൻ, അം​ഗ​ത്വ വി​ഭാ​ഗം ഉ​പാ​ധ്യ​ക്ഷ​ൻ, സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

പൊ​തുപ്ര​ഭാ​ഷ​ണ​ത്തി​ലും നേ​തൃ​ത്വ വൈദഗ്ധ്യ​ത്തി​ലും മ​ല​യാ​ള​ത്തി​ൽ വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​നം ന​ൽ​കു​ന്ന കു​വൈ​റ്റി​ലെ ഏ​ക ടോ​സ്റ്റ്മാ​സ്റ്റേ​ഴ്സ് ക്ല​ബാ​ണ് ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബ് (ബികെഎംടിസി). ​

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കും അം​ഗ​ത്വം നേ​ടു​വാ​നും സി. ​എ​ച്ച്. ഷ​ബീ​ർ (+965 9891 3887), പ്ര​മു​ഖ് ബോ​സ് ( +965 9902 4673).

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.