• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഒ​ത്തു​ചേ​ർ​ന്ന് അ​തിവി​പു​ല​മാ​യി 78ാം ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ചു. ചൂ​ടു​ള്ള കാ​ലാ​വ​സ്ഥ​യെ അ​വ​ഗ​ണി​ച്ച് നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ർ വ്യാ​ഴാ​ഴ്ച രാ​വി​ലെ എം​ബ​സി പ​രി​സ​ര​ത്ത് ഒ​ത്തു​കൂ​ടി.

രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മ​ജി​യു​ടെ പ്ര​തി​മ​യി​ൽ അം​ബാ​സ​ഡ​ർ ഡോ. ആ​ദ​ർ​ശ് സ്വൈ​ക ഹാ​ര​മ​ണി​യി​ച്ച​തോ​ടെ​യാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് അ​ദ്ദേ​ഹം ഇ​ന്ത്യ​യു​ടെ ത്രി​വ​ർ​ണ​ക്കൊ​ടി വാ​നി​ലേ​ക്കു​യ​ർ​ത്തി.

ഇ​ന്ത്യ​ൻ പ്ര​സി​ഡന്‍റിന്‍റെ ​സ്വാ​ത​ന്ത്ര്യ സ​ന്ദേ​ശം അ​ദ്ദേ​ഹം വാ​യി​ക്കു​ക​യു​ണ്ടാ​യി. ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തോ​ട് കാ​ണി​ക്കു​ന്ന ക​രു​ത​ലി​ന് കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​നും ഗ​വ​ൺ​മെന്‍റി​നും ജ​ന​ങ്ങ​ൾ​ക്കും അം​ബാ​സ​ഡ​ർ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ന​ന്ദി പ​റ​ഞ്ഞു. മോ​ശം കാ​ലാ​വ​സ്ഥ​യെ അ​വ​ഗ​ണി​ച്ചും വ​ൻ​തോ​തി​ൽ പ​ങ്കെ​ടു​ത്ത ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ അ​ദ്ദേ​ഹം പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.



ഇ​ന്ത്യ​ൻ സ​മൂ​ഹം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഞ​ങ്ങ​ൾ കു​വൈ​റ്റ് അ​ധി​കൃ​ത​രു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. പ​ല പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞു. ഇ​നി​യും പ​രി​ഹാ​ര​മു​ണ്ടാ​വേ​ണ്ട​വ​യ്ക്കാ​യി അ​ടി​യ​ന്തി​ര പ്രാ​ധാ​ന്യ​ത്തോ​ടെ ഇ​ട​പെ​ട്ടു വ​രി​ക​യാ​ണ് എന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കു​വൈ​റ്റി​ലും ഇ​ന്ത്യ​യി​ലും നാ​ട്ടി​ലു​ള്ള സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ൽ​കു​ന്ന എ​ല്ലാ സ​ഹാ​യ​ങ്ങ​ൾ​ക്കും അം​ബാ​സ​ഡ​ർ എ​ല്ലാ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കും ന​ന്ദി പ​റ​ഞ്ഞു. പി​ന്നീ​ട് അം​ബാ​സ​ഡ​ർ ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ക്കു​ക​യും അ​ഭി​വാ​ദ്യം ചെ​യ്യു​ക​യും ചെ​യ്തു.

യു​വ​ക​ലാ​സാ​ഹി​തി ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം നിർവഹിച്ചു.
അബുദാബി: യു​വ​ക​ലാ​സാ​ഹി​തി യു​എ​ഇ ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മു​ൻ മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​
കു​വൈ​റ്റി​ലെ ക​പ്പ​ല​പ​ക​ടം; കാ​ണാ​താ​യ​വ​രി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും.
ക​ണ്ണൂ​ർ: കു​വൈ​റ്റ് സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ക​പ്പ​ൽ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ​വ​രി​ൽ മ​ല​യാ​ളി​യും.
ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ 24ന് ​ന​ട​ത്തു​ന്ന "ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ 2024'ന്‍റെ ലോ​ഗോ പ്ര​കാ
ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗ് ഫി​റ്റ്‌ ചാ​ല​ഞ്ച് ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി: ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തെ നി​ല നി​ർ​ത്താ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​
ഫുഡ് ആൻഡ് ബിവ്റിജസ് ബയർ സെല്ലർ മീറ്റ്: ആ​ദ​ർ​ശ് സ്വൈ​ക ഉദ്ഘാടനം ചെയ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഗ്രാ​ൻ​ഡ് മ​ജ​സ്റ്റി​ക് ഹോ​ട്ട​ലി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യും ട്രേ​ഡ് പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മ