• Logo

Allied Publications

Americas
ബ​ന്ധ​ങ്ങ​ളു​ടെ ഇ​ട​യി​ൽ സൃ​ഷ്‌ടിക്ക​പ്പെ​ട്ട ഗ​ർ​ത്ത​ങ്ങ​ൾ നി​ക​ത്തേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്ക​ണം: മോ​ർ ഫി​ല​ക്‌​സീ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത
Share
ഡാ​ള​സ്: വ്യ​ക്തി​ക​ളും കു​ടും​ബ​ങ്ങ​ളും സ​ഭ​ക​ളും ത​മ്മി​ൽ ബ​ന്ധ​ങ്ങ​ളു​ടെ ഇ​ട​യി​ൽ സൃ​ഷ്‌ടിക്ക​പ്പെ​ട്ടി​രി​ക്കു​ന്ന അ​ഗാ​ഥ ഗ​ർ​ത്ത​ങ്ങ​ൾ നി​ക​ത്ത​പ്പെ​ടേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​വാ​ൻ നാം ​ഓ​രോ​രു​ത്ത​രും ത​യാ​റാ​ക​ണ​മെ​ന്ന് മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ ഇ​ടു​ക്കി ഭ​ദ്രാ​സ​നാ​ധി​പ​ൻ സ​ഖ​റി​യാ​സ് മോ​ർ ഫി​ല​ക്‌​സീ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ബോ​ധി​പ്പി​ച്ചു.

ബ​ന്ധ​ങ്ങ​ൾ പു​ന​സ്ഥാ​പി​ക്ക​ണ​മെ​ങ്കി​ൽ ക്രി​സ്തു​വി​ന്‍റെ സ്നേ​ഹ​ത്തിന്‍റെ ആ​ഴ​വും വീ​തി​യും തി​രി​ച്ച​റി​യ​ണ​മെ​ന്നും തി​രു​മേ​നി കൂ​ട്ടി​ച്ചേ​ർ​ത്തു. ലൂ​ക്കോ​സ് 16ന്‍റെ 26ാമ​ത് വാ​ക്യ​ത്തെ ആ​ധാ​ര​മാ​ക്കി ജീ​വി​ത​കാ​ലം മു​ഴു​വ​ൻ സ​മ്പ​ന്ന​ത​യു​ടെ ന​ടു​വി​ൽ ജീ​വി​ച്ചു ഭൂ​മി​യി​ൽ സ്വ​ർ​ഗം തീ​ർ​ത്ത്‌ ഒ​ടു​വി​ൽ ഒ​രു തു​ള്ളി ദാ​ഹ ജ​ല​ത്തി​നാ​യി യാ​ചി​ക്കേ​ണ്ടി വ​ന്ന ധ​ന​വാ​ന്‍റെ​യും ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ഭൂ​മി​യി​ൽ ന​ര​ക യാ​ത​ന​യാ​നു​ഭ​വിച്ച് ദാ​രി​ദ്ര്യ​ത്തി​ലും രോ​ഗ​ത്തി​ലും ക​ഴി​യേ​ണ്ടി​വ​ന്ന ഒ​ടു​വി​ൽ അ​ബ്ര​ഹാ​മിന്‍റെ മ​ടി​യി​ൽ ഇ​രി​ക്കു​വാ​ൻ ഭാ​ഗ്യം ല​ഭി​ക്കു​ക​യും ചെ​യ്ത ലാ​സ​റി​ന്‍റെ​യും ജീ​വി​ത​ത്തെ കു​റി​ച്ചും തി​രു​മേ​നി പ്ര​തി​പാ​ദി​ച്ചു.

ഹൂ​സ്റ്റ​ണ്‍ ആ​സ്‌​ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലെെൻ ചൊ​വാ​ഴ്ച ഓ​ൺ​ലൈ​ൻ പ്ലാ​റ്റു​ഫോ​മി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ ഡാ​ള​സ്‌ ക​രോ​ൾ​ട്ട​ണി​ൽ നി​ന്നും സൂം ​പ്ലാ​റ്റുഫോ​മി​ലൂ​ടെ മു​ഖ്യസ​ന്ദേ​ശം ന​ൽ​ക്കു​ക​യാ​യി​രു​ന്നു മോ​ർ ഫി​ല​ക്‌​സീ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത.

റ​വ. മാ​ത്യു എം.​ജേ​ക്ക​ബ് (വി​കാ​ർ സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സി​റി​യ​ൻ, ക്രി​സ്ത്യ​ൻ ക​ത്തീ​ഡ്ര​ൽ ഓ​ഫ് ഡാ​ള​സ്, ടെ​ക്സ​സ്) പ്രാ​രം​ഭ പ്രാ​ർ​ഥ​ന ന​ട​ത്തി.

ലോ​ക​ത്തിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും അ​ഞ്ഞൂ​റോ​ളം പേ​ർ എ​ല്ലാ ചൊ​വാ​ഴ്ച​യി​ലും പ​ങ്കെ​ടു​ക്കു​ന്ന​വെ​ന്ന​ത് ദൈ​വാ​നു​ഗ്ര​ഹ​മാ​യി കാ​ണു​ന്നു​വെ​ന്നും സ​ഭാ​വ്യ​ത്യാ​സ​മി​ല്ലാ​തെ നി​ര​വ​ധി ദൈ​വ​ദാ​സ​ന്മാ​ർ വ​ച​നം പ്ര​ഘോ​ഷി​ച്ചു സ​മ്മേ​ള​ന​ത്തെ അ​നു​ഗ്ര​ഹി​ച്ച​തും ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്ന​താ​യി ആ​മു​ഖ​പ്ര​സം​ഗ​ത്തി​ൽ ​സി.​വി. സാ​മു​വ​ൽ ഡി​ട്രോ​യി​റ്റ് പ​റ​ഞ്ഞു.

ഈ ​ദി​വ​സ​ങ്ങ​ളി​ൽ ജ​ന്മ​ദി​ന​വും വി​വാ​ഹ വാ​ർ​ഷിക​വും ആ​ഘോ​ഷി​ക്കു​ന്ന ഐപിഎ​ൽ അം​ഗ​ങ്ങ​ളെ അ​നു​മോ​ദി​ക്കു​ക​യും തു​ട​ർ​ന്ന് സ്വാ​ഗ​തം ആ​ശം​സി​കു​ക​യും ചെ​യ്തു.

നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന കൌ​ൺ​സി​ൽ അം​ഗം ഷാ​ജി രാ​മ​പു​രം(​ഡാ​ള​സ്), നി​ശ്ച​യി​ക്ക​പ്പെ​ട്ട( സം​ഗീ​ർ​ത്ത​നം 841 8) പാ​ഠ​ഭാ​ഗം വാ​യി​ച്ചു. മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യ്ക്ക് ജോ​സ​ഫ് ടി.​ജോ​ർ​ജ് (രാ​ജു), ഹൂ​സ്റ്റ​ൺ നേ​തൃ​ത്വം ന​ൽ​കി.

തി​രു​മേ​നി സ​ഖ​റി​യാ​സ് മോ​ർ ഫി​ലോ​ക്സോ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ​മാ​പ​ന പ്രാ​ർ​ത്ഥ​ന​ക്കും ആ​ശീ​ർ​വാ​ദ​ത്തി​നും യോ​ഗം സ​മാ​പി​ച്ചു. കോഓ​ർ​ഡി​നേ​റ്റ​ർ ടി. ​എ. മാ​ത്യു ഹൂ​സ്റ്റ​ൺ ന​ന്ദി പ​റ​ഞ്ഞു.​ഷി​ജു ജോ​ർ​ജ് സാ​ങ്കേ​തി​ക പി​ന്തു​ണ ന​ൽ​കി

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക പി​ക്നി​ക് ശ​നി​യാ​ഴ്ച.
ഗാ​ർ​ലാ​ൻ​ഡ് (ഡാ​ള​സ്): കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക പി​ക്നി​ക് ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​
ഗീ​താ​മ​ണ്ഡ​ലം ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ഷി​ക്കാ​ഗോ: കേ​ര​ള​ത്ത​നി​മ​യു​ടെ പ്രൗ​ഢി​യും പൈ​തൃ​ക​വും വി​ളി​ച്ചോ​തു​ന്ന ഷി​ക്കാ​ഗോ ഗീ​താ​മ​ണ്ഡ​ലം 46ാമ​ത് ഓ​ണാ​ഘോ​ഷം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു.
കേ​ര​ള സെ​ന്‍റ​ർ അ​വാ​ർ​ഡ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.
ന്യൂ​യോ​ർ​ക്ക്: സ​മൂ​ഹ ന​ന്മ​യ്ക്ക് വേ​ണ്ടി നി​സ്വാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ തെ​ളി​യി​ച്
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലി ചാ​പ്റ്റ​ർ വി​ൻ​സ​ന്‍റി​നെ​യും പ​ട​യാ​റ്റി​യെ​യും ആ​ദ​രി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വ​ലി​നെ​യും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് ദീ​ർ​ഘ​കാ​ല സേ​വ​ന​ച​രി​ത്ര​
സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ലെ വി​ള​വെ​ടു​പ്പു​ത്സ​വം: വ​ൻ വി​ജ​യം.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ വ​മ്പി​ച്ച വി​ജ​യ​വു​മാ​യി വാ​ർ​ഷി​ക ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ