• Logo

Allied Publications

Americas
എ​ൻ.​കെ. ലൂ​ക്കോ​സ് വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ് ന​യാ​ഗ്ര​യി​ൽ
Share
ന​യാ​ഗ്ര: എ​ൻ.​കെ. ലൂ​ക്കോ​സ് വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഈ ​മാ​സം 31ന് ​ന​യാ​ഗ്ര​യി​ൽ ന‌​ട​ക്കും. കാ​യി​ക പ്രേ​മി​ക​ൾ​ക്ക് എ​ക്കാ​ല​ത്തും ആ​വേ​ശ​മാ​യ പ​തി​നേ​ഴാ​മ​ത് എ​ൻ. കെ​. ലൂ​ക്കോ​സ് വോ​ളി​ബാ​ൾ മ​ത്സ​രം, നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബാ​യ ന​യാ​ഗ്ര പാ​ന്തേ​ഴ്‌​സാ​ണ് കാ​ന​ഡ​യു​ടെ മ​ണ്ണി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്.

ന​യാ​ഗ്ര ഓ​ൺ ദ ​ല​യ്ക്കി​ലെ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. അ​ണ്ട​ർ 18, 40 പ്ല​സ്, ഓ​പ്പ​ൺ കാ​റ്റ​ഗ​റി എ​ന്നീ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. കാ​ന​ഡ​യി​ൽ ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ വ​മ്പ​ൻ ടീ​മു​ക​ളാ​ണ് നേ​ർ​ക്കുനേ​ർ ഏ​റ്റു​മു​ട്ടു​ന്ന​ത്.

ഷി​ക്കാ​ഗോ കൈ​ര​ളി ല​യ​ൺ​സ്, ഫി​ല്ലി സ്റ്റാ​ർ​സ് ഫി​ലാ​ഡ​ൽ​ഫി​യ ഡാ​ള​സ് സ്‌​ട്രൈ​ക്കേ​ഴ്‌​സ്, റോ​ക്‌​ലാ​ൻ​ഡ് സോ​ൾ​ജി​യേ​ഴ്സ് ബ​ഫ​ല്ലോ, ഹൂ​സ്റ്റ​ൺ ച​ല​ഞ്ചേ​ഴ്‌​സ്, കാ​ലി​ഫോ​ർ​ണി​യ ബ്ലാ​സ്റ്റേ​ഴ്‌​സ്, വാ​ഷിം​ഗ്‌​ട​ൺ കിം​ഗ്സ്, മ​യാ​മി ഹോ​ളി​വു​ഡ് ച​ല​ഞ്ചേ​ഴ്‌​സ്, ന്യൂ​യോ​ർ​ക്ക് സ്‌​പൈ​ക്കേ​ഴ്‌​സ്, ന​യാ​ഗ്ര പാ​ന്തേ​ഴ്സ്, ക​നേ​ഡി​യ​ൻ ല​യ​ൺ​സ്, ല​ണ്ട​ൻ ഫാ​ൽ​ക​ൺ​സ്, ടോ​റോ​ന്‍റോ സ്റ്റാ​ല്ലി​യ​ൻ​സ്‌, ബ്രാം​പ്ട​ൺ സ്പൈ​ക്കേ​ഴ്സ്, ഹാ​മി​ലി​ട്ട​ൻ ഡ്രീം ​ടീം, താ​മ്പാ ബേ ​ഈ​ഗി​ൾ​സ് എ​ന്നീ ടീ​മു​ക​ൾ കൈ​ക്ക​രു​തി​ന്‍റെ വേ​ഗ​മ​ള​ക്കും.

മ​ത്സ​രം ക​ണ്ടാ​സ്വ​ദി​ക്കാ​നും തു​ട​ർ​ന്നു​ള്ള വൈ​കു​ന്നേ​ര​മു​ള്ള പാ​ന്തേ​ഴ്സ് എ​ക്സ്ട്രാ വാ​ഗ​ൻ​സ സീ​സ​ൺ ‌ടു ​ബാ​ങ്ക്വ​റ്റി​ൽ പ​ങ്കെ​ടു​ക്കു​വാ​നും കാ​ന​ഡ​യി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും എ​ല്ലാ ക​ലാ കാ​യി​ക ആ​സ്വാ​ദ​ക​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പാ​ന്തേ​ഴ്സ് ക്ല​ബി​ന്‍റെ ചെ​യ​ർ​മാ​ൻ തോ​മ​സ് ലൂ​ക്കോ​സ് പ​റ​ഞ്ഞു.

ആ​ഷ്‌​ലി ജോ​സ​ഫ് ആ​ണ് ടൂ​ർ​ണ​മെ​ന്‍റ് ക​ൺ​വീ​ന​ർ റി​യ​ൽ എ​സ്റ്റേ​റ്റ് രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളാ​യ പ​യ​സ് റോ​യ് സ​ഹോ​ദ​ര​ന്മാ​രാ​ണ് പ​രി​പാ​ടി​യു​ടെ ടൈ​റ്റി​ൽ സ്പോ​ൺ​സ​ർ. മോ​ർ​ട്ട​ഗേ​ജ് ഏ​ജ​ന്‍റാ​യ രെ​ഞ്ചു കോ​ശി​യാ​ണ് പ​രി​പാ​ടി​യു​ടെ പ്ലാ​റ്റി​നം സ്പോ​ൺ​സ​ർ. ടോ​റോ​ന്റോ​യി​ലെ റോ​യ​ൽ കേ​ര​ള ഫു​ഡ്‌​സി​ലെ സ​ജി മം​ഗ​ല​ത്തും ആ​ൻ​ഡ്രൂ മം​ഗ​ല​ത്തും ആ​ണ് മ​റ്റൊ​രു സ്പോ​ൺ​സ​ർ.

ക്ലബിന്‍റെ പ്ര​സി​ഡ​ന്‍റ് ടെ​ന്നി ക​ണ്ണൂ​ക്കാ​ട​ൻ, ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ തോ​മ​സ് ലൂ​ക്കോ​സ്, മ​റ്റു ഡ​യ​റ​ക്ട​ർ​മാ​രാ​യ ഷെ​ജി ജോ​സ​ഫ് ച​ക്കും​ക​ൽ, അ​നി​ൽ ച​ന്ദ്ര​പ്പി​ള്ളി​ൽ, ധ​നേ​ഷ് ചി​ദം​ബ​രനാ​ഥ്, എ​ബി​ൻ മാ​ത്യു, ലി​ജോ വാ​ത​പ്പി​ള്ളി, എ​ൽ​ഡ്രി​ഡ് കാ​വു​ങ്ക​ൽ, ബി​ജു ജ​യിം​സ്, അ​നീ​ഷ് കു​ര്യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വോ​ളിബോ​ൾ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ലി​റ്റി ലൂ​ക്കോ​സ്, ജേ​ക്ക​ബ് പ​ച്ചി​ക്ക​ര, ജാ​ക്സ​ൺ ജോ​സ്, ത​ങ്ക​ച്ച​ൻ ചാ​ക്കോ, ഡീ​ന ജോ​ൺ, അ​ഭി​ജി​ത്ത് തോ​മ​സ്, റ്റി​നേ​ഷ് ജെ​റോം, ടെ​ൽ​ബി​ൻ തോ​മ​സ്, സ്റ്റാ​നി ജെ. ​തോ​ട്ടം, ബി​നോ​യ് അ​ബ്ര​ഹാം, ദി​ലീ​പ് ദേ​വ​സ്യ, മ​നു അ​ബ്ര​ഹാം,എ​ൽ​വി​ൻ ഇ​ട​മ​ന, ശ്രു​തി തൊ​ടു​ക​യി​ൽ,അ​നീ​ഷ് കു​മാ​ർ പി.​ആ​ർ, ജോ​ർ​ജ് തോ​മ​സ്, ഷി​ന്‍റോ തോ​മ​സ്, ജോ​യ്‌​സ് കു​ര്യാ​ക്കോ​സ്, പ്ര​ദീ​പ് ച​ന്ദ്ര​ൻ, ബി​ജു അ​വ​റാ​ച്ച​ൻ എ​ന്നീ ക​മ്മിറ്റി അം​ഗ​ങ്ങ​ളും പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ലൂ ​എ​ന്ന് വി​ളി​പ്പേ​രു​ള്ള പ്ര​ശ​സ്ത വോ​ളി​ബാ​ൾ താ​രം എ​ൻ.കെ. ​ലൂ​ക്കോ​സിന്‍റെ അ​നു​സ്മ​ര​ണാ​ർ​ഥം ആ​ണ് എ​ൻ.​കെ ലൂ​ക്കോ​സ് എ​വ​ർ റോ​ളിംഗ് ട്രോ​ഫി വോ​ളി​ബാ​ൾ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 1980ൽ ​അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ അ​ദ്ദേ​ഹം, 1987ൽ ​ന്യൂ​യോ​ർ​ക്കി​ൽ കേ​ര​ള സ്‌​പൈ​ക്കേ​ഴ്‌​സ് വോ​ളി​ബോ​ൾ ടീം ​രൂ​പീ​ക​രി​ച്ചു.

ടീ​മി​ലെ പ്ര​ധാ​ന ക​ളി​ക്കാ​ര​നും ആ​യി​രു​ന്നു. 2003 ഫെ​ബ്രു​വ​രി 27ന് ​ന്യൂ​ജഴ്‌​സി​യി​ൽ അ​പ​ക​ട​ത്തി​ലാ​ണ് എ​ൻ.കെ. ​ലൂ​ക്കോ​സ് അ​ന്ത​രി​ക്കു​ന്ന​ത്.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.