• Logo

Allied Publications

Americas
അ​നീ​തി​ക്കും അ​ഴി​മ​തി​ക്കു​മെ​തി​രേ നി​ര​ന്ത​ര പോ​രാ​ട്ടം ന​ട​ത്തും: മാ​ത്യു കു​ഴ​ൽ​നാ​ട​ൻ
Share
ഹൂ​സ്റ്റ​ൺ: അ​നീ​തി​ക്കും അ​ഴി​മ​തി​ക്കു​മെ​തി​രേ നി​ര​ന്ത​ര പോ​രാ​ട്ടം ന​ട​ത്തു​മെ​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ. ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് യു​എ​സ്എ ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​റി​ന്‍റെ​യും സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ൽ ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ൽ ഒ​രു മാ​റ്റം അ​നി​വാ​ര്യ​മാ​ണ്. ആ ​മാ​റ്റം ഉ​ണ്ടാ​ക്കു​ന്ന​തി​നു പ്ര​വാ​സി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നും വ​ലി​യ പി​ന്തു​ണ ആ​വ​ശ്യ​മാ​ണ്. ഭ​ര​ണ​കൂ​ടം ന​ട​ത്തു​ന്ന അ​ഴി​മ​തി​ക്കും അ​നീ​തി​ക്കും എ​തി​രേ എ​ന്നും പോ​രാ​ടി​യി​ട്ടു​ള്ള ച​രി​ത്ര​മാ​ണ് ത​നി​ക്കു​ള്ള​ത്.

അ​ത് മു​ഖ്യ​മ​ന്ത്രി​യാ​യാ​ലും മ​ന്ത്രി​മാ​രാ​യാ​ലും നി​ർ​ഭ​യ​നാ​യി തെ​ളി​വു​ക​ളും നി​ര​ത്തി കൊ​ണ്ട് അ​ത് തു​റ​ന്നു പ​റ​യും. എ​ന്‍റെ പോ​രാ​ട്ടം തു​ട​രു​ക ത​ന്നെ ചെ​യ്യും. അ​ത് നി​യ​മ​സ​ഭ​യി​ലാ​യാ​ലും പു​റ​ത്താ​ണെ​ങ്കി​ലും എന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ പറഞ്ഞു.

ഒ​ഐ​സി​സി യു​എ​സ്എ ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​ർ പ്ര​സി​ഡന്‍റ് വാ​വ​ച്ച​ൻ മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം ഒ​ഐ​സി​സി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ്‌ കൂ​ട​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വർക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചാണ് സ​മ്മേ​ള​നം തു​ട​ങ്ങിയത്.

സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് പ്ര​സി​ഡ​ന്‍റ് സ​ഖ​റി​യ കോ​ശി ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. എ​സ്ഐ​യു​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ജി ഓ​ലി​യ്ക്ക​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

സ്റ്റാ​ഫ്‌​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു, ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി ഡി​സ്ട്രി​ക്ട് ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ കെ .​പ​ട്ടേ​ൽ, എസ്ഐയുസിസി മു​ൻ പ്ര​സി​ഡന്‍റു​മാ​രാ​യ ജോ​ർ​ജ്‌ കോ​ള​ച്ചേ​രി​ൽ, ജോ​ർ​ജ് കാ​ക്ക​നാ​ട്ട്, ബോ​ർ​ഡ് അംഗം ചാ​ക്കോ തോ​മ​സ്, ശ​ശി​ധ​ര​ൻ നാ​യ​ർ, പ്ര​വാ​സി കോ​ൺ​ഗ്ര​സ് നേ​താ​വ് സാ​ബു കൂ​വ​ക്കാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഒ​ഐ​സി​സി യുഎ​സ്‍​എ റീ​ജി‌യണൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു കൂ​ട​ത്തി​നാ​ലി​ൽ ന​ന്ദി അ​റി​യി​ച്ചു. ഒ​ഐ​സി​സി യുഎ​സ്‍​എ നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​മോ​ൻ റാ​ന്നി എം​സി​യാ​യി പ്ര​വ​ർ​ത്തി​ച്ച്‌ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.