• Logo

Allied Publications

Americas
എ​ജ്യു​ക്കേ​ഷ​ൻ യു​എ​സ്എ സംഘടിപ്പിക്കുന്ന വി​ദ്യാ​ഭ്യാ​സ മേ​ള വെ​ള്ളി​യാ​ഴ്ച മുതൽ
Share
ചെ​ന്നൈ: അ​മേ​രി​ക്ക​യി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തെ​പ്പ​റ്റി​യു​ള്ള വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന ഔ​ദ്യോ​ഗി​ക യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ഗ​വ​ൺ​മെ​ന്‍റ് സ്രോ​ത​സാ​യ എ​ജ്യു​ക്കേ​ഷ​ൻ യു​എ​സ്എ വെ​ള്ളി​യാ​ഴ്ച (ഓ​ഗ​സ്റ്റ് 16) ഹൈ​ദ​രാ​ബാ​ദി​ൽ ആ​രം​ഭി​ച്ച് ഈ ​മാ​സം 25ന് ​ന്യൂ​ഡ​ൽ​ഹി​യി​ൽ സ​മാ​പി​ക്കു​ന്ന എ​ട്ട് വി​ദ്യാ​ഭ്യാ​സ മേ​ള​ക​ളു​ടെ ഒ​രു പ​ര​മ്പ​ര രാ​ജ്യ​ത്തു​ട​നീ​ളം സം​ഘ​ടി​പ്പി​ക്കു​ന്നു.

യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര, ഡോ​ക്ട​റേ​റ്റ് പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​നം തേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 80ല​ധി​കം യുഎ​സ് അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നും കോ​ളജു​ക​ളി​ൽ നി​ന്നു​മു​ള്ള പ്ര​തി​നി​ധി​ക​ളെ നേ​രി​ൽ ക​ണ്ട് സം​സാ​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും.

ഈ ​മേ​ള​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ഫീ​സ് ഇ​ല്ല, എ​ന്നാ​ൽ ര​ജി​സ്ട്രേ​ഷ​ൻ ആ​വ​ശ്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നും സ​ന്ദ​ർ​ശി​ക്കു​ക: https://bit.ly/EdUSAFair24Emb.

യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് വാ​ഗ്‌​ദാ​നം ചെ​യ്യു​ന്ന വി​ദ്യാ​ഭ്യാ​സ അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യി മ​ന​സി​ലാ​ക്കു​വാ​നു​ള്ള മി​ക​ച്ച മാ​ർഗ​മാ​ണ് എ​ജ്യു​ക്കേ​ഷ​ൻ യുഎ​സ്എ മേ​ള​ക​ൾ. നി​ങ്ങ​ളു​ടെ താ​ത്പ​ര്യം സ​യ​ൻ​സ്, ടെ​ക്നോ​ള​ജി, എ​ഞ്ചി​നീ​യ​റിം​ഗ്, ആ​ര്‍​ട്സ്, അ​ല്ലെ​ങ്കി​ൽ ബി​സി​ന​സ് എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഏ​തി​ലു​മാ​ക​ട്ടെ, നി​ങ്ങ​ളു​ടെ സ്വ​പ്ന​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കാ​ൻ സ​ഹാ​യ​ക​മാ​കു​ന്ന ഒ​രു പ്രോ​ഗ്രാം അ​വി​ടെ​യു​ണ്ടാ​കും.

നി​ര​വ​ധി യുഎ​സ് കോ​ളേ​ജു​ക​ളി​ൽ നി​ന്നും സ​ർ​വക​ലാ​ശാ​ല​ക​ളി​ൽ നി​ന്നു​മു​ള്ള പ്ര​തി​നി​ധി​ക​ളു​മാ​യി നേ​രി​ട്ട് സം​സാ​രി​ക്കാ​നും കോ​ളജ് അ​പേ​ക്ഷ​ക​ള്‍, വീ​സ പ്ര​ക്രി​യ​ക​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​രം പ്ര​ദാ​നം ചെ​യ്യു​ന്ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നു​മു​ള്ള അ​വ​സ​രം ഈ ​മേ​ള​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കു​ണ്ട്.

അ​ഡ്‌​മി​ഷ​ൻ, സ്കോ​ള​ർ​ഷി​പ്പു​ക​ൾ, കാ​മ്പ​സ് ജീ​വി​തം എ​ന്നി​ങ്ങ​നെ ഒ​രു യുഎ​സ് കാ​മ്പ​സി​ലെ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന​വ​ധി വി​വ​ര​ങ്ങ​ൾ നേ​രി​ട്ട് നി​ങ്ങ​ൾ​ക്ക് ഈ ​മേ​ള​ക​ളി​ലൂ​ടെ ല​ഭി​ക്കും. യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സി​ൽ പ​ഠി​ക്കു​ക​യെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ വി​വ​ര​ങ്ങ​ളും പി​ന്തു​ണ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ല​ഭ്യ​മാ​കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് മേളുടെ ​ല​ക്ഷ്യമെന്ന് യുഎ​സ് അം​ബാ​സ​ഡ​ർ എ​റി​ക് ഗാ​ർ​സെ​റ്റി പ​റ​ഞ്ഞു.



ഇ​ന്ത്യ​യി​ലെ എ​ജ്യു​ക്കേ​ഷ​ൻ യുഎ​സ്​എ

എ​ജ്യു​ക്കേ​ഷ​ൻ യു​എ​സ്എ 175ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലും പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 430ല​ധി​കം അ​ന്ത​ർ​ദേശീ​യ വി​ദ്യാ​ർ​ഥി ഉ​പ​ദേ​ശ​ക കേ​ന്ദ്ര​ങ്ങ​ളു​ള്ള ഒ​രു യുഎ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സ്റ്റേ​റ്റ് ശൃം​ഖ​ല​യാ​ണ്.

ഇ​ന്ത്യ​യി​ൽ ഡ​ൽ​ഹി, ചെ​ന്നൈ, കോ​ൽ​ക്ക​ത്ത, മും​ബൈ, ഹൈ​ദ​രാ​ബാ​ദ് (രണ്ട്) എ​ന്നീ അ​ഞ്ച് ന​ഗ​ര​ങ്ങ​ളി​ലു​ള്ള ആ​റ് കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് എ​ജ്യു​ക്കേ​ഷ​ൻ യുഎ​സ്എ ഉ​പ​ദേ​ശ​ക സേ​വ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ന​ൽ​കി​വ​രു​ന്ന​ത്.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് www.educationusa.in സ​ന്ദ​ര്‍​ശി​ക്കു​ക, അ​ല്ലെ​ങ്കി​ൽ india@educationusa.org എ​ന്ന ഇ​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ ബ​ന്ധ​പ്പെ​ടു​ക.

യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സി​ലെ അം​ഗീ​കൃ​ത പോ​സ്റ്റ്​സെ​ക്ക​ൻ​ഡ​റി സ്ഥാ​പ​ന​ങ്ങ​ളി​ൽ നേ​ടാ​വു​ന്ന ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​റ്റ​വും പു​തി​യ​തും കൃ​ത്യ​വും സ​മ​ഗ്ര​വു​മാ​യ വി​വ​ര​ങ്ങ​ൾ എ​ജ്യു​ക്കേ​ഷ​ൻ യുഎ​സ്എ പ്ര​ദാ​നം ചെ​യ്യു​ന്നു.

കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ "മ​ക​ര​ജ്യോ​തി 2025' സം​ഘ​ടി​പ്പി​ക്കു​ന്നു.
ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ ശ​ബ​രി​മ​ല ഭ​ക്ത​ർ​ക്ക് മ​ക​ര​വി​ള​ക്ക് ആ​ഘോ​ഷി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ.
ഫൊ​ക്കാ​ന മെ​ഡി​ക്ക​ല്‍ പ്രി​വി​ലേ​ജ് കാ​ര്‍​ഡ് പ​ദ്ധ​തി: മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൊ​ച്ചി: ഫൊ​ക്കാ​ന​യു​ടെ പ​ദ്ധ​തി​യാ​യ മെ​ഡി​ക്ക​ല്‍ കാ​ര്‍​ഡ്, പ്രി​വി​ലേ​ജ് കാ​ർ​ഡ് പ​ദ്ധ​തി കൊ​ച്ചി ഗോ​കു​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ റ​വ​ന
ന​യാ​ഗ്ര പാ​ന്തേ​ഴ്സ് ന​ന്മ മ​ല​യാ​ളം പ്ര​വേ​ശ​നോ​ത്സ​വ​വും പുതുവത്സരാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.
ന​യാ​ഗ്ര: ന​യാ​ഗ്ര പാ​ന്തേ​ഴ്സ് ന​ന്മ മ​ല​യാ​ളം പ്ര​വേ​ശ​നോ​ത്സ​വ​വും പുതുവത്സരാ​ഘോ​ഷ​വും ന​യാ​ഗ്ര ഔ​വ​ർ ലേ​ഡി ഓ​ഫ് ദ ​സ്കാ​പു​ല​ർ പാ​രി​ഷ് ഹാ​ളി​ൽ വച
ടെ​ക്സ​സി​ലെ ഓ​സ്റ്റിനിൽ താറാവുകളിൽ പക്ഷിപ്പനി കണ്ടെത്തി.
ടെ​ക്സ​സ്: ഓ​സ്റ്റി​ൻ ട്രാ​വി​സ് കൗ​ണ്ടി​യി​ലെ താ​റാ​വു​ക​ളി​ൽ പ​ക്ഷി​പ്പ​നി ക​ണ്ടെ​ത്തി​യ​താ​യി സ്ഥി​രീ​ക​രി​ച്ചു.
ട്രംപിന്‍റെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് ഷിക്കാഗോ മലയാളി സമൂഹത്തിന്‍റെ പൊതുസമ്മേളനം.
ഷി​ക്കാ​ഗോ: ജ​നു​വ​രി 20ന് ​അ​മേ​രി​ക്ക​യു​ടെ 47ാമ​ത്തെ പ്ര​സി​ഡ​ന്‍റ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടാ​മ​ത്തെ പ്രാ​വ​ശ്യം അ​ധി​കാ​ര​മേ​റ്റെ​ടു​ക്കു​ന