• Logo

Allied Publications

Americas
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പെ​രു​ന്നാ​ൾ ശ​നി‌​യാ​ഴ്ച മു​ത​ൽ
Share
ന്യൂ​യോ​ർ​ക്ക്: പ​രി​ശു​ദ്ധ ക​ന്യ​ക മ​റി​യാ​മി​ന്‍റെ വാ​ങ്ങി​പ്പു​പെ​രു​ന്നാ​ൾ സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് ദേ​വാ​ല​യ​ത്തി​ൽ(130 Park Avenue, Staten Island, NY) ശ​നി, ഞാ​യ​ർ (ഓഗസ്റ്റ് 17, 18) ദി​വ​സ​ങ്ങ​ളി​ൽ ആ​ഘോ​ഷി​ക്കു​ന്നു.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്ക​സ് സു​റി​യാ​നി സ​ഭ​യു​ടെ സു​ൽ​ത്താ​ൻ ബ​ത്തേ​രി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പൊ​ലീ​ത്ത ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ ബ​ർ​ണ​ബാ​സ് നേ​തൃ​ത്വം ന​ൽ​കും. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.45ന് ​തി​രു​മേ​നി​ക്ക് സ്വീ​ക​ര​ണം ന​ൽ​കും. വൈ​കു​ന്നേ​രം ആറിന് ​സ​ന്ധ്യാ പ്രാ​ർ​ഥ​ന ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ വ​ച​ന ശു​ശ്രൂ​ഷ​യും ഉ​ണ്ടാ​യി​രി​ക്കും.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥന ആ​രം​ഭി​ക്കു​ക​യും തു​ട​ർ​ന്ന് 9.30ന് ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ ബ​ർ​ണ​ബാ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടെ മു​ഖ്യകാ​ർ​മി​ക​ത്വ​ത്തി​ലും ഫാ. ടി.എ. ​തോ​മ​സ് (വി​കാ​രി), ഫാ. ​ഗീ​വ​ർ​ഗീ​സ് വ​ർ​ഗീ​സ്(അ​സി. വി​കാ​രി) എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തി​ലും വി​ശു​ദ്ധ കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം പ്ര​ദ​ക്ഷി​ണം ന​ട​ക്കും. തു​ട​ർ​ന്ന് നേ​ർ​ച്ച​യും ഉ​ച്ച​ഭ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കും. ഫാ. ​ടി.എ. ​തോ​മ​സ്, ഫാ. ​ഗീ​വ​ർ​ഗീ​സ് വ​ർ​ഗീ​സ്, ക്യാ​പ്റ്റ​ൻ രാ​ജു ഫി​ലി​പ്പ് (സെ​ക്ര​ട്ട​റി), മാ​ത്യു ചാ​ക്കോ (ട്ര​ഷ​റ​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്നു.

എ​ല്ലാ​വ​രും പ​ങ്കെ​ടു​ക്കു​ക​യും അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ഇ​ട​വ​ക​യു​ടെ ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥിച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ക്യാ​പ്റ്റ​ൻ രാ​ജു ഫി​ലി​പ്പ് 917 854 3818.

ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: മ​ല​യാ​ളി ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം.
ഡാ​ള​സ്: സ്പ്രിം​ഗ് ക്രീ​ക്ക് പാ​ർ​ക്ക​ർ റോ​ഡി​ൽ ഈ ​മാ​സം ഏ​ഴി​ന് രാ​ത്രി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ
മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ കു​ടും​ബ​ത്തി​ൽ നി​ന്ന് തു​ട​ങ്ങ​ണം: ഗീ​വ​ർ​ഗീ​സ് മാ​ർ ബ​ർ​ണ​ബാ​സ്.
ഡാ​ള​സ്: മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ നാം ​ആ​ദ്യം ന​മ്മു​ടെ കു​ടും​ബ​ത്തി​ൽ നി​ന്ന് തു​ട​ങ്ങ​ണ​മെ​ന്ന് മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ
ട്രം​പി​ന്‍റെ തൊ​പ്പി വ​ച്ച് ജോ ​ബൈ​ഡ​ൻ.
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ, ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തൊ​പ്പി ധ​രി​ച്ച​തു കൗ​തു​ക​മാ​യി.
ബേ​ബി ജോ​ണ്‍ മൂ​ന്നു​ക​ണ്ട​ത്തി​ല്‍ അ​ന്ത​രി​ച്ചു.
കൊച്ചി: മു​ള​ന്തു​രു​ത്തി മൂ​ന്നു​ക​ണ്ട​ത്തി​ല്‍ ബേ​ബി ജോ​ണ്‍(74) അ​ന്ത​രി​ച്ചു. തി​രു​വാ​ങ്കു​ളം ക​റു​ത്തേ​ട​ത്ത് കു​ടും​ബാം​ഗ​മാ​ണ്.
മ​ല്ല​പ്പ​ള്ളി സം​ഗ​മ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ലെ പ്ര​മു​ഖ പ്ര​വാ​സി സം​ഘ​ട​ന​യാ​യ മ​ല്ല​പ്പ​ള്ളി സം​ഗ​മ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും വി​പു​ല​മ