• Logo

Allied Publications

Americas
ഡി​എ​ൻ​സി ക​ൺ​വ​ൻ​ഷ​നി​ൽ ക​മ​ല ഹാ​രി​സ് നോ​മി​നേ​ഷ​ൻ സ്വീ​ക​രി​ക്കും
Share
ഷി​ക്കാ​ഗോ: അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ നാ​ലു ദി​വ​സം നീ​ണ്ടു നി​ൽ​ക്കും. പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക​യും ഇ​വ​ർ നോ​മി​നേ​ഷ​നു​ക​ൾ സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യും ചെ​യ്യും.

പ​ര​മ്പ​രാ​ഗ​ത​മാ​യി ന​ട​ക്കു​ന്ന ഈ ​ച​ട​ങ്ങു​ക​ൾ​ക്കു ഉ​ദ്വേ​ഗം വ​ർ​ധി​പ്പി​ച്ചി​പ്പ​ത് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ നി​ല​പാ​ടു​ക​ളാ​ണ്. മ​ത്സ​ര​രം​ഗ​ത്തു നി​ന്ന് പി​ന്മാ​റി​ല്ല എ​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഏ​താ​നും മാ​സ​ങ്ങ​ളി​ൽ അ​നി​ശ്ചി​ത​ത്വം സൃ​ഷ്ടി​ച്ചു.

ഇ​പ്പോ​ഴും പാ​ർ​ട്ടി​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത് ത​ങ്ങ​ൾ​ക്കു ദേ​ശീ​യ ക​ൺ​വ​ൻ​ഷ​ന്‍റെ ഷെ​ഡ്യൂ​ളു​ക​ൾ പു​ന:​ക്ര​മീ​ക​ര​ണം ന​ട​ത്തേ​ണ്ടി വ​ന്നു എ​ന്നാ​ണ്. ഇ​തി​നി​ട​യി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ബ​റാ​ക് ഒ​ബാ​മ പാ​ർ​ട്ടി​യി​ൽ ഒ​രു അ​തി​കാ​യ​നാ​യി ഉ​യ​ർ​ന്നു.

താ​നാ​ണ് പാ​ർ​ട്ടി എ​ന്ന് പ​റ​ഞ്ഞി​രു​ന്ന ബൈ​ഡ​നു താ​ൻ പാ​ർ​ട്ടി​യി​ൽ ആ​രാ​ണ് എ​ന്ന് തി​രി​ച്ച​റി​യു​വാ​നു​ള്ള അ​വ​സ​ര​വും ഉ​ണ്ടാ​യി. നി​ല​വി​ൽ ഇ​പ്ര​കാ​രം ആ​ണ് ക​ൺ​വ​ൻ​ഷ​നി​ൽ പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നു അ​റി​യു​ന്നു.

തി​ങ്ക​ളാ​ഴ്ച​യാ​ണ് (ഓ​ഗ​സ്റ്റ് 19) ക​ൺ​വെ​ൻ​ഷ​ൻ തു​ട​ങ്ങു​ന്ന​ത്. ഷി​ക്കാ​ഗോ, ഇ​ല്ലി​നോ​യി​ലെ മ​ക്കോ​ർ​മി​ക് പ്ലേ​സി​ലും യു​ണൈ​റ്റ​ഡ് സെ​ന്‍റ​റി​ലും ആ​ണ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ക. 50 സം​സ്ഥാ​ന​ങ്ങ​ളി​ലും ഡി​സി​യി​ലും നി​ന്നെ​ത്തി​യ പ്ര​തി​നി​ധി​ക​ൾ പാ​ർ​ട്ടി​യു​ടെ വി​ജ​യ​ത്തി​ന് വേ​ണ്ടി വ​ർ​ധി​ത വീ​ര്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​വാ​ൻ ആ​ഹ്വാ​നം ഉ​ണ്ടാ​കും.

ആ​ദ്യ ദി​വ​സം രാ​ത്രി​യി​ൽ ത​ന്നെ പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ ക​ൺ​വ​ൻ​ഷ​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കും. മി​ക്ക​വാ​റും പാ​ർ​ട്ടി​യോ​ട് ബൈ​ഡ​ൻ ന​ട​ത്തു​ന്ന അ​വ​സാ​ന​ത്തെ പ്ര​സം​ഗ​മാ​കും ഇ​ത്. ഇ​തി​നു മു​ൻ​പ് ഡെ​ലി​ഗേ​റ്റ​റു​ക​ൾ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് നോ​മി​നേ​റ്റ് ചെ​യ്യേ​ണ്ട വ്യ​ക്തി​ക​ൾ​ക്ക് വോ​ട്ടു ചെ​യ്യും.

ര​ണ്ടാം ദി​വ​സമായ ചൊവ്വാഴ്ച ​മു​ൻ പ്ര​സി​ഡന്‍റു​മാ​രാ​യ ബി​ൽ ക്ലി​ന്‍റ​ണും ബാ​രാ​ക് ഒ​ബാ​മ​യും പ്ര​സം​ഗി​ക്കും. മൂ​ന്നാം ദി​വ​സം വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ടിം ​വാത്സിന്‍റെ പ്ര​സം​ഗം ഉ​ണ്ടാ​വും. വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രീ​സ് പ്ര​സി​ഡന്‍റ് സ്ഥാ​നാ​ർ​ഥി​ത്വം സ്വീ​ക​രി​ച്ചു കൊ​ണ്ട് പ്ര​സം​ഗി​ക്കു​ക നാ​ലാം ദി​വ​സ​മാ​യ വ്യാ​ഴാ​ഴ്ച​യാ​ണ്.

മു​ൻ പ്ര​ഥ​മ വ​നി​ത ഹി​ല​രി ക്ലി​ന്‍റ​ണും മു​ൻ പ്ര​സി​ഡ​ന്‍റ് ജി​മ്മി കാ​ർ​ട്ട​റി​ന്‍റെ കൊ​ച്ചു മ​ക​ൻ ജേ​സ​ൺ കാ​ർ​ട്ട​റും അ​ന്നേ ദി​വ​സം പ്ര​സം​ഗി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​തി​നി​ട​യി​ൽ മ​റ്റു പ്ര​മു​ഖ​രാ​യ ഡെ​മോ​ക്രാ​റ്റ് നേ​താ​ക്ക​ളും വേ​ദി​യി​ലെ​ത്തും എ​ന്ന് ക​രു​തു​ന്നു.

എബിസിയും സിബിഎ​സും ഓ​രോ മ​ണി​ക്കൂ​ർ ദി​നം പ്ര​തി പ​രി​പാ​ടി​ക​ൾ സം​പ്രേ​ക്ഷേ​പ​ണം ചെ​യ്യും. സി ​സ്പാ​ന് പ​രി​പാ​ടി​ക​ൾ തു​ട​ർ​ച്ച​യാ​യി പ്ര​ക്ഷേ​പ​ണം ചെ​യ്യും. ഇ​വ​ക്കു പു​റ​മെ, സിഎ​ൻഎ​ൻ ഫോ​ക്സ്, എ​ൻബിസി, പിബിഎ​സ്‌ എ​ന്നീ ചാ​ന​ലു​ക​ളും ക​വ​റേ​ജു​ക​ൾ ന​ൽ​കും.

സാൻ ഹൊസെയിൽ മിഷൻ ലീഗിന് നവനേതൃത്വം.
കാ​ലി​ഫോ​ർ​ണി​യ: സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ഇ​ട​വ​ക​യി​ലെ ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗി​ന് ന​വ നേ​തൃ​ത്വം.
ജോ ​ബൈ​ഡ​നെ ഫോ​ണി​ൽ വി​ളി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: സ്ഥാ​ന​മൊ​ഴി​യു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ‌​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഫോ​ണി​ൽ സം​സാ​രി​ച്ചു.
മി​സ് ഇ​ന്ത്യ യു​എ​സ്എ കി​രീ​ടം കെ​യ്റ്റ്ലി​ന്.
വാഷിംഗ്ടൺ​: ന്യൂ​ജ​ഴ്സി​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ കെ​യ്റ്റ്ലി​ൻ സാ​ന്ദ്ര നീ​ൽ മി​സ് ഇ​ന്ത്യ യു​എ​സ്എ ആ​യി തെര​ഞ്ഞെ​ട
കാലി​ഫോ​ർ​ണി​യ​യി​ൽ പ​ക്ഷി​പ്പ​നി വ്യാ​പ​കം; സം​സ്ഥാ​ന​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.
കാലി​ഫോ​ർ​ണി​യ: പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ലി​ഫോ​ർ​ണി​യ സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.
അ​പ​ക​ട​ദൃ​ശ്യം ചി​ത്രീ​ക​രി​ച്ച സ്ത്രീ​യെ അ​റ​സ്റ്റ് ചെ​യ്ത് ​പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​ർ​വീ​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി.
ഫോ​ർ​ട്ട് വ​ർ​ത്ത്: അ​പ​ക​ട​ദൃ​ശ്യം വി​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യ സ്ത്രീ​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നി​ടെ അ​മി​ത​ബ​ലം പ്ര​യോ​ഗി​ച്ച​തി​ന് പോ​ലീ​സ് ഉ​ദ്