• Logo

Allied Publications

Middle East & Gulf
അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​തെ ഒ​രു സ​ർ​ക്കാ​റി​നും മു​ന്നോ​ട്ട് പോ​കാ​നാ​കി​ല്ല: ഷം​സീ​ർ ഇ​ബ്രാ​ഹിം
Share
മ​നാ​മ: രാ​ജ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ക​യും അ​ത് പ​രി​ഹ​രി​ക്കു​ക​യും ചെ​യ്യാ​തെ ഒ​രു സ​ർ​ക്കാരി​നും മു​ന്നോ​ട്ട് പോ​കാ​നാ​വി​ല്ല എ​ന്ന് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം തെ​ളി​യി​ച്ച​താ​യി വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷം​സീ​ർ ഇ​ബ്രാ​ഹിം പ​റ​ഞ്ഞു.

പ്ര​വാ​സി വെ​ൽ​ഫ​യ​ർ അ​ർ​ധ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​യി​ലെ ജ​നാ​ധി​പ​ത്യ മ​ത​നി​ര​പേ​ക്ഷ ക​ക്ഷി​ക​ൾ​ക്ക് രാ​ജ്യ​ത്ത് മാ​റ്റം സാ​ധ്യ​മാ​ണെ​ന്ന് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തെ​ളി​യി​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ളീ​യ ന​വോ​ഥാ​ന​ത്തി​ന്‍റെ തു​ട​ർ​ച്ച സാ​ധ്യ​മാ​ക്കി​യ​ത് പ്ര​വാ​സി സ​മൂ​ഹ​മാ​ണ് എ​ന്ന് ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ പ​റ​ഞ്ഞു.



രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പു​രോ​ഗ​തി​യി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ​ക്കും തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട് തി​രി​ച്ചു​വ​രു​ന്ന പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ലും സ​ർ​ക്കാ​രു​ക​ൾ ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ർ​ഷാ​ദ് കോ​ട്ട​യം സ്വാ​ഗ​തം ആ​ശം​സി​ച്ച ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ലി​ഖി​ത ല​ക്ഷ്മ​ൺ അ​ർ​ധ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സം​ഘ​ട​നാ റി​പ്പോ​ർ​ട്ടി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.എം. മു​ഹ​മ്മ​ദ​ലി നേ​തൃ​ത്വം ന​ൽ​കി.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന് നി​ർ​വ​ഹി​ക്കാ​നു​ള്ള​ത് എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി ജോ​ഷി ജോ​സ​ഫ് സം​സാ​രി​ച്ചു. മ​നാ​മ സോ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്ല കു​റ്റ്യാ​ടി സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി.

യു​വ​ക​ലാ​സാ​ഹി​തി ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം നിർവഹിച്ചു.
അബുദാബി: യു​വ​ക​ലാ​സാ​ഹി​തി യു​എ​ഇ ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മു​ൻ മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​
കു​വൈ​റ്റി​ലെ ക​പ്പ​ല​പ​ക​ടം; കാ​ണാ​താ​യ​വ​രി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും.
ക​ണ്ണൂ​ർ: കു​വൈ​റ്റ് സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ക​പ്പ​ൽ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ​വ​രി​ൽ മ​ല​യാ​ളി​യും.
ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ 24ന് ​ന​ട​ത്തു​ന്ന "ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ 2024'ന്‍റെ ലോ​ഗോ പ്ര​കാ
ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗ് ഫി​റ്റ്‌ ചാ​ല​ഞ്ച് ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി: ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തെ നി​ല നി​ർ​ത്താ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​
ഫുഡ് ആൻഡ് ബിവ്റിജസ് ബയർ സെല്ലർ മീറ്റ്: ആ​ദ​ർ​ശ് സ്വൈ​ക ഉദ്ഘാടനം ചെയ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഗ്രാ​ൻ​ഡ് മ​ജ​സ്റ്റി​ക് ഹോ​ട്ട​ലി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യും ട്രേ​ഡ് പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മ