• Logo

Allied Publications

Europe
ബി​എം​എ​യ്ക്ക് ന​വ നേ​തൃ​ത്വം; ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സെ​പ്റ്റം​ബ​ർ 21ന്
Share
ബോ​ൾ​ട്ട​ൻ: യു​കെ​യി​ലെ പ്രമുഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ബോ​ൾ​ട്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (ബി​എം​എ) ഭ​ര​ണ​സ​മി​തി​ക്ക് ന​വ നേ​തൃ​ത്വം. അ​സോ​സി​യേ​ഷ​ന്‍റെ മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ളി​ച്ചു കൂ​ട്ടി​യ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ നി​ന്നും ഏ​ക​ക​ണ്ഠ​മാ​യാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​രെ​ഞ്ഞെ​ടു​ത്ത​ത്. ഇ​വ​ർ ചു​മ​ത​ല​യേ​റ്റു.

അ​സോ​സി​യേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണ​ഘോ​ഷ പ​രി​പാ​ടി​ക​ൾ പൂ​ർ​വാ​ധി​കം ഗം​ഭീ​ര​മാ​യി സെ​പ്റ്റം​ബ​ർ 21 ന് ​ബോ​ൾ​ട്ട​നി​ലെ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്‌ ക്ല​ബി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പ​രി​പാ​ടി സം​ബ​ന്ധി​ച്ച വി​ശ​ദാ​ശ​ങ്ങ​ൾ പി​ന്നാ​ലെ അ​റി​യി​ക്കു​മെ​ന്നും എ​ല്ലാ​വ​രും കു​ടും​ബ​സ​മേ​തം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

അ​സോ​സി​യേ​ഷ​ൻ മ​ല​യാ​ളി​ക​ൾ​ക്കാ‌​യി ന​ട​ത്തി​വ​രു​ന്ന ക്ഷേ​മ​ക​ര​മാ​യ ക​ർ​മ​പ​ദ്ധ​തി​ക​ൾ തു​ട​ർ​ന്നു കൊ​ണ്ടു​പോ​കു​ന്ന​തി​നും സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യും സാം​സ്കാ​രി​ക പൈ​തൃ​ക​വും ക​ലാ കാ​യി​ക ക്ഷ​മ​താ സം​ര​ക്ഷ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കി കൊ​ണ്ടാ​യി​രി​ക്കും അ​സോ​സി​യേ​ഷ​ന്‍റെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: ബേ​ബി ലൂ​ക്കോ​സ് (പ്ര​സി​ഡന്‍റ്), അ​നി​ൽ നാ​യ​ർ (സെ​ക്ര​ട്ട​റി), ജെ​യ്‌​സ​ൺ കു​ര്യ​ൻ (ട്ര​ഷ​റ​ർ), സോ​ജി​മോ​ൾ തേ​വാ​രി​ൽ (വൈ​സ് പ്ര​സി​ഡന്‍റ്), സൂ​സ​ൻ ജോ​സ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), കു​ര്യ​ൻ ജോ​ർ​ജ്, ജെ​യ്‌​സ​ൺ ജോ​സ​ഫ്, ഷാ​രോ​ൺ ജോ​സ​ഫ് (യു​ക്മ പ്ര​തി​നി​ധി​ക​ൾ),

റോ​മി കു​ര്യാ​ക്കോ​സ് (പ​ബ്ലി​ക് റി​ലേ​ഷ​ൻ ഓ​ഫീ​സ​ർ), മാ​ത്യു കു​ര്യ​ൻ (സ്പോ​ർ​ട്ട്സ് കോ​ഓർ​ഡി​നേ​റ്റ​ർ), അ​നി​യ​ൻ​കു​ഞ്ഞ് സ​ഖ​റി​യ, അ​ബി അ​ജ​യ് (എ​ക്സ് ഓ​ഫീ​ഷ്യോ അം​ഗ​ങ്ങ​ൾ), ഫി​ലി​പ്പ് കൊ​ച്ചി​ട്ടി, മോ​ളി ജോ​ണി, ബി​നു ജേ​ക്ക​ബ്, ആ​ന്‍റ​ണി ചാ​ക്കോ, മാ​ർ​ട്ടി​ൻ വ​ർ​ഗീ​സ് (ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു