• Logo

Allied Publications

Americas
സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ൽ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി
Share
ഡി​ട്രോ​യി​റ്റ്: പ്ര​വാ​സി സം​ഘ​ട​ന​യാ​യ ഫോ​മാ​യു​ടെ 20242026 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​യാ​യി ​സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ൽ എ​തി​രി​ല്ലാ​തെ ​തെരഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ലെ ലോ​ക പ്ര​ശ​സ്ത​മാ​യ പു​ൻ​റ​ക്കാ​ന​യി​ൽ ബാ​ർ​സ​ലോ ബ​വാ​രോ പാ​ല​സ് ഫൈ​വ്സ്റ്റാ​ർ റി​സോ​ർ​ട്ടി​ൽ വ​ച്ചാ​ണ് തെരഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലു​മാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന 12 റീ​ജിയ​ണു​ക​ളി​ലാ​യി 84ൽ ​പ​രം അം​ഗ​സം​ഘ​ട​ന​ക​ളാ​ണ് ഫോ​മാ​ക്കു കീ​ഴി​ലുള്ള​ത്.

കേ​ര​ള​ത്തി​ൽ ആ​ലു​വ സ്വ​ദേ​ശി​യാ​യ സൈ​ജ​ൻ 2007ലാ​ണ് മി​ഷി​ഗ​ണി​ലെ ഡി​ട്രോ​യി​റ്റി​ലേ​ക്ക് കു​ടും​ബ​സ​മേ​തം ചേ​ക്കേ​റി​യ​ത്. ഏ​റെ വൈ​കാ​തെ ത​ന്നെ ഡി​ട്രോ​യി​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ലൂ​ടെ ത​ന്‍റെ സാ​ന്നി​ധ്യ​മ​റി​യി​ച്ച അ​ദ്ദേ​ഹം ഇ​ന്ന് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ഏ​റെ സു​പ​രി​ചി​ത​നാ​ണ്.

ക​ലാ​സാം​സ്കാ​രി​ക സാ​ഹി​ത്യ രം​ഗ​ത്ത് ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച സൈ​ജ​ൻ, വി​ദേ​ശ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ഏ​റെ പ്ര​ചാ​ര​മു​ള്ള, ഫോ​മാ​യു​ടെ സാ​ഹി​ത്യ മാ​സി​ക​യാ​യ "അ​ക്ഷ​ര​കേ​ര​ള​ത്തി​ന്‍റെ’ മാ​നേ​ജിം​ഗ് എ​ഡി​റ്റ​റാ​യി നി​ല​വി​ൽ സേ​വ​നം ചെ​യ്യു​ന്നു.

2020ൽ ​അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു ആ​ശ​യം ഫോ​മ​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തും അ​തേ വ​ർ​ഷം ന​വം​ബ​ർ ഒ​ന്നി​ന് മാ​ഗ​സി​ൻ നി​ല​വി​ൽ വ​രു​ന്ന​തും. അ​തു കൂ​ടാ​തെ ഡി​എംഎയു​ടെ "ധ്വ​നി’ മാ​ഗ​സി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​ർ കൂ​ടി​യാ​ണ്.

അ​റി​യ​പ്പെ​ടു​ന്ന ഒ​രു ക​ലാ​കാ​ര​ൻ കൂ​ടി​യാ​യ ശ്രീ ​സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ൽ വ്യ​ത്യ​സ്ഥ​ങ്ങ​ളാ​യ പ​ല നാ​ട​ക​ങ്ങ​ളും ര​ചി​ച്ച്, സം​വി​ധാ​നം ചെ​യ്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ മു​ന്നി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. ഫോ​മാ ഇ​ന്‍റർ​നാ​ഷ​ണ​ൽ നാ​ട​ക​മ​ത്സ​ര​ങ്ങ​ളി​ൽ 2020ൽ ​മി​ക​ച്ച ജ​ന​പ്രി​യ​നാ​ട​കം, 2022ൽ ​മി​ക​ച്ച നാ​ട​കം തു​ട​ങ്ങി പ​ല പു​ര​സ്കാ​ര​ങ്ങ​ൾ​ക്കും അ​ർ​ഹ​നാ​യി​ട്ടു​ണ്ട്.

2008ൽ ​ഡി​ട്രോ​യി​റ്റ് മ​ല​യാ​ളി അസോസി​യേ​ഷ​നി​ലൂ​ടെ അ​മേ​രി​ക്ക​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച് പ​ല സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ച സൈ​ജ​ൻ 2016ൽ ​ഡിഎംഎ പ്ര​സി​ഡന്‍റായി​രു​ന്നു. ഇ​പ്പോ​ൾ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റ് സെ​ക്ര​ട്ട​റി​യാ​ണ്. കൂ​ടാ​തെ ര​ണ്ടു​വ​ട്ടം ഡി​ട്രോ​യി​റ്റ് സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ ച​ർ​ച്ച് ട്ര​സ്റ്റി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം ഇ​പ്പോ​ൾ ഷി​ക്കാ​ഗോ രൂ​പ​താ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​മാ​ണ്.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ ത​ന്നി​ല​ർ​പ്പി​ച്ച വി​ശ്വാ​സം അ​ണു​വി​ട തെ​റ്റാ​തെ കാ​ത്തു സൂ​ക്ഷി​ക്കു​മെ​ന്ന് സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ൽ അ​റി​യി​ച്ചു. സൈ​ജ​ൻ ര​ജി​സ്ട്രേ​ഡ് ന​ഴ്സാ​യ ഭാ​ര്യ മി​നി​യോ​ടും മ​ക്ക​ളാ​യ എ​ലൈ​ൻ റോ​സ്, ആ​ര​ൺ ജോ ​എ​ന്നി​വ​രോ​ടു​മൊ​പ്പം മി​ഷി​ഗ​ണി​ലെ വി​ക്സ​ത്തി​ൽ താ​മ​സി​ക്കു​ന്നു.

വിദ്യാർഥിനിക്ക് ഉന്നത വിദ്യാഭ്യാസ സഹായവുമായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൺ.
ന്യൂജേഴ്സി : നിർധനയായ വിദ്യാർഥിനിക്ക് ഉന്നത വിദ്യാഭ്യാസത്തിനായി ഹായഹസ്തവുമായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൺ .
ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ ര​ജ​ത​ജൂ​ബി​ലി​യാ​ഘോ​ഷം ഇ​ന്ന്.
ഫി​ലാ​ഡ​ൽ​ഫി​യ: നൃ​ത്ത​വ​ർ​ഷി​ണി പു​ര​സ്കാ​ര ജേ​ത്രി​യാ​യ നി​മ്മി റോ​സ് ദാ​സ് ശി​ക്ഷ​ണം ന​ൽ​കു​ന്ന ‘ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ' ര​ജ​ത​ജൂ​ബി​ലി​യ
വാ​ഷിം​ഗ്ട​ൺ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ പ​ഴ​യ​കാ​ല അം​ഗ​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ൽ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യു​ടെ ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ അ​ഭി​മാ​ന​മാ​യി നി​ല​കൊ​ള്ളു​ന്ന വാ​ഷിം​ഗ്ട​ൺ സെ​ന്‍
ജോ​ർ​ജ് കൊ​ട്ടാ​രം അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: തൊ​ടു​പു​ഴ നാ​ക​പ്പു​ഴ കൊ​ട്ടാ​ര​ത്തി​ൽ കെ.​ജെ. ജോ​ർ​ജ് (ജോ​ർ​ജ് കൊ​ട്ടാ​രം 68) അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ഇ​നി ഡി​ബേ​റ്റി​നി​ല്ല എ​ന്ന ട്രം​പി​ന്‍റെ നി​ല​പാ​ട് ദോ​ഷം ചെ​യ്യു​മോ?.
വാ​ഷിം​ഗ്‌​ട​ൺ: ഒ​ന്നോ ര​ണ്ടോ ഡി​ബേ​റ്റ് കൂ​ടി ന​ട​ത്താ​മെ​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ക​മ​ല ഹാ​