• Logo

Allied Publications

Americas
വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക്: കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ജെ​യിം​സ് കൂ​ട​ൽ
Share
തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സ ലോ​ക​ത്തെ അ​വ​ധി​ക്കാ​ലം മു​ത​ലെ​ടു​ത്ത് വി​മാ​ന​ക്ക​മ്പ​നി​ക​ൾ ന​ട​ത്തി​വ​രു​ന്ന ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന അ​വ​സാ​നി​ക്ക​ണ​മെ​ന്ന് ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡന്‍റ് ജെ​യിം​സ് കൂ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​വാ​സി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന ഈ ​പ്ര​ശ്ന​ത്തി​ൽ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ണെ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന് ജെ​യിം​സ് കൂ​ട​ൽ നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ പാ​ർ​ല​മെ​ന്‍റി​ലും ഉ​ണ്ടാ​ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, എ​ഐസി​സി ജനറൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രോ​ടും അ​ഭ്യ​ർ​ഥി​ക്കു​മെ​ന്ന് ജെ​യിം​സ് കൂ​ട​ൽ പ​റ​ഞ്ഞു.

വി​മാ​ന​ക്ക​മ്പ​നി​ക​ൾ പ്ര​വാ​സി​ക​ളെ കൊ​ള്ള​യ​ടി​ക്കു​മ്പോ​ഴും കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ശ​ബ്ദ​ത പാ​ലി​ക്കു​ക​യാ​ണ്. പ്ര​വാ​സ ലോ​ക​ത്ത് അ​വ​ധി​ക്കാ​ല​മാ​യാ​ൽ ഉ​ണ്ടാ​കു​ന്ന നി​ര​ക്ക് വ​ർ​ധ​ന പു​തി​യ പ്ര​ശ്ന​മ​ല്ല. തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന ഈ ​വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം അ​റി​ഞ്ഞി​ല്ലെ​ന്ന ഭാ​വി​ക്കു​ക​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ.

അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​ർ ഇ​തി​ൽ ഇ​ട​പെ​ട​ണം. അ​വ​ധി​ക്കാ​ല​ത്തു പോ​ലും നാ​ട്ടി​ലേ​ക്കെ​ത്താ​ൻ ക​ഴി​യാ​ത്ത ഗ​തി​കേ​ടി​ലാ​ണ് ഇ​തോ​ടെ പ്ര​വാ​സി​ക​ൾ. തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ യൂ​സ​ർ ഫീ ​വ​ർ​ധ​ന സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ലും പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.