• Logo

Allied Publications

Europe
വി​യ​ന്ന​യി​ൽ ഉ​മ്മ​ൻ​ ചാ​ണ്ടി അ​നു​സ്മ​ര​ണ സ​മ്മേ​ളനം​ സം​ഘ​ടി​പ്പി​ച്ചു
Share
വി​യ​ന്ന: മുൻ മുഖ്യമന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ടനു​ബ​ന്ധി​ച്ച് ഒ​എ​സി​സി ഓ​സ്ട്രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ഉ​മ്മ​ൻ​ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ന്‍റെ ഓ​സ്ട്രി​യ ഘ​ട​ക​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സം​ഘ​ടി​പ്പി​ച്ചു.

അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ഓ​സ്ട്ര​യ​യി​ൽ നി​ന്നു​ള്ള നി​ര​വ​ധി പേ​ർ ഉ​മ്മ​ൻ​ ചാ​ണ്ടി അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. യോ​ഗ​ത്തി​ൽ എ​ല്ലാ​വ​രും ജ​ന​കീ​യ നേ​താവിന്‍റെ ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.



കേ​ര​ള​ത്തെ ന​ടു​ക്കി​യ വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​ർ​ക്ക് വേ​ണ്ടി ഒ​രു മി​നി​റ്റ് മൗ​ന പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് യോ​ഗ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. ഒ​ഐ​സി​സി ഓ​സ്ട്രി​യ​യു​ടെ പ്ര​സി​ഡ​ന്‍റ് റി​ൻ​സ് നി​ല​വൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ബി​ജു മാ​ളി​യേ​ക്ക​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ന​ട​ത്തി. ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സി​ന്‍റെ യൂ​റോ​പ്പ് വൈ​സ് ചെ​യ​ർ​മാ​ൻ സി​റോ​ഷ് ജോ​ർ​ജ് ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി. ഓ​സ്ട്രി​യ​യി​ലെ വി​വി​ധ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളി​ൽ നി​ന്നും പ്ര​തി​നി​ധി​ക​ൾ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഉ​മ്മ​ൻ​ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ന്‍റെ ഓ​സ്ട്രി​യ ഘ​ട​കം ഉ​ദ്ഘാ​ട​നം ഫാ. ​ഡോ. മാ​ർ​ട്ടി​ൻ റു​പ​റേ​ഹ്ത് ഭ​ദ്ര​ദീ​പം തെ​ളി​ച്ചു നി​ർ​വ​ഹി​ച്ചു. ഫൗ​ണ്ടേ​ഷ​ന്‍റെ ചെ​യ​ർ​മാ​നാ​യി ടോ​മി​ച്ച​ൻ വി​ല​ങ്ങു​പാ​റ​യെ തെരഞ്ഞെ​ടു​ത്തു.

ഡ​ബ്ലി​യു​എം​എ​ഫ് ഫൗ​ണ്ട​ർ ചെ​യ​ർ​മാ​ൻ ഡോ. ​പ്രി​ൻ​സ് പ​ള്ളി​ക്കു​ന്നേ​ൽ ഉ​മ്മ​ൻ​ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​നി​ലേ​ക്ക് ഒ​രു വീ​ടു​വ​ച്ചു ന​ൽ​കാ​മെ​ന്ന ഉ​റ​പ്പോ​ടെ ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഓ​സ്ട്ര​യ​യി​ൽ ആ​രം​ഭി​ച്ചു. ഒ​ഐ​സി​സി ഓ​സ്ട്രി​യ​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സ​ണ്ണി വെ​ളി​യ​ത്ത് ന​ന്ദി അ​റി​യി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു