• Logo

Allied Publications

Middle East & Gulf
ന​വോ​ദ​യ മാ​ക്സ്പ്ലൈ​ൻ വോ​ളീബോ​ൾ: ഒ​ന്നാം റൗ​ണ്ട് പൂ​ർ​ത്തി​യാ​യി
Share
ദ​മാം: ന​വോ​ദ​യ മാ​ക്സ്പ്ലൈ​ൻ വോ​ളീ​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സെ​മി​ഫൈ​ന​ൽ ചി​ത്രം വ്യ​ക്ത​മാ​യി. പാ​ക്കി​സ്ഥാ​ൻ ടിം ​ദി​ർ​ക്ല​ബും ഇ​ന്ത്യ​ൻ ടിം ​സ്റ്റാ​ഴ്‌​സും ത​മ്മി​ലാ​ണ് ഒ​ന്നാ​മ​ത്തെ സെ​മി​ഫൈ​ന​ൽ. ര​ണ്ടാം സെ​മി​യി​ൽ ദ​മാ​മി​ൽ നി​ന്നു​ള്ള ഇ​ന്ത്യ​ൻ ക്ല​ബും സൗ​ദി ടിം ​ഫാ​ൽ​ക്ക​നും ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ടു​ന്ന​ത്.

വ്യാ​ഴാ​ഴ്ച ന​ട​ന്ന ഒ​ന്നാം റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ആ​വേ​ശ​ക​ര​മാ​യി​രു​ന്നു. ദി​ർ ക്ല​ബും അ​ബു​സ​റും ത​മ്മി​ൽ ന​ട​ന്ന ആ​ദ്യ​മ​ത്സ​ര​ത്തി​ൽ നേ​രി​ട്ടു​ള്ള ര​ണ്ടു​സെ​റ്റു​ക​ൾ​ക്ക് അ​ബു​സ​ർ വി​ജ​യി​ച്ചു (2325, 2325).



സ്റ്റാ​ർ​സ് ശ​ക്ക​ർ ഘ​ർ ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടി​യ ര​ണ്ടാം മ​ത്സ​രം കാ​ണി​ക​ളെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ ഇ​ഞ്ചോ​ടി​ച്ചു പോ​രാ​ട്ട​മാ​ണ് കാ​ഴ്ച​വ​ച്ച​ത് (1925, 2514, 2725). മൂ​ന്നാം മ​ത്സ​ര​ത്തി​ൽ നേ​രി​ട്ടു​ള്ള ര​ണ്ടു സെ​റ്റു​ക​ൾ​ക്ക് ദ​മാം ഇ​ന്ത്യ​ൻ ക്ല​ബ് റി​യാ​ദ് വോ​ളി ഫ്ര​ണ്ട്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി (2516, 2518).

സൗ​ദി, ഇ​ന്ത്യ​ൻ ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടി​യ നാ​ലാം മ​ത്സ​ര​ത്തി​ന് അ​സാ​ധാ​ര​മാ​യ ആ​ർ​പ്പു​വി​ളി​ക​ളോ​ടെ​യാ​ണ് കാ​ണി​ക​ൾ പി​ന്തു​ണ ന​ൽ​കി​യ​ത്. ശ​ക്ത​രാ​യ സൗ​ദി ഫാ​ൽ​ക്കാ​നോ​ടു പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ദ​മാ​മി​ൽ നി​ന്നെ​ത്തി​യ കെ​എ​എ​സ്‌​സി ടീ​മി​ന് ക​ഴി​ഞ്ഞി​ല്ല (2518, 2520).



മ​ത്സ​രം സം​സ്ഥാ​ന വോ​ളി​ബോ​ൾ റ​ഫ​റി പാ​ന​ൽ അം​ഗ​വും കോ​ഴി​ക്കോ​ട് വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യു​മാ​യ മു​സ്ത​ഫ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. റാ​ഫി പാ​ങ്ങോ​ട്, സ​ലിം അ​ർ​ത്തി​യി​ൽ, ഷാ​ജി മ​ഠ​ത്തി​ൽ, നാ​സ​ർ ലെ​യ്സ്, സ​ലിം മ​ഹി, ഇ​ല്യാ​സ്, അ​മീ​ർ പ​ട്ട​ണ​ത്തി​ൽ, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, വി​ജ​യ​ൻ നെ​യ്യാ​റ്റി​ൻ​ക​ര തു​ട​ങ്ങി​യ​വ​ർ മ​ത്സ​ര​ത്തി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ന​വോ​ദ​യ പ്ര​സി​ഡ​ന്‍റ് വി​ക്ര​മ​ലാ​ൽ, സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ പ​യ്യ​ന്നൂ​ർ, ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​നി​ൽ മ​ണ​മ്പൂ​ർ, ചെ​യ​ർ​മാ​ൻ റ​സ​ൽ, അ​ബ്ദു​ൽ ക​ലാം, അ​നി​ൽ പി​ര​പ്പ​ൻ​കോ​ട്, ശ്രീ​രാ​ജ്, മ​നോ​ഹ​ര​ൻ, ഷൈ​ജു ചെ​മ്പൂ​ര്, അ​നി മു​ഹ​മ്മ​ദ്, ഗോ​പ​ൻ കൊ​ല്ലം, കു​മ്മി​ൾ സു​ധീ​ർ, പൂ​ക്കോ​യ ത​ങ്ങ​ൾ, നാ​സ​ർ പൂ​വാ​ർ, ഗോ​പി​നാ​ഥ​ൻ നാ​യ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

യു​വ​ക​ലാ​സാ​ഹി​തി ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം നിർവഹിച്ചു.
അബുദാബി: യു​വ​ക​ലാ​സാ​ഹി​തി യു​എ​ഇ ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മു​ൻ മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​
കു​വൈ​റ്റി​ലെ ക​പ്പ​ല​പ​ക​ടം; കാ​ണാ​താ​യ​വ​രി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും.
ക​ണ്ണൂ​ർ: കു​വൈ​റ്റ് സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ക​പ്പ​ൽ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ​വ​രി​ൽ മ​ല​യാ​ളി​യും.
ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ 24ന് ​ന​ട​ത്തു​ന്ന "ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ 2024'ന്‍റെ ലോ​ഗോ പ്ര​കാ
ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗ് ഫി​റ്റ്‌ ചാ​ല​ഞ്ച് ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി: ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തെ നി​ല നി​ർ​ത്താ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​
ഫുഡ് ആൻഡ് ബിവ്റിജസ് ബയർ സെല്ലർ മീറ്റ്: ആ​ദ​ർ​ശ് സ്വൈ​ക ഉദ്ഘാടനം ചെയ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഗ്രാ​ൻ​ഡ് മ​ജ​സ്റ്റി​ക് ഹോ​ട്ട​ലി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യും ട്രേ​ഡ് പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മ