• Logo

Allied Publications

Americas
പ​റ​ക്ക​ലി​നി​ടെ വി​മാ​ന​ത്തി​ന്‍റെ വാ​തി​ൽ തു​റ​ന്നു​പോ​യി; ഗു​രു​ത​ര വീ​ഴ്ച​യെ​ന്ന് എ​ൻ​ടി​എ​സ്‌​ബി
Share
വാ​ഷിം​ഗ്‌​ട​ൺ: അ​ലാ​സ്ക എ​യ​ർ​ലൈ​ൻ​സ് ബോ​യിം​ഗ് 737 മാ​ക്സ്9 വി​മാ​ന​ത്തി​ന്‍റെ വാ​തി​ൽ തു​റ​ന്നു പ​റ​ന്നു പോ​യ​ത് പാ​ളി​ച്ച​യാ​ണെ​ന്നു നാ​ഷ​ണ​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ സേ​ഫ്റ്റി ബോ​ർ​ഡ് പ​റ​ഞ്ഞു.

വി​മാ​ന​ത്തി​ന​ക​ത്തു നി​ർ​മാ​ണ​ക​മ്പ​നി ന​ട​ത്തി​യ അം​ഗീ​കാ​ര​മി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തി​രു​ത്തേ​ണ്ട​ത് ക​മ്പ​നി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ആ​യി​രു​ന്നു. ഇ​ത് വ​ള​രെ നേ​ര​ത്തെ ചെ​യ്യ​ണ്ട​തും ആ​യി​രു​ന്നു എ​ന്ന് ബോ​ർ​ഡ് പ​റ​ഞ്ഞു.

ഈ ​അ​പ​ക​ടം ഒ​രി​ക്ക​ലും ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. ​പി​ഴ​വ് നേ​ര​ത്തെ ക​ണ്ടെ​ത്തി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് പ​രി​ഹ​രി​ക്കേ​ണ്ട​തു​മാ​യി​രു​ന്നു. ധാ​രാ​ളം ബോ​യിംഗ് ഓ​ഡി​റ്റു​ക​ൾ, കോം​പ്ല​യ​ൻ​സ് റി​വ്യൂ​ക​ൾ, എ​ഫ്എഎ ഓ​ഡി​റ്റു​ക​ൾ, ആ​ക്ഷ​ൻ പ്ലാ​നു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ട്ടും ഇ​ത് പ​രി​ഹ​രി​ക്ക​പെ​ട്ടി​ല്ലെന്ന് എ​ൻടിഎ​സ്‌ബി ​ചെ​യ​ർ ജെ​ന്നി​ഫ​ർ ഹോ​മെ​ണ്ടി പ​റ​ഞ്ഞു.

ബോ​യിംഗ് 737 മാ​ക്സ് 9ൽ ​ഉ​പ​യോ​ഗി​ക്കാ​തി​രു​ന്ന ഒ​രു എ​മ​ർജ​ൻ​സി വാതിലിൽ ഒ​രു മെ​റ്റ​ൽ പ്ള​ഗ് ഉ​ണ്ടാ​യി​രു​ന്നു. ​എ​മ​ർ​ജ​ൻ​സി എ​ക്സി​റ്റി​നെ ക​വ​ർ ചെ​യ്തി​രു​ന്ന ഈ ​വാതിലിന്‍റെ നാ​ലു കീ ​ബോ​ൾ​ട്ടു​ക​ൾ കാ​ണാ​നി​ല്ലാ​യി​രു​ന്നു.

ഇ​ത് ആ​ദ്യ​മേ സം​ഭ​വി​ച്ച​താ​ണോ റീ​ഇ​ൻ​സ്റ്റ​ലേ​ഷ​നി​ൽ ഉ​ണ്ടാ​യ​താ​ണോ ആ​രൊ​ക്കെ​യാ​ണ് ഇ​തു​മാ​യി ബ​ന്ധ​പെ​ട്ടു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ജീ​വ​ന​ക്കാ​ർ എ​ന്നോ അ​റി​വാ​യി​ട്ടി​ല്ല. അ​ലാ​സ്ക എ​യ​ർ ലൈ​ൻ​സി​നു വി​മാ​നം ഡെ​ലി​വ​ർ ചെ​യ്യു​മ്പോ​ൾ ഈ ​അവസ്ഥയി​ൽ ആ​യി​രു​ന്നു എ​ന്നാ​ണ് ബോ​ർ​ഡ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​തേ​ക്കു​റി​ച്ചു ബോ​യിംഗ് ക​മ്പ​നി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. അം​ഗീ​കാ​രം ന​ല്കി​യി​ട്ടി​ല്ലാ​ത്ത ജോ​ലി​ക​ൾ ബോ​യിംഗ് ഇ​തി​നു മു​ൻ​പ് മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​റി​യി​ക്ക​ണ​മാ​യി​രു​ന്നു എന്ന് ഹോ​മെ​ണ്ടി പ​റ​ഞ്ഞു.

ന​മ്മു​ടെ മു​ൻ​പി​ൽ ഉ​ത്ത​രം കി​ട്ടാ​ത്ത ഒ​രു​പാ​ടു ചോ​ദ്യ​ങ്ങ​ളു​ണ്ട്. ഇ​വ​യി​ൽ പ്ര​ധാ​നം ബോ​യിംഗിനു മു​ക​ളി​ൽ എ​ഫ്എഎയു​ടെ പ​രി​ശോ​ധ​ന​ക​ൾ, റി​വ്യൂ​ക​ളു​ടെ നോ​ട്ടീ​സു​ക​ൾ റി​വ്യൂ​വി​ന്‍റെ പേ​പ്പ​ർ വ​ർ​ക്ക് എ​ന്നി​വ​യാ​ണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആ​ക്‌​സി​ഡന്‍റിനു ശേ​ഷം എ​ഫ്എഎ ബോ​യിംഗ് നി​ർ​മാ​ണം വ​ർ​ധി​പ്പി​ക്കു​വാ​ൻ അ​നു​വ​ദി​ച്ചി​ട്ടി​ല്ല. 38 പ്ലെ​യി​നു​ക​ൾ ഒ​രു മാ​സം നി​ർ​മി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ ചെ​യ്യു​ന്ന​ത്. ഇ​വ​യു​ടെ എ​ണ്ണം കൂ​ട്ടാ​നു​ള്ള ക​മ്പ​നി​യു​ടെ ആ​വ​ശ്യം 90 ദി​വ​സ​ത്തേ​ക്ക് മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.