• Logo

Allied Publications

Americas
ഒ​ർ​ലാ​ൻ​ഡോ പ​ള്ളി​യി​ൽ കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പും ഉ​പ​ഹാ​ര വി​ത​ര​ണ​വും ന​ട​ത്തി
Share
ഒ​ർ​ലാ​ൻ​ഡോ: സെ​ന്‍റ് എ​ഫ്രേം യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ലെ കെ​ട്ടി​ട നി​ർ​മാ​ണ ഫ​ണ്ടി​നാ​യി ന​ട​ത്തി​യ സ​മ്മാ​ന കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പ് ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം വി​കാ​രി റ​വ. ഫാ. ​ബെ​ന്നി ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി.

ഇ​ട​വ​ക​യ്ക്കു​വേ​ണ്ടി അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ച്ച​വ​രോ​ടു​ള്ള ന​ന്ദി ഇ​ട​വ​ക വി​കാ​രി അ​റി​യി​ച്ചു.​ പ്ര​സ്തു​ത മീ​റ്റിം​ഗി​ൽ ബി​ൽ​ഡിം​ഗ് ക​മ്മി​റ്റി കോ​ഓർഡി​നേ​റ്റ​ർ ​ജി​ജോ ജോ​സ​ഫ് ഫ്‌​ള​വ​ർ​ഹി​ൽ കൂ​പ്പ​ൺ ധ​ന​സ​മാ​ഹ​ര​ണ​വും ന​റു​ക്കെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി സം​സാ​രി​ച്ചു.​

കൂ​ടാ​തെ കൂ​പ്പ​ൺ ധ​ന​ശേ​ഖ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ ഇ​ട​വ​ക​ക​ൾ​ക്കും എ​ല്ലാ വ്യ​ക്തി​ക​ൾ​ക്കും ബി​ൽ​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ പേ​രി​ലു​ള്ള പ്ര​ത്യേ​ക ന​ന്ദി അ​റി​യി​ച്ചു. കൂ​ടാ​തെ ഇ​ട​വ​യു​ടെ ട്ര​സ്റ്റി ​എ​ൽ​ദോ മാ​ത്യു ഇ​ട​വ​ക​യ്ക്ക് വേ​ണ്ടി കൂ​പ്പ​ൺ ന​റ​ക്കെ​ടു​പ്പു​മാ​യി സ​ഹ​ക​രി​ച്ച എ​ല്ലാ​വ​രോ​ടു​മു​ള്ള ന​ന്ദി അ​റി​യി​ച്ചു.

കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പി​ൽ ഒ​ന്നാം സ​മ്മാ​നം 2500 ഡോ​ള​റി​ന്‍റെ വീസ ഗി​ഫ്റ്റ് കാ​ർ​ഡ് ​മാ​ത്യു ചെ​റു​തോ​ട്ടി​ലി​നും (സെ​ന്‍റ് ജോ​ർ​ജ് സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് കാ​റ്റെ​രെ​റ്റ് ന്യൂ​ജ​ഴ്സി), ര​ണ്ടാം സ​മ്മാ​നം1500 ഡോ​ള​റി​ന്‍റെ വീസ ഗി​ഫ്റ്റ് കാ​ർ​ഡ് ​ജോ​ൺ തോ​മ​സി​നും (സെന്‍റ് പോ​ൾ​സ് സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഫി​ലാ​ഡ​ൽ​ഫി​യ) ലഭിച്ചു.

മൂ​ന്നാം സ​മ്മാ​നം 1000 ഡോ​ള​റി​ന്‍റെ വീസ ഗി​ഫ്റ്റ് കാ​ർ​ഡ് ഷെ​റി​ൻ ജോ​സ​ഫി​നും (സെ​ന്‍റ് പോ​ൾ​സ് സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഫി​ല​ഡ​ൽ​ഫി​യ) ആ​ണ് ല​ഭി​ച്ച​ത്. പ്ര​സ്തു​ത മീ​റ്റിം​ഗി​ൽ വ​ച്ച് ഇ​ട​വ​ക​യി​ൽ നി​ന്ന് ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന വി​ദ്യാ​ർ​ഥിക​ൾ​ക്ക് ഇ​ട​വ​ക​യു​ടെ പേ​രി​ലു​ള്ള ഉ​പ​ഹാ​രം വി​ത​ര​ണം ചെ​യ്തു.

ഏ​ബ​ൽ മാ​ത്യു, ​ആ​ഷ​ർ ബി​ജോ​യ്, കെ​സി​യ ഫി​ലി​പ്പ് എ​ന്നി​വ​ർ ഉ​പ​ഹാ​ര​ത്തി​ന് ഇ​ട​വ​ക​യി​ൽ നി​ന്ന് അ​ർ​ഹ​രാ​യി. ഇ​ട​വ​ക​യു​ടെ ഉ​പ​ഹാ​രം സ്വീ​ക​രി​ച്ച കു​ട്ടി​ക​ളു​ടെ ന​ന്ദി പ്ര​സം​ഗ​ത്തി​നും ഇ​ട​വ​ക​ സെ​ക്ര​ട്ട​റി സി​ജു ഏ​ലി​യാ​സി​ന്‍റെ കൃ​ത​ജ്ഞ​തയ്​ക്കും ​ശേ​ഷം യോ​ഗം സ​മാ​പി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ .ഫാ .​ബെ​ന്നി​ ജോ​ർ​ജ് (വി​കാ​രി) 97893 03047, ​എ​ൽ​ദോ മാ​ത്യു (ട്ര​സ്‌​റ്റി) 40772 99092, ​സി​ജു ഏ​ലി​യാ​സ് (സെ​ക്ര​ട്ട​റി) 81336 86820.

പ്രമുഖ മ​ല​യാ​ളി​ക​ളെ പ്ര​വാ​സി കോ​ൺ​ക്ലേ​വ് ആ​ദ​രി​ച്ചു.
കൊ​ച്ചി: ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച മ​ല​യാ​ളി​ക​ളെ പ്ര​വാ​സി കോ​ൺ​ക്ലേ​വ് ആ​ദ​രി​ച്ചു.
തീ ​അ​ണ​യാ​തെ ലോ​സ് ആ​ഞ്ച​ല​സ്.
ലോ​സ് ആ​ഞ്ച​ല​സ്: ലോ​ക​ത്തി​ന്‍റെ സി​നി​മ ന​ഗ​ര​മാ​യ ലോ​സ് ആ​ഞ്ച​ല​സി​ന്‍റെ നെ​ഞ്ചി​ലെ തീ ​ഇ​നി​യും അ​ണ​യു​ന്നി​ല്ല.
കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ "മ​ക​ര​ജ്യോ​തി 2025' സം​ഘ​ടി​പ്പി​ക്കു​ന്നു.
ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ ശ​ബ​രി​മ​ല ഭ​ക്ത​ർ​ക്ക് മ​ക​ര​വി​ള​ക്ക് ആ​ഘോ​ഷി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ.
ഫൊ​ക്കാ​ന മെ​ഡി​ക്ക​ല്‍ പ്രി​വി​ലേ​ജ് കാ​ര്‍​ഡ് പ​ദ്ധ​തി: മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൊ​ച്ചി: ഫൊ​ക്കാ​ന​യു​ടെ പ​ദ്ധ​തി​യാ​യ മെ​ഡി​ക്ക​ല്‍ കാ​ര്‍​ഡ്, പ്രി​വി​ലേ​ജ് കാ​ർ​ഡ് പ​ദ്ധ​തി കൊ​ച്ചി ഗോ​കു​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ റ​വ​ന
ന​യാ​ഗ്ര പാ​ന്തേ​ഴ്സ് ന​ന്മ മ​ല​യാ​ളം പ്ര​വേ​ശ​നോ​ത്സ​വ​വും പുതുവത്സരാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.
ന​യാ​ഗ്ര: ന​യാ​ഗ്ര പാ​ന്തേ​ഴ്സ് ന​ന്മ മ​ല​യാ​ളം പ്ര​വേ​ശ​നോ​ത്സ​വ​വും പുതുവത്സരാ​ഘോ​ഷ​വും ന​യാ​ഗ്ര ഔ​വ​ർ ലേ​ഡി ഓ​ഫ് ദ ​സ്കാ​പു​ല​ർ പാ​രി​ഷ് ഹാ​ളി​ൽ വച