• Logo

Allied Publications

Europe
ഓ​ള്‍ യൂ​റോ​പ്പ് വ​ടം​വ​ലി മ​ത്സ​രം അ​യ​ര്‍​ലൻഡി​ലെ ദ്രോ​ഗെ​ഡ​യി​ല്‍ ഒ​ക്ടോ​ബ​ര്‍ അഞ്ചിന്
Share
ഡ​ബ്ലിൻ: അ​യ​ര്‍​ല​ൻഡിലെ ച​രി​ത്ര പോ​രാ​ട്ട​ങ്ങ​ളു​ടെ ഓ​ര്‍​മക​ള്‍ ഉ​റ​ങ്ങു​ന്ന പൗ​രാ​ണി​ക പ​ട്ട​ണ​മാ​യ ദ്രോ​ഗെ​ഡ​യി​ല്‍ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​നും (ഡിഎംഎ) റോ​യ​ല്‍ ക്ലബ് ദ്രോ​ഗെ​ഡ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ള്‍ യൂ​റോ​പ്പ് വ​ടം​വ​ലി മ​ത്സ​രം ഒ​ക്ടോ​ബ​ര്‍ അഞ്ചിന് രാ​വി​ലെ ഒന്പത് മു​ത​ല്‍ വൈ​കു​ന്നേ​രം ആറു വ​രെ ന​ട​ക്കും.

നി​ര​വ​ധി ച​രി​ത്ര യു​ദ്ധ​പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് സാ​ക്ഷി​യാ​യ ബോ​യ്ണ്‍ ന​ദി ഈ ​പോ​രാ​ട്ട​ത്തി​നും സാ​ക്ഷി​യാ​വും. അ​യ​ര്‍​ല​ന്‍​ഡി​ല്‍ ആ​ദ്യ​മാ​യി ന​ട​ത്തു​ന്ന ഓ​ള്‍ യൂ​റോ​പ്പ് വ​ടം​വ​ലി മ​ത്സ​ര​ത്തി​നോ​ടനു​ബ​ന്ധ​മാ​യി ഇ​ന്ത്യ​ന്‍ ഫു​ഡ് ഫെ​സ്റ്റും കു​ട്ടി​ക​ളു​ടെ എ​ന്‍റർടൈ​മെ​ന്‍റ് പ്രോ​ഗ്രാ​മു​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

വിശ്വാസ് ഫുഡ്സ് മു​ഖ്യ​സ്പോ​ണ്‍​സ​റാ​യും ബ്ലൂചിപ്, ബ്രിഫിനി സോലുഷൻസ് എ​ന്നി​വ​ര്‍ പ​വ​ര്‍ സ്പോ​ണ്‍​സ​ര്‍​മാ​രാ​യും ന​ട​ത്തു​ന്ന വ​ടം​വ​ലി മ​ത്സ​ര​ത്തി​ല്‍ ഫിനാൻസ് ചോയ്സ്, ഡെലിസിയ കാറ്ററിംഗ്, എആർ സ്പാർക്സ് ബോട്ടിക് എ​ന്നീ ക​മ്പ​നി​ക​ള്‍ സ​ഹ​സ്പോ​ണ്‍​സ​ര്‍​മാ​രാ​യി കൈ​കോ​ര്‍​ക്കും.

മ​ല്‍​സ​ര​ത്തി​ല്‍ ഒ​ന്നാം സ​മ്മാ​നം 2024 യൂ​റോ​യും സ്വ​ര്‍​ണ്ണ​ക​പ്പും (എ​വ​റോ​ളിം​ഗ് ട്രോ​ഫി), ര​ണ്ടാം സ​മ്മാ​നം 1001 യൂ​റോ​യും വെ​ള്ളി​ക​പ്പും (എ​വ​റോ​ളിം​ഗ് ട്രോ​ഫി), മൂ​ന്നാം സ​മ്മാ​നം 501 യൂ​റോ​യും വെ​ങ്ക​ല​ക​പ്പും (എ​വ​റോ​ളിം​ഗ് ട്രോ​ഫി) ആ​ണ് ന​ല്‍​കു​ന്ന​ത്.

യൂ​റോ​പ്പി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​മാ​യി വ​രു​ന്ന ഏ​ഴ് പേ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന (595 കി​ലോ ഭാ​രം) ക​രു​ത്തു​റ്റ ടീ​മു​ക​ള്‍ ആ​യി​രി​ക്കും കൊ​മ്പു​കോ​ര്‍​ക്കു​ക.

അ​യ​ര്‍​ല​ന്‍​ഡി​ലെ പ്ര​ഥ​മ ഓ​ള്‍ യൂ​റോ​പ്പ് വ​ടം​വ​ലി മ​ത്സ​രം ക​ണ്‍​കു​ളി​ര്‍​ക്കെ കാ​ണു​ന്ന​തി​നും ആ​സ്വ​ദി​ക്കു​ന്ന​തി​നും ദ്രോ​ഗെ​ഡ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​നും റോ​യ​ല്‍ ക്ലബും യൂ​റോ​പ്പി​ലു​ള്ള എ​ല്ലാ കാ​യി​ക പ്രേ​മി​ക​ള്‍​ക്കും അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണ്.

ഐ​റി​ഷ് കാ​ന്‍​സ​ര്‍ സൊ​സൈ​റ്റി​ക്ക് ഒ​രു സ​ഹാ​യ​ഹ​സ്ത​വു​മാ​യി കൂ​ടി​യാ​ണ് സം​ഘാ​ട​ക​ര്‍ ഈ ​മെ​ഗാ മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​യ​ര്‍​ലൻഡി​ല്‍ ന​ട​ക്കു​ന്ന പ്ര​ഥ​മ ഓ​ള്‍ യൂ​റോ​പ്പ് വ​ടം​വ​ലി മ​ത്സ​രം ആ​വേ​ശോ​ജ്വ​ല​മാ​യി ന​ട​ത്തു​വാ​ന്‍ സം​യു​ക്ത സം​ഘാ​ട​ക സ​മി​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു.

മ​ത്സ​ര ര​ജി​സ്ട്രേ​ഷ​നും മ​റ്റു വി​വ​ര​ങ്ങ​ള്‍​ക്കും: Jithin +353 85 759 8893, Emi +353 89 211 5979, Vishal +353 89 227 9618, Yesudas +353 87 311 2546, പിആർഒ: Jose Paul.

ഐ​ഒ​സി അ​യ​ർ​ല​ൻ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന മ​ൻ​മോ​ഹ​ൻ സിം​ഗ് അ​നു​സ്മ​ര​ണം ഞാ​യ​റാ​ഴ്ച.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​യ​ർ​ല​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ മു​ൻ പ്ര​ധാ​നമ​ന്ത്രി ഡോ.
ഒ​ഐ​സി​സി യു​കെ സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ് യൂ​ണി​റ്റി​ന് ന​വ നേ​തൃ​ത്വം.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ​ഡ്: ഒ​ഐ​സി​സി യു​കെ സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ​ഡ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
ഒ​ഐ​സി​സി യു​കെ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ഫെ​ബ്രു​വ​രി 15ന്; ​രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഉ​ദ്ഘാ​ട​ക​ൻ.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്: ഒ​ഐ​സി​സി യു​കെ​യു​ടെ പ്ര​ഥ​മ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ഫെ​ബ്രു​വ​രി 15ന് ​സം​ഘ​ടി​പ്പി​ക്കും.
പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് ഡോണള്‍​ഡ് ട്രം​പ്.
ബ​ര്‍​ലി​ന്‍: റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ര്‍ പു​ടി​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് നി​യ
യൂ​റോ​പ്പി​ല്‍ ഇ​ന്‍​ഫ്ളു​വ​ന്‍​സ പി​ടി​മു​റു​ക്കി; ആ​ശു​പ​ത്രി കേ​സു​ക​ളും മ​ര​ണ​ങ്ങ​ളും വ​ർ​ധി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ ഉ​യ​ര്‍​ന്നു​വ​രു​ന്ന ഫ്ലൂ ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ശ​ങ്ക​യു​മാ​യി ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍.