• Logo

Allied Publications

Europe
വ​യ​നാ​ടി​നു കൈ​ത്താ​ങ്ങാ​യി കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജം
Share
കൊ​ളോ​ണ്‍: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ കൈ​ത്താ​ങ്ങാ​യി കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജ​വും പ​ങ്കു​ചേ​രു​ന്നു. ​ജ​ര്‍​മ​നി​യി​ല്‍ ക​ഴി​ഞ്ഞ 41 വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന ഫ​ണ്ടി​ല്‍ നി​ന്നും 1,000 യൂ​റോ നീ​ക്കി​വ​ച്ചും ഭ​ര​ണ​സ​മി​തി​യി​ലെ അം​ഗ​ങ്ങ​ള്‍ ഓ​രോ​രു​ത്ത​രും സം​ഭാ​വ​ന​യാ​യി ന​ല്‍​കി​യും കൂ​ടാ​തെ സ​മാ​ജ​ത്തി​ന്‍റെ അം​ഗ​ങ്ങ​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും സു​ഹൃ​ത്തു​ക്ക​ളാ​യ ജ​ര്‍​മ​ന്‍​കാ​രും ഉ​ദാ​ര​മാ​യി ന​ല്‍​കു​ന്ന തു​ക സ​മാ​ഹ​രി​ച്ചാ​ണ് എ​റ​ണാ​കു​ളം ആ​സ്ഥാ​ന​മാ​യു​ള്ള സ​ഹൃ​ദ​യ വെ​ല്‍​ഫെ​യ​ര്‍ സ​ര്‍​വീ​സ​സ് മു​ഖേ​ന വ​യ​നാ​ടി​ന് സ​ഹാ​യം എ​ത്തിക്കുന്ന​ത്. ഓ​ഗ​സ്റ്റ് 10 വ​രെ​യാ​ണ് സ​മാ​ജം ഫ​ണ്ട് സ്വ​രൂ​പി​ക്കു​ന്ന​ത്.

സ​മാ​ജം പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തു​ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓൺലെെനിൽ കൂ​ടി​യ യോ​ഗ​ത്തി​ല്‍ വ​യ​നാ​ടി​ന്‍റെ ദു​ര​ന്ത​ത്തി​ല്‍ ജീ​വ​ന്‍ പൊ​ലി​ഞ്ഞ​വ​ര്‍​ക്ക് ആ​ദ​രാ​ജ്ഞ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു. അ​വ​രു​ടെ ആ​ത്മാ​വി​ന് പ്രാ​ര്‍​ത്ഥ​നാ​പൂ​ര്‍​വം നി​ത്യ​ശാ​ന്തി​യും നേ​ര്‍​ന്നു. ഉ​റ്റ​വ​രെ​യും ഉ​ട​യ​വ​രെ​യും ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ വേ​ദ​ന​യി​ല്‍ ഹൃ​ദ​യ​പൂ​ര്‍​വം പ​ങ്കു​ചേ​രു​ന്ന​താ​യും ദു​ര​ന്ത​ത്തി​ല്‍ എല്ലാം കൈ​വി​ട്ടു​പോ​യ​വ​രു​ടെ ന​ഷ്ട​ങ്ങ​ളി​ല്‍ ആ​ശ്വാ​സം പ​ക​രാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​വ​ത​രി​പ്പി​ച്ച അ​നു​ശോ​ച​ന പ്ര​മേ​യ​ത്തി​ല്‍ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ല്‍ നി​ര​വ​ധി ത​വ​ണ കൊ​ളോ​ണ്‍ കേ​ര​ള സ​മാ​ജം ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. മു​ന്‍​പ് ഗു​ജ​റാ​ത്തി​ല്‍ ഭൂ​ക​മ്പം ഉ​ണ്ടാ​യ​പ്പോ​ഴും വീ​ടു​വ​യ്ക്കാ​നും വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് പ​ഠ​ന​ത്തി​നാ​യും രോ​ഗി​ക​ള്‍​ക്ക് ആ​ശു​പ​ത്രി ചെ​ല​വി​നാ​യും മ​രു​ന്നു വാ​ങ്ങാ​നും ധ​ന​സ​ഹാ​യം ന​ല്‍​കി​യി​ട്ടു​ണ്ട്.

പ്ര​സി​ഡന്‍റ് ജോ​സ് പു​തു​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍, ജ​നറൽ സെ​ക്ര​ട്ട​റി ഡേ​വീ​സ് വ​ട​ക്കും​ചേ​രി. ഷീ​ബ ക​ല്ല​റ​യ്ക്ക​ല്‍ (ട്ര​ഷ​റാ​ര്‍), പോ​ള്‍ ചി​റ​യ​ത്ത്, (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ (ക​ള്‍​ച്ച​റ​ല്‍ സെ​ക്ര​ട്ട​റി), ബി​ന്റോ പു​ന്നൂ​സ്(​സ്പോ​ര്‍​ട്സ് സെ​ക്ര​ട്ട​റി), ടോ​മി ത​ട​ത്തി​ല്‍ (ജോ.​സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ് ഫ​ണ്ട് ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്.

കേ​ര​ള​ത്തിന്‍റെ വി​ലാ​പ​ത്തി​ല്‍ വ​യ​നാ​ടി​ന്‍റെ ദു​ര​ന്ത​ത്തി​ല്‍ പ​ങ്കു​ചേ​ര്‍​ന്ന് കാ​രു​ണ്യ ഹൃ​ദ​യ​വു​മാ​യി ഫ​ണ്ടു ശേ​ഖ​ര​ണ​ത്തി​ലേ​യ്ക്ക് ഉ​ദാ​ര​മാ​യി സം​ഭാ​വ​ന ചെ​യ്യു​വാ​ന്‍ എ​ല്ലാ സു​മ​ന​സു​ക​ളോ​ടും സ്നേ​ഹ​പൂ​ര്‍​വം സ​മാ​ജം ക​മ്മി​റ്റി അ​ഭ്യ​ര്‍​ഥി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു