അബുദാബി: അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന 15 ദിവസം നീണ്ടുനിൽക്കുന്ന അനുരാഗ് മെമ്മോറിയൽ സമ്മർ ക്യാമ്പ് "വേനൽപറവകൾ' ശനിയാഴ്ച തുടക്കമായി.
ലുലു ഗ്രുപ്പ് ഇന്റർനാഷണൽ ഡയറക്ടർ ടി.പി. അബൂബക്കർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മില്ലേനിയം ഹോസ്പിറ്റൽ സ്പെഷ്യലിസ്റ് പീഡിയാട്രീഷൻ ഡോ. ഷാക്കിബ് ഷാഫി അബ്ബാസ് മുഖ്യാതിഥിയായിരുന്നു.
സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.യു.ഇർഷാദ് സ്വാഗതം ആശംസിച്ചു. വൈസ്പ്രസിഡന്റ് രേഖിന് സോമൻ ക്യാമ്പിനെക്കുറിച്ചുള്ള വിശദീകരണം നൽകി ജോയിന്റ് സെക്രട്ടറി മനു കൈനകരി നന്ദി പറഞ്ഞു.
കേരള ഫോക്ലോർ അക്കാദമി അവാർഡ് ജേതാവ് അലക്സ് താളൂപ്പാടത്ത് ആണ് 15 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് നയിക്കുന്നത്. കുട്ടികളിലെ വ്യക്തിത്വ വികസനം, സർഗ്ഗ വാസനകൾ വികസിപ്പിക്കാൻ തുടങ്ങി, കുട്ടികളുടെ വേനൽക്കാലം ഉല്ലാസഭരിതമാക്കാനുള്ള കളിയും ചിരിയും ചിന്തയുമായി സമഗ്രമായ പദ്ധതിയാണ് സമാജം ആസൂത്രണം ചെയ്തിരിക്കുന്നത്.
ഗൾഫ് മേഖലയിൽ ആദ്യമായി കുട്ടികൾക്കുള്ള സമ്മർക്യാമ്പ് ആരംഭിക്കുന്നത് മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് സമാജമായിരുന്നു. വിവിധ വിഷയങ്ങൾ കൈകാര്യം ചെയാൻ വിദഗ്ദർ ഓരോദിവസവും ക്യാമ്പിന്റെ ഭാഗമാകും.
എല്ലാ എല്ലാ ദിവസവും വൈകിട്ട് നാല് മുതൽ 8.30 വരെയായി നടക്കുന്ന ക്യാമ്പിൽ അരമണിക്കൂർ യോഗ കോച്ച് പ്രശാന്ത് നയിക്കുന്ന യോഗ ക്ലാസും ഉണ്ടായിരിക്കും. ആദ്യ മൂന്ന് ദിവസങ്ങളിൽ ക്യാമ്പ് കൈക്കരുവും ചെയ്യുന്നത് ഷിജിൻ പാപ്പച്ചൻ ആണ്.
സമാജം കമ്മിറ്റി അംഗങ്ങളായ പി.ടി. റഫീഖ്, ഫസലുദ്ധീൻ, ബിജു വാര്യർ, അനിൽകുമാർ ടി.ഡി, റഷീദ് കാഞ്ഞിരത്തിൽ, ടോമിച്ചൻ വർക്കി, വനിതാ കമ്മിറ്റി കൺവീനർ ഷഹാന മുജീബ്, ജോയിന്റ് കൺവീനർ രാജലക്ഷ്മി സജീവ്, സുധീഷ് കൊപ്പം, സാജൻ, പുന്നൂസ് ചാക്കോ, സിന്ധു ലാലി, ബദരിയാ, ജയ സാജൻ, ഷീന അൻസാർ, സരിസ, അനീഷ്യ അഭിലാഷ് എന്നിവർ ആദ്യദിന പരിപാടികൾക്ക് നേതൃത്വം നൽകി.
|