ഹൂസ്റ്റൺ: അഞ്ചു പതിറ്റാണ്ടുകൾ പൂർത്തിയാക്കിയ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ ശനിയാഴ്ച സമാപിക്കും. വൈകുന്നേരം 4.30ന് ഘോഷയാത്ര, അഞ്ചിന് പൊതുസമ്മേളനം എന്നീ നിലയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
മാർത്തോമ്മാ സഭ നോർത്ത് അമേരിക്ക ഭദ്രാസന അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമാപന സമ്മേളനത്തിൽ കോൺസൽ ജനറൽ ഡി.സി.മഞ്ജുനാഥ്, ഫോർട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ്, പെയർലാൻഡ് സിറ്റി മേയർ കെവിൻ കോൾ,
മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, സ്റ്റാഫ്ഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഡിസ്ട്രിക്റ്റ് കോർട്ട് ജഡ്ജ് സുരേന്ദ്രൻ.കെ.പട്ടേൽ , കോർട്ട് ജഡ്ജ് ജൂലി മാത്യു, കൗൺസിൽ വുമൺ ഡോ .ക്രോലിൻ ഷബാസ്, മുൻ വികാരി ജനറൽ റവ.ഡോ.ചെറിയാൻ തോമസ്, ഐസിഇസി എച് പ്രസിഡന്റ് റവ. ഫാ.ഡോ. ഐസക് ബി പ്രകാശ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
വിവിധ സഭകളിലെ വൈദികരും സാമൂഹിക സംസ്കാരിക നേതാക്കളും സമാപന സമ്മേളനത്തിൽ സംബന്ധിക്കും.1974ൽ സ്ഥാപിതമായ ഈ ഇടവക അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള മാർത്തോമ്മാ ഇടവകകളിൽ ഒന്നാണ്. 400ലധികം കുടുംബങ്ങളുള്ള ഈ ഇടവക അമേരിക്കയിലെ ഏറ്റവും വലിയ മാർത്തോമ്മാ ഇടവകകളിൽ ഒന്നു കൂടിയാണ്. ഓർമ്മകളും സന്ദേശങ്ങളും ഉൾക്കൊള്ളിച്ച ഒരു സുവനീർ പ്രകാശനം ചടങ്ങിലുണ്ടായിരിക്കും.
രൂപം കൊണ്ട 1974 മുതൽ 1984 വരെ ഇടവകാംഗങ്ങളായിരുന്ന 80ലധികം അംഗങ്ങളെ മെമെന്റോ നൽകി ആദരിക്കും. വികാരി റവ. സാം കെ. ഈശോയുടെയും അസി.വികാരി റവ.ജീവൻ ജോണിന്റെയും നേതൃത്വത്തിൽ 100ലധികം അംഗങ്ങളടങ്ങുന്ന ഒന്പത് സുവർണ്ണ ജൂബിലി കമ്മിറ്റികളുടെ നേതൃത്വത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.
ഇതിൽ പ്രെയർ സെൽ ചെയിൻ, മുൻ വികാരിമാരുമായുള്ള സൂം മീറ്റിങ്ങുകൾ, വോളിബോൾ, ബാസ്കറ്റ്ബോൾ ടൂർണമെന്റുകൾ, ഫാമിലി ഗെറ്റ് ടു ഗെദർ, ഫാമിലി കോൺഫറൻസ്, അലുമ്നി മീറ്റ് എന്നിവ ഉൾപ്പെടുന്നു.തിമിര ശസ്ത്രക്രിയകൾക്കുള്ള പിന്തുണ, നെയ്ബർഹുഡ് മിഷനുകൾ എന്നിവയിലും ഇടവക സജീവമായി.
ഇന്ത്യയിലും അമേരിക്കയിലുമായി വിവിധ മിഷൻ പ്രവർത്തനങ്ങളിൽ ഇടവക പങ്കെടുത്തു. ജൂബിലി ചിന്താവിഷയംന്ധ ഞലാലായലൃ, ഞലഷീശരല, ഞല്ശ്ല’ എന്നതാണ്. വിവാഹ സഹായം, വിദ്യാഭ്യാസ സഹായം, ജീവകാരുണ്യ പ്രവർത്തനങ്ങൾ മിഷൻ ഫീൽഡിലെ ദേവാലയ നിർമ്മാണം തുടങ്ങി നിരവധി പരിപാടികൾ ജൂബിലി വർഷത്തിൽ നടത്തി.
ജൂബിലിയുടെ സാംസ്കാരികവും ചരിത്രപരവുമായ വശങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട്, ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ സമ്പന്നമായ പൈതൃകം വിവരിക്കുന്ന ഒരു ചർച്ച് ഡോക്യുമെന്ററി എവി മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഒരുങ്ങുന്നുണ്ട്.വികാരി റവ.സാം.കെ.ഈശോ (പ്രസിഡന്റ്) അസി.വികാരി ജീവൻ ജോൺ (വൈസ് പ്രസിഡന്റ്) എന്നിവരുടെയും ഷാജൻ ജോർജ് (ജനറൽ കൺവീനർ) തോമസ് മാത്യു (ജീമോൻ റാന്നി കോ കൺവീനർ) പ്രയർ സെൽ ടി.എ. മാത്യു (കൺവീനർ)
ഗ്രേസി ജോർജ് (കോകൺവീനർ) പ്രോഗ്രാം (ജോജി ജേക്കബ്), സുവനീർ റെജി ജോർജ് (കൺവീനർ) ഉമ്മൻ തോമസ് (കോ കൺവീനർ) ഫിനാൻസ് പുളിന്തിട്ട ജോർജ് (കൺവീനർ) വർഗീസ് ശാമുവേൽ (കോ കൺവീനർ) ഫുഡ് ജോൺ ചാക്കോ (കൺവീനർ), ഡാനിയേൽ സഖറിയാ (കോ കൺവീനർ) മിഷൻ ഇന്ത്യ/ലോക്കൽ മിഷൻ എബ്രഹാം ഇടിക്കുള (കൺവീനർ), എബി മത്തായി (കോ കൺവീനർ)
റിസപ്ഷൻ രാജൻ ഗീവർഗീസ് (കൺവീനർ), ഷീല മാത്യൂസ് (കോ കൺവീനർ) പബ്ലിക് റിലേഷൻസ്/മീഡിയ എം.ടി.മത്തായി (കൺവീനർ) ജോസഫ് വർഗീസ് (കോ കൺവീനർ) ഗായകസംഘം റോജിൻ ഉമ്മൻ (കൺവീനർ), രേഖ ഏബ്രഹാം ( കോ കൺവീനർ) എന്നിവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകി.
|