• Logo

Allied Publications

Americas
ഫ്ലോ​റി​ഡ​യി​ൽ ​ പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വെടിവച്ചു കൊലപെടുത്തി
Share
ഫ്ലോ​റി​ഡ: ഫ്ലോ​റി​ഡ​യി​ലെ ലേ​ക്ക് കൗ​ണ്ടി​യി​ൽ ന​ട​ന്ന വെ​ടി​വ​യ്പ്പി​ൽ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടു. മ​റ്റു ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച രാ​ത്രി ബ്രൂ​ക്ക്സൈ​ഡ് ഡ്രൈ​വി​ലെ ഒ​രു വീ​ട്ടി​ൽ അ​ക്ര​മം ന​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ത്തി​യ പോലീ​സു​കാ​രാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

വീ​ട്ടി​ൽ പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച പോലീ​സു​കാ​ർ​ക്ക് നേ​രെ വീ​ടി​ന് അ​ക​ത്തു​നി​ന്ന് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം വീ​ട്ടി​ൽ ക​യ​റി​യ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മാ​സ്റ്റ​ർ ഡ​പ്യൂ​ട്ടി ഷെ​രീ​ഫ് ബ്രാ​ഡ്ലി മൈ​ക്ക​ൽ ലി​ങ്ക് ( 28 ) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഡ​പ്യൂ​ട്ടി ഫ​സ്റ്റ് ക്ലാ​സ് സ്റ്റെ​ഫാ​നോ ഗാ​ർ​ഗാ​നോ​യ്ക്ക് ക​ക്ഷ​ത്തി​ലും വ​യ​റ്റി​ലും വെ​ടി​യേ​റ്റു. മ​റ്റൊ​രാ​ളാ​യ മാ​സ്റ്റ​ർ ഡ​പ്യൂ​ട്ടി ഹ​രോ​ൾ​ഡ് ഹോ​വ​ലി​നെ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കും.​സം​ഭ​വ സ്ഥ​ല​ത്തെ പ​രി​ശോ​ധ​ന​യി​ൽ വീ​ടി​നു​ള്ളി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഫ്ലോ​റി​ഡ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യി ക​മ്മീ​ഷ​ണ​ർ മാ​ർ​ക്ക് ഗ്ലാ​സ് അ​റി​യി​ച്ചു. പോലീ​സു​കാ​രെ വെ​ടി​വ​ച്ച​ത് ആ​രാ​ണെ​ന്നും സം​ഭ​വ​ത്തി​ന് പി​ന്നി​ലു​ള്ള കാ​ര​ണ​വും അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.