• Logo

Allied Publications

Europe
വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ഗ്ലോ​ബ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സി​ന് ഉ​ജ്വ​ല തു​ട​ക്കം
Share
തി​രു​വ​ന​ന്ത​പു​രം: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ 14ാമ​ത് ബ​യ​നി​യ​ല്‍ ഗ്ലോ​ബ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് തി​രു​വ​ന​ന്ത​പു​രം ഹ​യാ​ത്ത് റീ​ജ​ന്‍​സി ഹോ​ട്ട​ലി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​ബ്ല്യു​എം​സി​യു​ടെ കാ​രു​ണ്യ ഭ​വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ര്‍മിച്ച അ​ഞ്ചു വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ ദാ​ന​വും മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു.

45 മി​നി​റ്റു നീ​ണ്ട മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തി​ല്‍ ഡ​ബ്ല്യു​എം​സി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ​യും സം​ഘ​ട​ന ആ​ഗോ​ള​ത​ല​ത്തി​ല്‍ മ​ല​യാ​ളി​ക​ളെ കൂ​ട്ടി​യ​ണ​ക്കു​ന്ന​തി​നു​ള്ള ശ​ക്ത​മാ​യ ക​ണ്ണി​യാ​യി നി​ല്‍​ക്കു​ന്ന​തി​നെ​യും ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും പ്ര​ശം​സി​ച്ചു.



ലോ​ക​ത്ത് ഒ​ഴി​ച്ചു​കൂ​ടാ​ന്‍ ക​ഴി​യാ​ത്ത സാ​ന്നി​ധ്യ​മാ​യി മ​ല​യാ​ളി വ​ള​ര്‍​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഭാ​വി കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ല്‍ ഡ​ബ്ല്യു​എം​സി​യു​ടെ കാ​ഴ്ച്ച​പ്പാ​ടു​ക​ള്‍ വി​ല​പ്പെ​ട്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​ല്‍ പ്ര​വാ​സി​ക​ള്‍ ഇ​ട​പെ​ട​ണ​മെ​ന്നും അദ്ദേഹം ആ​വ​ശ്യ​പ്പെ​ട്ടു. വ​യ​നാ​ട് ദു​ര​ന്ത​ ബാധിതർക്ക് ഒ​രു കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍മിക്കുന്ന 14 വീ​ടു​ക​ളു​ടെ സ​മ്മ​ത​പ​ത്രം ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ ഗ്ലോ​ബ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഗോ​പാ​ല​പി​ള്ള കൈ​മാ​റി.



അ​ന്ത​രി​ച്ച മു​ന്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​പി​.എ. ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ സ്മരണയ്ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ വേ​ള്‍​ഡ് മ​ല​യാ​ളി ഹ്യു​മാ​നി​റ്റേ​റി​യ​ന്‍ ഗോ​ള്‍​ഡ​ന്‍ ലാന്‍റേ​ണ്‍ അ​വാ​ര്‍​ഡ് പ്ര​വാ​സി വ്യ​വ​സാ​യി ഗ​ള്‍​ഫാ​ര്‍ മു​ഹ​മ്മ​ദാ​ലി​ക്കും സാ​ഹി​ത്യ പു​ര​സ്കാ​രം ക​വി പ്ര​ഭാ​വ​ര്‍മയ്ക്കും ബി​സി​ന​സ് എ​ക്സ​ല​ന്‍​സ് അ​വാ​ര്‍​ഡ് എ​സ്ബി​ഐ ചീ​ഫ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എ. ​ഭൂ​വ​നേ​ശ്വ​രി​ക്കും എം​.പി.​ അ​ഹ​മ്മ​ദി​നും ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യ്ക്കു​ള്ള അ​വാ​ര്‍​ഡ് എം​.എ​സ്. ഫൈ​സ​ല്‍ ഖാ​നും ച​ല​ച്ചി​ത്ര പു​ര​സ്കാ​രം സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി​ക്കും സ​മ്മാ​നി​ച്ചു.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം​.വി. ഗോ​വി​ന്ദ​ന്‍, കെ​എ​സ്ഐ​ഡി​സി മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി പി​.വി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, പി​.എ. സ​ല്‍​മാ​ന്‍ ഇ​ബ്രാ​ഹിം, പി​.എം. നാ​യ​ര്‍, രാ​ജേ​ഷ് പി​ള്ള, ഷൈ​ന്‍ ച​ന്ദ്ര​സേ​ന​ന്‍, ജോ​ണ്‍​സ​ണ്‍ ത​ല​ച്ചെ​ല്ലൂ​ര്‍, ജോ​ളി ത​ട​ത്തി​ല്‍. ജോ​ളി എം. ​പ​ട​യാ​ട്ടി​ല്‍, ഡോ.​കെ.​ജി.​വി​ജ​യ​ലക്ഷമി, കെ.​പി.​കൃ​ഷ​ണ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.



ച​ട​ങ്ങി​ല്‍ ജ​റോ വ​ര്‍​ഗീ​സ് ച​ട​ങ്ങി​ല്‍ ന​ന്ദി പ​റ​ഞ്ഞു. കോ​ണ്‍​ഫറന്‍​സ് തിങ്കളാഴ്ച സ​മാ​പി​ക്കും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ.
തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച റോ​മി​ൽ.
റോം: ​റോ​മി​ൽ തി​രു​വ​ന​ന്ത​പു​രം ഫ്ര​ണ്ട​സ് ഇ​റ്റ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) വി​പു​ല​മാ​യി ആ​ഘ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം 21ന്; ​മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെബൂസാ' ഈ ​മാ​സം 21 ന് ​ബ​ർ​മിം​ഗ്ഹാം ബെ​ഥ
ആ​പ്പി​ൾ 13 ബി​ല്യ​ൺ യൂ​റോ അ​യ​ർ​ല​ൻ​ഡി​ന് നി​കു​തി​യാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ന് ന​ൽ​കേ​ണ്ട നി​കു​തി​യി​ന​ത്തി​ൽ 13 ബി​ല്യ​ൺ യൂ​റോ കു​റ​വാ​ണെ​ന്ന യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ വി​ധി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​
സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
സ്വാ​ൻ​സി: സ്വാ​ൻ​സി മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ 15) ഓ​ണം ആ​ഘോ​ഷി​ക്കു