• Logo

Allied Publications

Americas
വി​ജ​യ​പ്ര​തീ​ക്ഷ​യി​ൽ ഫോ​മാ "ടീം ​യു​ണൈ​റ്റ​ഡ്'; പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി
Share
ന്യൂ​യോ​ർ​ക്ക്: ഫോ​മ​യു​ടെ വ​ള​ർ​ച്ച​യ്ക്കും മ​ല​യാ​ളി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും വേ​ണ്ടി ഒ​ത്തൊ​രു​മ​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഫോ​മാ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ബേ​ബി മ​ണ​ക്കു​ന്നേ​ൽ പ​റ​ഞ്ഞു.

ഫോ​മാ യു​ണൈ​റ്റ​ഡ്‌ ടീ​മി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി​കൊ​ണ്ടു ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​റി​ൽ ന​ട​ത്തി​യ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി റി​ട്ട​യ​ർ​മെ​ന്‍റ് ഹോ​മു​ക​ൾ, യു​വ​ജ​ന​ങ്ങ​ളെ അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക രം​ഗ​ത്തേ​ക്ക് കൊ​ണ്ടു​വ​രി​ക, കു​ട്ടി​ക​ളു​ടെ മ​ല​യാ​ളം ഭാ​ഷാപ​ഠ​നം തു​ട​ങ്ങി വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ബേ​ബി മ​ണ​ക്കു​ന്നേ​ൽ പ​റ​ഞ്ഞു.

ടീം ​യു​ണൈ​റ്റ​ഡ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി ബൈ​ജു വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി സി​ജി​ൽ ജോ​ർ​ജ് പാ​ല​ക്ക​ലോ​ടി, വൈ​സ് പ്ര​സി​ഡന്‍റ് സ്ഥാ​നാ​ർ​ഥി ഷാ​ലു പു​ന്നൂ​സ്, ജോ​യിന്‍റ് സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി പോ​ൾ പി. ​ജോ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി അ​നു​പ​മ കൃ​ഷ്ണ​ൻ എ​ന്നി​വ​രും അ​വ​രു​ടെ ന​യ​ങ്ങ​ളും പ​ദ്ധ​തി​ക​ളും അ​വ​ത​രി​പ്പി​ച്ചു.

സെ​ക്ര​ട്ട​റി​യാ​യി മ​ത്സ​രി​ക്കു​ന്ന ബൈ​ജു വ​ർ​ഗീസ് കേ​ര​ള അസോസി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി എ​ന്ന സം​ഘ​ട​ന​യി​ൽ നി​ല​വി​ൽ പ്ര​സി​ഡ​ന്‍റാ​യി പ്രവർത്തിക്കുന്ന വ്യ​ക്തി​യാ​ണ്.

ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി സി​ജി​ൽ പാ​ല​ക്ക​ലോ​ടി ഫോ​മ​യ്ക്കു വേ​ണ്ടി വ​ള​രെ വ​ർ​ഷ​ങ്ങ​ളാ​യി സേ​വ​നം കാ​ഴ്ച​വ‌യ്​ക്കു​ക​യും അ​ക്കൗ​ണ്ടിംഗിലും ഓ​ഡി​റ്റിം​ഗി​ലും സ്റ്റേ​റ്റ് ജോ​ലി​യി​ൽ സ്തു​ത്യ​ർ​ഹ സേ​വ​നം കാ​ഴ്ച വ​ച്ച് വ​രു​ന്ന​യാ​ളാ​ണ്.

വൈ​സ് പ്ര​സി​ഡന്‍റ് സ്ഥാ​നാ​ർ​ഥി ഷാ​ലു പു​ന്നൂ​സ് മ​ല​യാ​ളി അ​സോസിയേ​ഷ​ൻ ഓ​ഫ് ഫി​ലാഡൽ​ഫി​യ​യു​ടെ ഏ​റ്റ​വും ജ​ന​സ​മ്മ​ത​നാ​യ രീ​തി​യി​ൽ ര​ണ്ടു ടേ​മി​ലെ പ്ര​സി​ഡന്‍റ് ആ​യി​രു​ന്നു.



ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി പോ​ൾ പി. ​ജോ​സ് ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണി​ലെ നി​ല​വി​ലെ ആ​ർ​വിപിയും ന്യൂ​യോ​ർ​ക്ക് കേ​ര​ളാ സ​മാ​ജം, ഇ​ന്ത്യ​ൻ ക​ത്തോ​ലി​ക് അസോ​സി​യേ​ഷ​ൻ എ​ന്നി​വ​യി​ലെ പ്ര​സി​ഡന്‍റാ​യി പ്ര​ഗ​ത്ഭ സേ​വ​നം കാ​ഴ്ച​വ​ച്ചി​ട്ടു​ണ്ട്.

ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​നു​പ​മ കൃ​ഷ്ണ​ൻ ഒ​ഹാ​യോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡന്‍റാ​യും ഫോ​മാ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​മാ​നാ​യും പ്ര​ശം​സ​നീ​യ സേ​വ​നം ചെ​യ്ത ആ​ളാ​ണ്.

അ​ങ്ങ​നെ എ​ല്ലാ​വ​രും പ്ര​വ​ർ​ത്തി​പ​രി​ച​യം ഉ​ള്ള​വ​രു​മാ​യ​തി​നാ​ൽ ഫോ​മാ​യേ അ​ടു​ത്ത ര​ണ്ടു വ​ർ​ഷം കൊ​ണ്ട് കൂ​ടു​ത​ലു​ന്ന​ത​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​വാ​ൻ ക​ഴി​വു​ള്ള​വ​രാ​ണ് എന്ന് മ​ത്സ​രാ​ർ​ഥി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു ബേ​ബി മ​ണ​ക്കു​ന്നേ​ൽ പറഞ്ഞു.

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷോ​ളി കു​മ്പി​ളു​വേ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​സ് ക്ല​ബ് അം​ഗ​ങ്ങ​ളാ​യ ജോ​സ് കാ​ടാ​പു​റം, സ​ജി എ​ബ്ര​ഹാം, ജേ​ക്ക​ബ് മാ​നു​ൽ, മാ​ത്യു​ക്കു​ട്ടി ഈ​ശോ എ​ന്നി​വ​ർ പ്ര​സ് മീ​റ്റി​ൽ പ​ങ്കെ​ടു​ത്തു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.