• Logo

Allied Publications

Americas
ഇ​ന്‍റ​ർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെസ്റ്റ് ഉദ്ഘാടനം വെള്ളി‌യാഴ്ച
Share
ഹൂ​സ്റ്റ​ൺ: ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സി​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ടെ​ക്സ​സ് ഒ​ക്‌ലഹോ​മ റീ​ജ​ണിലെ പാ​രീ​ഷു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്‍റ​ർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റി​ന്‍റെ (ഐ​പി​എ​സ്എ​ഫ് 2024) ഉ​ദ്ഘാ​ട​നം വെള്ളി‌യാഴ്ച (ഓ​ഗ​സ്റ്റി​ന് ര​ണ്ട്) വൈ​കുന്നേരം ആ​റി​ന് നടക്കും.

ഹൂ​സ്റ്റ​ൺ ഫോ​ർ​ട്ട്ബെ​ന്‍റ് എ​പ്പി​സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഇ​ട​വ​ക​ക​ളു​ടെ മാ​ർ​ച്ച് പാ​സ്റ്റ് അ​ര​ങ്ങേ​റും.​ ​ഫെ​സ്റ്റി​ന്‍റെ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഷി​ക്കാ​ഗോ രൂ​പ​താ ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്, ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് എ​ന്നി​വ​ർ മാ​ർ​ച്ച് പാ​സ്റ്റി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും.



ഫോ​ർ​ട്ട്ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജ് കെ.​പി. ജോ​ർ​ജ്, മി​സോ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ഏ​ല​ക്കാ​ട്ട് സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യൂ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ മു​ഖ്യ അ​തി​ഥി​ക​ളാ​വും. മാ​ർ​ച്ച് പാ​സ്റ്റി​നെ തു​ട​ർ​ന്ന് വേ​ദി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. തു​ട​ർ​ന്ന് ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ക​ൾ ഇ​തോ​ടൊ​പ്പം അ​ര​ങ്ങേ​റും. മാ​ർ​ച്ച് പാ​സ്റ്റ് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന ദാ​ന​വും ത​ദ​വ​സ​ര​ത്തി​ൽ വി​ത​ര​ണം ചെ​യ്യും.



ജി​ബി പാ​റ​ക്ക​ൽ (ഫൗ​ണ്ട​ർ ആ​ൻ​ഡ് സി​ഇ​ഒ) നേ​തൃ​ത്വം ന​ൽ​കു​ന്ന പി​എ​സ്ജി ഗ്രൂ​പ്പി​ലാ​ണ് ഐ​പി​എ​സ്എ​ഫ് 2024 ന്‍റെ മു​ഖ്യ സ്പോ​ൺ​സ​ർ. കെം​പ്ലാ​സ്റ്റ് ഗ്രാ​ന്‍റ് സ്പോ​ൺ​സ​റും, അ​നീ​ഷ് സൈ​മ​ൺ നേ​തൃ​ത്വം ന​ൽ​കു​ന്ന ഫോ​ർ​സൈ​റ്റ് ഡെ​വ​ല​പ്പേ​ഴ്സ് എ​ൽ​എ​ൽ​സി പ​രി​പാ​ടി​ക​ളു​ടെ പ്ലാ​റ്റി​നം സ്പോ​ൺ​സ​റും ആ​ണ്. ഫെ​സ്റ്റി​ന് ആ​തി​ഥ്യം വ​ഹി​ക്കു​ന്ന​ത് ഹൂ​സ്റ്റ​ൺ സെ​ന്‍റ് ജോ​സ​ഫ് മ​ല​ബാ​ർ സി​റോ മ​ല​ബാ​ർ ഫൊ​റോ​നാ​യാ​ണ്.

ഫൊ​റോ​നാ വി​കാ​രി ഫാ. ​ജോ​ണി​ക്കു​ട്ടി ജോ​ർ​ജ് പു​ലി​ശ്ശേ​രി, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​ജോ​ർ​ജ് പാ​റ​യി​ൽ, ചീ​ഫ് കോ​ർ​ഡി​നേ​റ്റേ​ഴ്സ് സി​ജോ ജോ​സ്, ടോം ​കു​ന്ത​റ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി ക​മ്മ​റ്റി​ക​ൾ ഈ ​മെ​ഗാ ഫെ​സ്റ്റി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ഓ​ഗ​സ്റ്റ് ഒന്ന് മു​ത​ൽ നാലു വ​രെ​യാ​ണ് ഇ​ന്‍റ​ർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റ് ന​ട​ക്കു​ക.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.