• Logo

Allied Publications

Americas
കൊപ്പേൽ സെന്‍റ് അൽഫോൻസാ ദേവാലയത്തിലെ ഇടവക തിരുനാൾ സമാപിച്ചു
Share
ഡാ​ള​സ്: കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ജൂ​ലൈ 19 വെ​ള്ളി​യാ​ഴ്ച തി​രു​നാ​ൾ കൊ​ടി ക​യ​റ്റു​ക​യും ജൂ​ലൈ 28 ഞാ​യ​റാ​ഴ്ച ഷി​ക്കാ​ഗോ രൂ​പ​താ മെ​ത്രാ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ടി​ന്‍റെ വി​ശു​ദ്ധ ബ​ലി​യോ​ടു കൂ​ടി 10 ദി​വ​സം നീ​ണ്ടു​നി​ന്ന 2024 ലെ ​ഇ​ട​വ​ക തി​രു​നാ​ൾ സ​മാ​പ​നം കു​റി​ച്ചു.

തി​രു​നാ​ളി​ന്‍റെ ആ​ദ്യ ദി​വ​സ​മാ​യ ജൂ​ലൈ 19 വെ​ള്ളി​യാ​ഴ്ച ഷി​ക്കാ​ഗോ രൂ​പ​ത വി​കാ​ർ ജ​ന​റാ​ൾ
ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റം വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ രൂ​പ​ത​യു​ടെ പേ​രി​ൽ അ​നു​മോ​ദി​ച്ചു കൊ​ണ്ടാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ർ​ബാ​ന പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് 72 പ്ര​സു​ദേ​ന്തി​മാ​ർ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന തി​രു​നാ​ളാ​യാ​തു കൊ​ണ്ടു ത​ന്നെ എ​ഴു​പ​ത്തി​ര​ണ്ടു പേ​രെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ബൈ​ബി​ൾ വ​ച​നം പ​ങ്കു വ​യ്ക്കു​ക​യു​ണ്ടാ​യി.



തി​രു​നാ​ൾ ദി​ന​മാ​യ ജൂ​ലൈ 28 ജോ​യി പി​താ​വി​ന്‍റെ പ്ര​സം​ഗ​ത്തി​ലും ഈ ​ബൈ​ബി​ൾ വ​ച​നം എ​ടു​ത്തു പ​റ​യു​ക​യു​ണ്ടാ​യി. “ ക​ർ​ത്താ​വ് എ​ഴു​പ​ത്തി​ര​ണ്ടു പേ​രെ തി​ര​ഞ്ഞെ​ടു​ത്ത് താ​ൻ പോ​കാ​നി​രു​ന്ന എ​ല്ലാം പ​ട്ട​ണ​ങ്ങ​ളി​ലേ​ക്കും നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലേ​ക്കും ഈ ​ര​ണ്ടു പേ​രാ​യി ത​നി​ക്കു മു​ൻ​ന്പേ അ​യ​ച്ചു” (ലൂ​ക്കാ 10: 1 ). ആ ​കൂ​ട്ടാ​യ്മ, ആ ​വി​ശ്വാ​സം ആ​ണ് ഈ ​പ​ള്ളി​യി​ലെ 72 പ്ര​സു​ദേ​ന്തി​മാ​രി​ൽ കൂ​ടി കാ​ണു​വാ​ൻ സാ​ധി​ച്ച​ത്.

പാ​ര​ന്പ​ര്യ​മാ​യി കി​ട്ടി​യ ആ​ചാ​ര​ങ്ങ​ളും അ​നു​ഷ്ടാ​ന​ങ്ങ​ളും നി​ല​നി​ർ​ത്തു​ന്ന​തി​ന് യു​വ​ത​ല​മു​റ മു​ന്നോ​ട്ടു​വ​രേ​ണ്ട​ത് അ​ത്യ​വ​ശ്യ​മാ​ണ് അ​തു​കൊ​ണ്ട് ത​ന്‍റെ അ​ദ്ധ്വാ​ന​ത്തി​ന്‍റെ വി​ഹി​തം പ​ള്ളി പെ​രു​ന്നാ​ൾ ന​ട​ത്തു​ന്ന​തി​നാ​യി മാ​റ്റി വ​ച്ച് 72 പേ​രി​ൽ പ്രാ​യ​ത്തി​ൽ ഏറ്റ​വും ചെ​റി​യ​വ​നാ​യ സോ​ഹ​ൻ ജോ​യ് എ​ല്ലാം​വ​രു​ടേ​യും പ്ര​ശം​സാ​പാ​ത്ര​മാ​യി മാ​റി. 12ാം ക്ലാ​സ് ക​ഴി​ഞ്ഞാ​ൽ കോ​ള​ജ് പ​ഠ​ന​വും ജോ​ലി​യും ആ​യി പ​ള്ളി​യി​ൽ നി​ന്ന് അ​ക​ന്നു പോ​കു​ന്ന പു​തി​യ ത​ല​മു​റ​യ്ക്ക് സോ​ഹ​ൻ മാ​ത്യ​ക​യാ​യി.

തി​മോ​ത്തി​യോ​സ് 4:12 “ ആ​രും ത​ന്‍റെ പ്രാ​യ​കു​റ​വി​ന്‍റെ പേ​രി​ൽ നി​ന്നെ അ​വ​ഗ​ണി​ക്കാ​ൻ ഇ​ട​യാ​ക്ക​രു​ത് വാ​ക്കു​ക​ളി​ലും പെ​രു​മാ​റ​റ​ത്തി​ലും സ്നേ​ഹ​ത്തി​ലും വി​ശ്വാ​സ​ത്തി​ലും വി​ശു​ദ്ധി​യി​ലും നീ ​വി​ശ്വാ​സി​ക​ൾ​ക്ക് മാ​ത്യ​ക​യാ​യി​രി​ക്കു​ക” ഒ​രു നി​മി​ത്തം എ​ന്ന പോ​ലെ സോ​ഹ​ന്‍റെ അ​മ്മ​യു​ടെ മാ​മ്മൂ​ദീ​സാ പേ​ര് അ​ൽ​ഫോ​ൻ​സാ എ​ന്നാ​ണ് എ​ന്നു​ള്ള വി​വ​രം അ​വ​ൻ അ​റി​യു​ന്ന​ത് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ പ്ര​സു​ദേ​ന്തി​യാ​യി സ്ഥാ​നം ഏ​റ്റ​തി​നു​ശേ​ഷം മാ​ത്ര​മാ​ണ്.

അ​തു​പോ​ലെ ത​ന്നെ അ​ൽ​ഫോ​ൻ​സാ​മ്മ പി​ച്ച​വ​ച്ചു ന​ട​ന്ന മു​ട്ടു​ചി​റ മ​ണ്ണി​ൽ നി​ന്ന് സോ​ഹ​ന്‍റെ ഭ​വ​ന​ത്തി​ലേ​ക്ക് അ​വി​ചാ​രി​ത​മാ​യി ക​ട​ന്നു വ​ന്ന സെ​ലെ​ഷ്യ​ൻ സ​ഭാം​ഗ​മാ​യ ഫാ. ​ത​ങ്ക​ച്ച​ൻ ജോ​സ​ഫ് എ​ട്ടാം ദി​വ​സം സ​ഹ​കാ​ർ​മി​ക​നാ​യി ബ​ലി അ​ർ​പ്പി​ക്കാ​ൻ സാ​ധി​ച്ച​ത് മ​റെ​റാ​രു അ​നു​ഗ്ര​ഹ​മാ​യി മാ​റി.

മ​ല​യാ​ളി​ക​ൾ അ​വ​രു​ടെ അ​ദ്ധ്വാ​ന​ഫ​ലം കൊ​ടു​ത്ത് പ​ണി​ക​ഴി​പ്പി​ച്ച ദേ​വാ​ല​യ​ങ്ങ​ൾ അ​തി​ന്‍റെ എ​ല്ലാം
വി​ശു​ദ്ധി​യോ​ടു മൂ​ല്യ​ങ്ങ​ളോ​ടും കൂ​ടി കാ​ത്തു സൂ​ക്ഷി​ക്കാ​ൻ ഇ​നി​യും സോ​ഹ​നെ പോ​ലു​ള്ള കു​ട്ടി​ക​ൾ ക​ട​ന്നു വ​ര​ട്ടെ എ​ന്നു ന​മു​ക്ക് പ്രാ​ർ​ഥി​ക്കാം.

കെെ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ; വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ളു​ടെ വീ​ടെ​ന്ന സ്വ​പ്നം പൂ​വ​ണി​ഞ്ഞു.
ആ​ല​പ്പു​ഴ: വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് വി​ദേ​ശ​മ​ല​യാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം വ​ർ​ണാ​ഭ​മാ​യ ച​
മ​ന്ത്ര ക​ണ്‍​വ​ന്‍​ഷ​ന്‍ ശു​ഭാ​രം​ഭ​വും തി​രു​വാ​തി​ര മ​ഹോ​ത്സ​വ​വും ന്യൂ​ജ​ഴ്സി​യി​ല്‍ ന​ട​ന്നു.
ന്യൂ​ജ​ഴ്സി: മ​ന്ത്ര ക​ണ്‍​വന്‍​ഷ​ന്‍ 2025 ശു​ഭാ​രം​ഭ​വും തി​രു​വാ​തി​ര മ​ഹോ​ത്സ​വ​വും ന്യൂ​ജ​ഴ്സി​യി​ല്‍ ന​ട​ന്നു.
നാ​ല് ഔ​ൺ​സോ അ​തി​ൽ കു​റ​വോ ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ചാ​ൽ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് ഡാ​ള​സ് പോ​ലീ​സ്.
ഡാ​ള​സ്: നാ​ല് ഔ​ൺ​സോ അ​തി​ൽ കു​റ​വോ ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ചാ​ൽ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് ഡാ​ള​സ് പോ​ലീ​സിന്‍റെ നി​ർ​ദേ​ശം.
പ്രമുഖ മ​ല​യാ​ളി​ക​ളെ പ്ര​വാ​സി കോ​ൺ​ക്ലേ​വ് ആ​ദ​രി​ച്ചു.
കൊ​ച്ചി: ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച മ​ല​യാ​ളി​ക​ളെ പ്ര​വാ​സി കോ​ൺ​ക്ലേ​വ് ആ​ദ​രി​ച്ചു.
തീ ​അ​ണ​യാ​തെ ലോ​സ് ആ​ഞ്ച​ല​സ്.
ലോ​സ് ആ​ഞ്ച​ല​സ്: ലോ​ക​ത്തി​ന്‍റെ സി​നി​മ ന​ഗ​ര​മാ​യ ലോ​സ് ആ​ഞ്ച​ല​സി​ന്‍റെ നെ​ഞ്ചി​ലെ തീ ​ഇ​നി​യും അ​ണ​യു​ന്നി​ല്ല.