• Logo

Allied Publications

Middle East & Gulf
വി​മാ​ന​ക്കൂ​ലി വ​ര്‍​ധ​ന​വ്: പ്ര​വാ​സി സം​ഘ​ട​ന​ക​ള്‍ ഡ​ല്‍​ഹി​യി​ല്‍ സ​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കും
Share
അ​ബു​ദാ​ബി: സീ​സ​ണ്‍ സ​മ​യ​ത്തെ വി​മാ​ന​ക്കൂ​ലി വ​ർ​ധ​ന​വി​ന് പ​രി​ഹാ​രം തേ​ടി വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ള്‍ ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മി​റ്റി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. സ​മ്മി​റ്റി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള പ്ര​തി​നി​ധി​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.

കെ​എം​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​പ്പ​തോ​ളം പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് "ഡ​യ​സ്‌​പോ​റ സ​മ്മി​റ്റ് ഇ​ന്‍ ഡ​ല്‍​ഹി' എ​ന്ന പേ​രി​ല്‍ പ്ര​ത്യേ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് എ​ട്ടി​ന് ഡ​ല്‍​ഹി കോ​ണ്‍​സ്റ്റി​റ്റി​യൂ​ഷ​ന്‍ ക്ല​ബ് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന സ​മ്മി​റ്റി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള മു​ഴു​വ​ന്‍ എം​പി​മാ​രും പ​ങ്കെ​ടു​ക്കും.

സ​മ്മി​റ്റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന പ്ര​തി​നി​ധി​ക​ളു​ടെ റി​പ്പോ​ര്‍​ട്ടിം​ഗ് വൈ​കു​ന്നേ​രം 3.30ന് ​ആ​രം​ഭി​ക്കും. ര​ണ്ട് സെ​ഷ​നു​ക​ളി​ലാ​യാ​ണ് സ​മ്മി​റ്റ് ന​ട​ക്കു​ക. വി​മാ​ന​യാ​ത്രാ​ക്കൂ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സെ​ഷ​നി​ല്‍ ദു​ബാ​യി മു​ന്‍ കോ​ണ്‍​സു​ല്‍ ജ​ന​റ​ല്‍ വേ​ണു രാ​ജാ​മ​ണി പ​ങ്കെ​ടു​ക്കും.

പ്ര​വാ​സി വോ​ട്ട​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സെ​ഷ​നി​ല്‍ മു​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ എ​സ്.​വൈ. ഖു​റൈ​ഷി​യും സം​ബ​ന്ധി​ക്കും. വൈ​കു​ന്നേ​രം ഏ​ഴി​ന് ന​ട​ക്കു​ന്ന മു​ഖ്യ​സെ​ഷ​നി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള എം​പി​മാ​ര്‍ സ​മ്മി​റ്റി​ല്‍ പ്ര​വാ​സി​ക​ളു​മാ​യി സം​വ​ദി​ക്കും.

സ​മ്മി​റ്റി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ള്‍ ചേ​ര്‍​ന്ന് ത‌​യാ​റാ​ക്കി​യ പ്ര​ശ്‌​ന​ങ്ങ​ളും പ​രി​ഹാ​ര​മാ​ര്‍​ഗ​ങ്ങ​ളും അ​ട​ങ്ങി​യ മാ​ര്‍​ഗ​രേ​ഖ എം​പി​മാ​ര്‍​ക്ക് സ​മ​ര്‍​പി​ക്കും. ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ര്‍​ലി​മെ​ന്‍റി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള എം​പി​മാ​ര്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ ക്രി​യാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ഈ ​സ​മ്മി​റ്റി​ന് ഊ​ര്‍​ജം പ​ക​രും.

പ്ര​വാ​സി​ക​ള്‍ നേ​രി​ടു​ന്ന വി​വി​ധ​ങ്ങ​ളാ​യ വി​ഷ​യ​ങ്ങ​ളി​ല്‍ കൂ​ട്ടാ​യ മു​ന്നേ​റ്റ​ത്തി​ന് അ​ബു​ദാ​ബി​യി​ലെ മു​പ്പ​തോ​ളം പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഡ​യ​സ്‌​പോ​റ സ​മ്മി​റ്റി​ന്‍റെ ആ​ദ്യ ര​ണ്ടു സെ​ഷ​നു​ക​ള്‍ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 11, മേ​യ് അ​ഞ്ച് തീ​യ​തി​ക​ളി​ല്‍ ന​ട​ന്നി​രു​ന്നു.

ഇ​തി​ല്‍ വി​വി​ധ കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്തി​രു​ന്ന​തി​ല്‍ വി​മാ​ന​യാ​ത്രാ​കൂ​ലി പ്ര​ധാ​ന​മാ​യ വി​ഷ​യ​മാ​യി​രു​ന്നു. കേ​ന്ദ്ര​ത്തി​ല്‍ പു​തി​യ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന ഘ​ട്ട​ത്തി​ല്‍ ത​ന്നെ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള എം​പി​മാ​ര്‍ ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ച​ത് പ്ര​വാ​സി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണ്.

അ​ബു​ദാ​ബി​യി​ല്‍ ചേ​ര്‍​ന്ന പ്രോ​ഗ്രാം ബ്രീ​ഫിം​ഗി​ല്‍ വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. കേ​ന്ദ്ര മ​ന്ത്രി​മാ​രെ​യും സ​മ്മി​റ്റി​ല്‍ പ​ങ്കെ​ടു​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു. പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു സോ​ഷ്യ​ൽ മീ​ഡി​യ പ്രൊ​ഫൈ​ൽ പി​ക്ച​ർ കാ​മ്പ​യി​നും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

യു​വ​ക​ലാ​സാ​ഹി​തി ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം നിർവഹിച്ചു.
അബുദാബി: യു​വ​ക​ലാ​സാ​ഹി​തി യു​എ​ഇ ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മു​ൻ മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​
കു​വൈ​റ്റി​ലെ ക​പ്പ​ല​പ​ക​ടം; കാ​ണാ​താ​യ​വ​രി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും.
ക​ണ്ണൂ​ർ: കു​വൈ​റ്റ് സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ക​പ്പ​ൽ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ​വ​രി​ൽ മ​ല​യാ​ളി​യും.
ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ 24ന് ​ന​ട​ത്തു​ന്ന "ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ 2024'ന്‍റെ ലോ​ഗോ പ്ര​കാ
ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗ് ഫി​റ്റ്‌ ചാ​ല​ഞ്ച് ആ​രം​ഭി​ച്ചു.
അ​ബു​ദാ​ബി: ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തെ നി​ല നി​ർ​ത്താ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക്‌ സെ​ന്‍റ​ർ സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​
ഫുഡ് ആൻഡ് ബിവ്റിജസ് ബയർ സെല്ലർ മീറ്റ്: ആ​ദ​ർ​ശ് സ്വൈ​ക ഉദ്ഘാടനം ചെയ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഗ്രാ​ൻ​ഡ് മ​ജ​സ്റ്റി​ക് ഹോ​ട്ട​ലി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യും ട്രേ​ഡ് പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മ