• Logo

Allied Publications

Americas
ട്രം​പി​ന്‍റെ വി​ജ​യം ഉ​റ​പ്പാ​ക്ക​ണം; അ​ര​യും ത​ല​യും മു​റു​ക്കി മ​ല​യാ​ളി എ​ബ്ര​ഹാം ജോ​ര്‍​ജ്
Share
ടെ​ക്സ​സ്: ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ ഉ​രു​ക്കു​കോ​ട്ട​യാ​യി അ​റി​യ​പ്പെ​ടു​ന്ന ടെ​ക്സ​സ് സം​സ്ഥാ​ന​ത്ത് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ വി​ജ​യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ദൃ​ഢ​നി​ശ്ച​യ​ത്തോ​ടെ പാ​ർ​ട്ടി അ​മ​ര​ക്കാ​ര​നാ​യ മ​ല​യാ​ളി എ​ബ്ര​ഹാം ജോ​ർ​ജ് രം​ഗ​ത്ത്.

റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ ടെ​ക്‌​സ​സ് അ​ധ്യ​ക്ഷ​നാ​യി ഈ ​വ​ർ​ഷം മേ​യി​ലാ​ണ് എ​ബ്ര​ഹാം ജോ​ർ​ജ് അ​ധി​കാ​ര​മേ​റ്റ​ത്. പാ​ല​ക്കാ​ട് ന​രി​മ​റ്റ​ത്തി​ൽ പാ​സ്റ്റ​ർ ജോ​ർ​ജ് എ​ൻ. ഏ​ബ്ര​ഹാ​മി​ന്‍റെ​യും പ​രേ​ത​യാ​യ റേ​ച്ച​ൽ ജോ​ർ​ജി​ന്‍റെ​യും മ​ക​നാ​ണ്.

1996ൽ ​ത​ന്‍റെ 16 വ​യ​സി​ലാ​ണ് ഏ​ബ്ര​ഹാം കു​ടും​ബ​ത്തി​നൊ​പ്പം ടെ​ക്സ​സി​ലെ ക​രോ​ൾ​ട്ട​ണി​ൽ എ​ത്തി​യ​ത്. തു​ട​ർ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടി ഐ​ടി രം​ഗ​ത്തു ജോ​ലി ചെ​യ്തു. 2008ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്താ​ണ് അ​ദ്ദേ​ഹം രാ​ഷ്‌​ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​യ​ത്.

കോ​ളി​ൻ കൗ​ണ്ടി റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി കൗ​ണ്ടി ചെ​യ​ർ​മാ​നാ​യും സ്റ്റേ​റ്റ് പാ​ർ​ട്ടി​യു​ടെ മു​ൻ എ​സ്ആ​ർ​ഇ​സി അം​ഗ​മാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. കോ​ളി​ൻ കൗ​ണ്ടി ക​ൺ​സ​ർ​വേ​റ്റീ​വ് റി​പ്പ​ബ്ലി​ക്ക​ൻ​മാ​രു​ടെ ബോ​ർ​ഡി​ലും ക​ൺ​വ​ൻ​ഷ​നു​ക​ളു​ടെ ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മ​ട​ക്കം വി​വി​ധ ത​ല​ങ്ങ​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

കോ​ളി​ൻ കൗ​ണ്ടി റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ വൈ​സ് ചെ​യ​ർ സ്ഥാ​ന​വും പി​ന്നീ​ട് സെ​ന​റ്റ് ഡി​സ്ട്രി​ക്റ്റ് 8നെ ​പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന സ്റ്റേ​റ്റ് റി​പ്പ​ബ്ലി​ക്ക​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ൽ ഇ​ട​വും നേ​ടി. തു​ട​ർ​ന്ന് പാ​ർ​ട്ടി വൈ​സ് ചെ​യ​ർ ഡാ​ന മി​യേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി‌ ഏ​ബ്ര​ഹാം പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യി.

ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ബ്ര​ഹാ​മി​ന് നി​ർ​ണാ‌​യ​ക​മാ​ണ്. ‌ട്രം​പി​ന് ‌ടെ​ക്സ​സി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​കൊ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹ​വും സം​ഘ​വും.

ഭാ​ര്യ ജീ​ന(​പ്രി​യ). മ​ക്ക​ൾ: സാ​റ, ഏ​ബ​ൽ. റോ​സ്‌​ലി​ൻ ജോ​ൺ ഏ​ക സ​ഹോ​ദ​രി​യാ​ണ്. ഡോ. ​ജെ​യ്സ​ൺ ജോ​ൺ സ​ഹോ​ദ​രി ഭ​ർ​ത്താ​വു​മാ​ണ്. ഡാ​ള​സ് ഐ​പി​സി ഹെ​ബ്രോ​ൻ സ​ഭാം​ഗ​മാ​ണ്.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം.
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ പ​ഞ്ചാ​രി മേ​ളം ടീം ​അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
ലി​വ​ർ​മോ​ർ: സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ പ​ഞ്ചാ​രി മേ​ളം ടീം​ലി​വ​ർ​മോ​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ.
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ
സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു.
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.