ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ മുഖമുദ്രയായി നിലനിൽക്കുന്ന ഫോമയുടെ ട്രഷറർ തെരഞ്ഞെടുപ്പിൽ സാമൂഹിക സാംസ്കാരിക സേവന രംഗത്ത് സജീവമായ സിജിൽ പാലക്കലോടി മത്സരിക്കുന്നു.
മികച്ച സംഘാടകനും ജനകീയനും ഫോമയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളിൽ നിറസാന്നിധ്യവുമായ സിജിൽ പാലക്കലോടി വിവിധ സംഘടനകളെ നയിക്കുന്നതിനുള്ള പാടവം തന്റെ കർമങ്ങളിലൂടെ തെളിയിച്ച വ്യക്തിയാണ്.
സിജിലിന്റെ സാമൂഹിക, സാംസ്കാരിക, കായിക സംഘടനാ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി കേരളത്തിലെ പ്രവാസി മലയാളി ഫോമ ശ്രേഷ്ഠ പുരസ്കാരം തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിൽ വച്ച് നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ നൽകി ആദരിച്ചു.
ഫോമ നാഷണൽ കമ്മിറ്റി അംഗം, സാക്രമെന്റോ റീജിയണൽ മലയാളി അസോസിയേഷന മുൻ പ്രസിഡന്റ്, സെക്രട്ടറി, ജോ. ട്രഷറർ, ലോകകേരള സഭ അമേരിക്കൻ പ്രതിനിധി, പ്രവാസി മലയാളി ഫോറം ശ്രേഷ്ഠ പുരസ്കാരം 2024 ജേതാവ്,
ഫോമ വെസ്റ്റേൺ റീജിയൺ ബിസിനസ് ഫോറം ചെയർ (202224), 2022 കൺവെൻഷൻ വെസ്റ്റേൺ റീജിയൺ കോർഡിനേറ്റർ, എസ്എംസിസി പ്രസിഡന്റ്, മുൻ ട്രഷറർ, ഗ്ലോബൽ കാത്തലിക് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം,
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക സ്ഥാപക ജോ. ട്രഷറർ, ഇന്ത്യാ പ്രസ് ക്ലബ് ഫ്ളോറിഡ ചാപ്റ്റർ സ്ഥാപക പ്രസിഡന്റ്, അമേരിക്കൻ വ്യവസായി, അക്കൗണ്ടിംഗ് & ഫൈനാൻസിൽ മാസ്റ്റേഴ്സ് ബിരുദധാരി,
ഇന്ത്യൻ അസോസിയേഷൻ ഓഫ് സാക്രമെന്റോയുടെ മുൻ ട്രഷറർ, കാലിഫോർണിയ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ അക്കൗണ്ടിംഗ് ഓഫീസർ, ഓഡിറ്റർ മേഖലയിൽ പരിചയ സമ്പന്നൻ, നവകേരള ആർട്ട്സ് ക്ലബ് സൗത്ത് ഫ്ലോറിഡ മുൻ ജോ. ട്രഷറർ തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിച്ച പരിചയ സമ്പത്തുമായാണ് സിജിൽ പാലക്കലോടി ട്രഷററായി മത്സരരംഗത്തേക്ക് കടന്നുവരുന്നത്.
ബേബി മണക്കുന്നേൽ നേതൃത്വം നൽകുന്ന ടീം യുണൈറ്റഡ് എന്ന ടീമിന്റെ കൂടെയാണ് സിജിൽ മത്സരിക്കുന്നത്. ശക്തമായ ആറ് മുൻ പ്രസിഡന്റുമാരെ അണിനിരത്തുന്ന ഈ ടീമിൽ ബേബി മണക്കുന്നേൽ (പ്രസിഡന്റ്), ബൈജു വർഗീസ് (സെക്രട്ടറി), സിജിൽ പാലക്കലോടി (ട്രഷറർ), ഷാലു പുന്നൂസ് (വൈസ് പ്രസിഡന്റ്), പോൾ ജോസ് (ജോ. സെക്രട്ടറി), അനുപമ കൃഷ്ണൻ (ജോ. ട്രഷറർ) എന്നിവരാണ് സ്ഥാനാർഥികൾ.
അമേരിക്കയിൽ ഉടനീളമുള്ള സംഘടനകളുടെ ശക്തമായ പിന്തുണയുമായാണ് ടീം യുണൈറ്റഡ് വിജയത്തിലേയ്ക്ക് കുതിക്കുന്നത്. അമേരിക്കയിലുടനീളമുള്ള ഫോമ കുടുംബാംഗങ്ങളുടെയും ഡലിഗേറ്റസുകളുടെയും പിന്തുണയും വോട്ടും സഹകരണവും തനിക്കും തന്റെ ടീമിനും നൽകണമെന്ന് സിജിൽ പാലക്കലോടി അഭ്യർഥിച്ചു.
സർഗം എന്ന സിജിലിന്റെ സ്വന്തം സംഘടയാണ് ട്രഷററായി സിജിലിനെ നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. സിജിൽ മെമ്പറായ മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയയും സിജിലിനെ എൻഡോർസ് ചെയ്തിട്ടുണ്ട്. വെസ്റ്റേൺ റീജിയണിലെ 13 സംഘടനകളും സിജിലിനും ടീം യുണൈറ്റഡിനും പിന്തുണ നൽകിയിട്ടുണ്ട്.
|