• Logo

Allied Publications

Europe
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും
Share
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും. ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടു​വാ​ൻ സെ​ലി​ബ്ര​റ്റി ഗ​സ്റ്റാ​യി പ്ര​ശ​സ്ത സി​നി​മാ താ​രം അ​ന്ന രാ​ജ​ൻ (ലി​ച്ചി) എ​ത്തും.

റാത്ത്‌ലീഗ് ജിഎഎ ഗ്രൗ​ണ്ടി​ൽ ന‌ടക്കുന്ന പരിപാടിയിൽ 30ലധി​കം ഫു​ഡ്‌ ആ​ൻ​ഡ് നോ​ൺ​ഫു​ഡ് സ്റ്റാ​ളു​ക​ൾ, 2000ല​ധി​കം വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള പാ​ർ​ക്കിം​ഗ് സൗ​ക​ര്യം മ​തി​യാ​യ ടോ​യ്‌ല​റ്റ് സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യും സ​ജ്ജ​മാ​ണ്.

ആ​വേ​ശം​ക​ര​മാ​യ വ​ടം​വ​ലി മ​ത്സരം, പെ​നാ​ൽ​റ്റി ഷൂ​ട്ട്‌ ഔ​ട്ട്‌, പ​ഞ്ച ഗു​സ്തി, പു​ഷ് അ​പ്പ്, ബൗ​ളിം​ഗ്, ഷോ​ട്ട് പു​ട്ട്, റു​ബി​ക് ക്യു​ബ് സോ​ൾ​വിംഗ് തു​ട​ങ്ങി​യ മ​ത്സ​ര ഇ​ന​ങ്ങ​ളി​ൽ കാ​ഷ് പ്രൈ​സു​ക​ളും മ​റ്റു ആ​ക​ർ​ഷ​ക സ​മ്മാ​ന​ങ്ങ​ളും വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്നു.

ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ പ​ത്തി​ല​ധി​കം ടീ​മു​ക​ൾ തി​രു​വാ​തി​ര​യി​ലും യുകെയിൽ ​നി​ന്നും അ​യ​ർ​ലൻഡി​ൽ നി​ന്നു​മാ​യി നി​ര​വ​ധി ടീ​മു​ക​ൾ ചെ​ണ്ട​മേ​ള​ത്തി​ലും മ​ത്സ​രി​ക്കു​ന്നു. കു​ട്ടി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​നാ മ​ത്സ​ര​വും ഒ​രു​ക്കി​യി​രി​ക്കു​ന്നു.

രാ​വി​ലെ ഒന്പത് മു​ത​ൽ രാ​ത്രി ഒന്പത് വ​രെ നീ​ളു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷം ക്ലൗഡ് നയൻ അ​വ​ത​രി​പ്പി​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക്, കു​മ്പ​ളം നോ​ർ​ത്ത് ബാൻഡി​ന്‍റെ സം​ഗീ​ത വി​രു​ന്ന്, ഡിജെ എ​ന്നി​വ നടക്കും.

പ്ര​തി​ഭാ​ശാലികളായ ന​ർ​ത്ത​ക​രെ അ​ണി​നി​ര​ത്തി മു​ദ്ര ആ​ർ​ട്സും കു​ച്ചി​പ്പു​ടി​യു​മാ​യി അ​തു​ല്യ പ്ര​തി​ഭ സ​പ്ത രാ​മ​ൻ ന​മ്പൂ​തി​രി​യു​ടെ സ​പ്ത സ്വ​ര, ഡിബിഡിഎസ്, ജന്പ് സ്ട്രീറ്റ് ഡാൻസേഴ്സ് എ​ന്നിവരും ദൃശ്യ​വി​രു​ന്നൊ​രു​ക്കി വേ​ദി​യി​ലെ​ത്തു​ന്നു.

ഐറീഷ് ക​ലാ​കാ​ര​ന്മാ​ർ ഒ​രു​ക്കു​ന്ന റിവർ ഡാൻസ്, യു​വ​ജ​ന​ങ്ങ​ളു​ടെ ഹ​ര​മാ​യ ഫാ​ഷ​ൻ ഷോ ​തു​ട​ങ്ങി​യ വേ​റി​ട്ട ഇ​ങ്ങ​ളും സ​ദ​സ്യ​രെ കാ​ത്തി​രി​ക്കു​ന്നു. പാ​ർ​ക്കിംഗി​നാ​യി അ​വ​ശേ​ഷി​ക്കു​ന്ന​തു ഏ​താ​നും സ്ലോ​ട്ടു​ക​ൾ മാ​ത്ര​മാ​ക​യാ​ൽ എ​ത്ര​യും പെ​ട്ടെ​ന്നു ഓ​ൺ​ലൈ​ൻ ആ​യി ബു​ക്ക്‌ ചെ​യ്യു​ക.

ഓ​ൺ​ലൈ​ൻ ബു​ക്കിംഗി​ൽ സ്ലോ​ട്ടു​ക​ൾ ല​ഭ്യ​മാ​കു​ന്നി​ല്ലാ​യെ​ങ്കി​ൽ 0892540535 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഐ​ഒ​സി അ​യ​ർ​ല​ൻ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന മ​ൻ​മോ​ഹ​ൻ സിം​ഗ് അ​നു​സ്മ​ര​ണം ഞാ​യ​റാ​ഴ്ച.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​യ​ർ​ല​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ മു​ൻ പ്ര​ധാ​നമ​ന്ത്രി ഡോ.
ഒ​ഐ​സി​സി യു​കെ സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ് യൂ​ണി​റ്റി​ന് ന​വ നേ​തൃ​ത്വം.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ​ഡ്: ഒ​ഐ​സി​സി യു​കെ സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ​ഡ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
ഒ​ഐ​സി​സി യു​കെ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ഫെ​ബ്രു​വ​രി 15ന്; ​രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഉ​ദ്ഘാ​ട​ക​ൻ.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്: ഒ​ഐ​സി​സി യു​കെ​യു​ടെ പ്ര​ഥ​മ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ഫെ​ബ്രു​വ​രി 15ന് ​സം​ഘ​ടി​പ്പി​ക്കും.
പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് ഡോണള്‍​ഡ് ട്രം​പ്.
ബ​ര്‍​ലി​ന്‍: റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ര്‍ പു​ടി​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് നി​യ
യൂ​റോ​പ്പി​ല്‍ ഇ​ന്‍​ഫ്ളു​വ​ന്‍​സ പി​ടി​മു​റു​ക്കി; ആ​ശു​പ​ത്രി കേ​സു​ക​ളും മ​ര​ണ​ങ്ങ​ളും വ​ർ​ധി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ ഉ​യ​ര്‍​ന്നു​വ​രു​ന്ന ഫ്ലൂ ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ശ​ങ്ക​യു​മാ​യി ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍.