• Logo

Allied Publications

Americas
ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റ​ത്തി​നെ സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ആ​ദ​രി​ച്ചു
Share
ഡാ​ള​സ്: ആ​ഗോ​ള സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഷി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റാ​ളും നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ സീ​നി​യ​ര്‍ മോ​സ്റ്റ് മ​ല​യാ​ളി വൈ​ദീ​ക​നും സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ ദേ​വാ​ല​യ​ത്തി​ന്‍റെ ആ​രം​ഭ​ക​നു​മാ​യ റ​വ.​ഫാ. ജോ​ണ്‍ മേ​ലേ​പ്പു​റ​ത്തി​നെ വി​ശു​ദ്ധ അ​ല്‍​ഫോ​ൺ​സാ​മ്മ​യു​ടെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വി​ശ്വാ​സി​ക​ള്‍ ആ​ദ​രി​ച്ചു.

1993ല്‍ ​കേ​ര​ള​ത്തി​ലെ ഇ​രി​ഞ്ഞാ​ല​ക്കു​ട രൂ​പ​ത​യി​ല്‍ നി​ന്നും നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ല്‍ ഡി​ട്രോ​യി​റ്റി​ലു​ള്ള ഇം​ഗ്ലീ​ഷ് ദേ​വാ​ല​ത്തി​ല്‍ വൈ​ദീ​ക ശു​ശ്രൂ​ഷ​യാ​രം​ഭി​ച്ച ഫാ. ​മേ​ലേ​പ്പു​റം ഡാള​സ്, മ​യാ​മി, ഫി​ലാ​ഡ​ല്‍​ഫി​യ, ഡെ​ല്‍​വെ​യ​ര്‍, ന്യൂ​ജഴ്‌​സി തു​ട​ങ്ങി​യ കാ​ത്ത​ലി​ക് ദേ​വാ​ല​ങ്ങ​ളി​ല്‍ വി​കാ​രി​യാ​യി സേ​വ​മ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്.



ക​രോ​ള്‍​ട്ട​നി​ലെ ഒ​രു വി​യ​റ്റ്‌​നാ​മി കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ല്‍ 2001 മേയ് 20ന് വെെകുന്നേരം മൂന്നിന് 72 കു​ടും​ബ​ങ്ങ​ളു​ടെ ആ​ത്മീ​യ​വും സാം​സ്‌​കാ​രി​ക​വു​മാ​യ വി​കാ​സ​ത്തി​നും സാ​മു​ദാ​യി​ക ഐ​ക്യ​ത്തി​നു​മാ​യി ഫാ. ​മേ​ലേ​പ്പു​റം അ​ര്‍​പ്പി​ച്ച പ്ര​ഥ​മ ദി​വ്യ​ബ​ലി​യു​ടെ ഒ​ടു​വി​ല്‍ ഇ​ന്ന് 900 കു​ടും​ബ​ങ്ങ​ള്‍ അം​ഗ​ങ്ങ​ളാ​യു​ള്ള നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ല ഏ​റ്റ​വും വ​ലി​യ ഇ​ട​വ​ക​ക​ളി​ല്‍ ഒ​ന്നാ​യി വി. ​അ​ല്‍​ഫോ​ണ്‍​സാ​മ്മ സീ​റോമ​ല​ബാ​ര്‍ കാ​ത്ത​ലി​ക് ദേ​വാ​ല​യം രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്നു.

ഇ​തോ​ടൊ​പ്പം ഈ ​ദേ​വാ​ല​യ​ത്തിന്‍റെ കീ​ഴി​ല്‍ സ​മീ​പ​പ്ര​ദേ​ശ​മാ​യ ഫ്രി​സ്‌​ക്കോ​യി​ല്‍ ഒ​രു സ്റ്റേ​ഷ​ന്‍ കു​ര്‍​ബാ​ന​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഒ​രു കാ​ല​ഘ​ട്ടം മു​ഴു​വ​ന്‍ കു​ടും​ബ​ത്തി​നും സ​മൂ​ഹ​ത്തി​നും സ​ഭ​യ്ക്കു​മാ​യി ജീ​വി​തം സ​മ​ര്‍​പ്പി​ച്ച് എല്ലാവരോടും സൗ​മ്യ​മ​ന​സോ​ടെ ഇ​ട​പെ​ടു​ന്ന ഫാ. ​മേ​ലേ​പ്പു​റ​ത്തി​ന്‍റെ വൈ​ദീ​ക​ജീ​വി​തം ക്രി​സ്തു​വി​ന്‍റെ ദ​ര്‍​ശ​ന​ങ്ങ​ളി​ല്‍ അ​ധി​ഷ്ഠി​ത​മാ​ണ്.



ആ​ദ​ര​വി​ന്‍ ച​ട​ങ്ങി​ല്‍ അ​സി. വി​കാ​രി റ​വ. ഫാ. ​ജി​മ്മി എ​ട​ക്ക​ള​ത്തൂ​ര്‍, ജോ​ജോ കോ​ട്ട​യ്ക്ക​ല്‍, അ​ജോ​മോ​ന്‍ ജോ​സ​ഫ്, രാ​ജേ​ഷ് ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ ആ​ശം​സ​ക​ള​ര്‍​പ്പി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍