• Logo

Allied Publications

Americas
എ​സ്എം​സി​സി സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​വും ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സും ബ്രോ​ങ്ക്സ് ഇ​ട​വ​ക​യി​ൽ
Share
ന്യൂ​യോ​ർ​ക്ക്: സെ​പ്റ്റം​ബ​ർ 27 മു​ത​ൽ 29 വ​രെ ഫി​ല​ഡ​ൽ​ഫി​യ​യി​ൽ വ​ച്ചു ന​ട​ക്കു​ന്ന സീറോമ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സ്(എ​സ്എം​സി​സി) സി​ൽ​വ​ർ ജൂ​ബി​ലി​യു​ടേ​യും ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സി​ന്‍റെ​യും ര​ജി​സ്ട്രേ​ഷ​ൻ കി​ക്കോ​ഫ് ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീറോമ​ല​ബാ​ർ ഫൊ​റോ​ന ഇ​ട​വ​ക​യി​ൽ ഈ മാസം 14ന് ​നട​ന്നു.

ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​ർ രൂ​പ​താ ബി​ഷ​പ് മാ​ർ വ​ർ​ഗീ​സ് തോ​ട്ടം​ക​ര ആ​ദ്യ രജി​സ്ട്രേ​ഷ​ൻ എ​സ്എം​സി​സി മു​ൻ സെ​ക്ര​ട്ട​റി ജോ​സ​ഫ് കാ​ഞ്ഞ​മ​ല​യി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി. ബ്രോ​ങ്ക്സ് ഇ​ട​വ​ക​യി​ൽ നി​ന്നും വ​ള​രെ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ര​ജി​സ്ട്രേ​ഷ​ൻ കി​ക്കോ​ഫി​ന് ല​ഭി​ച്ച​ത്.

ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​കു​ര്യാ​ക്കോ​സ് വ​ടാ​ന അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ ക​മ്മിറ്റി നാ​ഷ​ണ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ ജോ​ജോ കോ​ട്ടൂ​ർ പ്ര​സം​ഗി​ച്ചു.​ നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ ജോ​ർ​ജ് വി. ​ജോ​ർ​ജ്, സ​ബ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷാ​ജി മി​റ്റ​ത്താ​നി എ​ന്നി​വ​ർ പങ്കെടുത്തു.

റീ​ജ​ൻ കോ​ഓർ​ഡി​നേ​റ്റ​ർ ഷോ​ളി കു​മ്പി​ളു​വേ​ലി, എ​സ്എം​സി​സി മു​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റുമാ​രാ​യ ജോ​സ് ഞാ​റ​ക്കു​ന്നേ​ൽ, ഷാ​ജി സ​ഖ​റി​യ, ജോ​സ് മ​ല​യി​ൽ, ജിം ​ജോ​ർ​ജ്, ബെ​ന്നി മു​ട്ട​പ്പ​ള്ളി​ൽ, ട്ര​സ്റ്റി ഷൈ​ജു ക​ള​ത്തി​ൽ, ചാ​പ്റ്റ​ർ ജോ.​ സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ വി​രു​ത്തി​യി​ൽ, സ​ണ്ണി മാ​ത്യു, മാ​ത്ത​ച്ച​ൻ പു​തു​പ്പ​ള്ളി​ൽ, ടോം ​മു​ണ്ട​യ്ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ്രേ​സ് കാ​ഞ്ഞ​മ​ല തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

എ​സ്എം​സി​സി ചാ​പ്റ്റ​ർ പ്ര​സി​ഡന്‍റ് ആ​ന്‍റോ ക​ണ്ണാ​ട​ൻ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സ്വ​പ്ന മ​ല​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. കൊ​വി​ഡ് മ​ഹാ​മാ​രി​ക്ക് ശേ​ഷം രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്ലാ സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​ക​ളു​ടെ​യും മി​ഷ​നു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഫി​ലാ​ഡ​ൽഫി​യ​യി​ല്‍ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​ദേ​ശീ​യ കൂ​ടും​ബ​സം​ഗ​മം അ​മേ​രി​ക്ക​യി​ലെ ന​സ്രാ​ണി​ക​ത്തോ​ലി​ക്ക​രു​ടെ ഏ​റ്റ​വും വ​ലി​യ ഒ​ത്തു​ചേ​ര​ലാ​യി​രി​ക്കും.

സീ​റോമ​ല​ബാ​ര്‍ ദേ​ശീ​യ​കു​ടും​ബ​സം​ഗ​മ​ത്തി​നും എ​സ്എംസിസി ​ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കും സ​ഭാ​പി​താ​ക്ക​ന്മാ​രും വൈ​ദി​ക​രും സ​ന്യ​സ്ത​രും അ​ത്മാ​യ​നേ​താ​ക്ക​ളും അ​മേ​രി​ക്ക​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മു​ള്ള കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ക്കും.

മൂ​ന്നു ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ​ദി​വ​സ​വും ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, യു​വ​ജ​ന​സ​മ്മേ​ള​നം, മി​സ് സി​റോ​മ​ല​ബാ​ര്‍ മ​ൽ​സ​രം, ക്വ​യ​ര്‍ ഫെ​സ്റ്റ്, വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ള്‍, ന​സ്രാ​ണി​ത​നി​മ​യി​ലു​ള്ള പൈ​തൃ​ക​ഘോ​ഷ​യാ​ത്ര, ബൈ​ബി​ള്‍ സ്കി​റ്റ്, വി​വി​ധ വി​ഷ​യ​ങ്ങ​ളെ അ​ധി​ക​രി​ച്ചു​ള്ള സെ​മി​നാ​റു​ക​ള്‍/​ച​ർ​ച്ചാ​സ​മ്മേ​ള​ന​ങ്ങ​ള്‍, വി​വാ​ഹ​ജീ​വി​ത​ത്തി​ന്‍റെ 25/50 വ​ർ​ഷ​ങ്ങ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന ജൂ​ബി​ലി ദ​മ്പ​തി​മാ​രെ ആ​ദ​രി​ക്ക​ല്‍, മ​താ​ധ്യാ​പ​ക​സം​ഗ​മം, ബാ​ങ്ക്വ​റ്റ്, വോ​ളി​ബോ​ള്‍ ടൂ​ർ​ണ​മെ​ന്‍റ്, ഫി​ല​ഡ​ൽഫി​യ സി​റ്റി ടൂ​ര്‍ എ​ന്നി​വ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

സീ​റോ​മ​ല​ബാ​ര്‍‍‍ കൂ​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി ദേ​ശീ​യ​ത​ല​ത്തി​ൽ‍ ബി​ഷ​പ് മാ​ര്‍‍‍ ജോ​യ് ആ​ല​പ്പാ​ട്ട് മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യും എ​സ്എംസിസി ​നാ​ഷ​ന​ൽ‍ സ്പി​രി​ച്വ​ൽ‍ ഡ​യ​റ​ക്ട​ര്‍‍‍ റ​വ. ഫാ. ​ജോ​ര്‍‍​ജ് എ​ളം​ബാ​ശേ​രി​ൽ‍; ആ​തി​ഥേ​യ ഇ​ട​വ​ക​വി​കാ​രി റ​വ. ഡോ. ​ജോ​ര്‍‍​ജ് ദാ​ന​വേ​ലി​ൽ‍ എ​ന്നി​വ​ര്‍‍‍ ര​ക്ഷാ​ധി​കാ​രി​ക​ളും ജോ​ര്‍‍​ജ് മാ​ത്യു സിപിഎ (ചെ​യ​ര്‍‍​പേ​ഴ്സ​ണ്‍), ഡോ. ​ജ​യിം​സ് കു​റി​ച്ചി,

മേ​ഴ്സി കു​ര്‍‍​യാ​ക്കോ​സ്, (കോ​ചെ​യ​ര്‍‍​പേ​ഴ്സ​ണ്സ്), ജോ​സ്മാ​ളേ​യ്ക്ക​ൽ‍ (ജ​ന​റ​ൽ‍ സെ​ക്ര​ട്ട​റി), ജോ​ര്‍‍​ജ് വി. ​ജോ​ര്‍‍​ജ് (ട്ര​ഷ​റ​ര്‍‍‍), നാ​ഷ​ണ​ൽ‍ കോ​ര്‍‍​ഡി​നേ​റ്റ​ര്‍‍​മാ​രാ​യ ജോ​ജോ കോ​ട്ടൂ​ര്‍‍‍, ജോ​ൺ​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ന്‍ എ​ന്നി​വ​രും, വി​വി​ധ സ​ബ്ക​മ്മി​റ്റി ചെ​യ​ര്‍‍പേ​ഴ്സ​ണും ഉ​ൾ​പ്പെ​ടെ​യു​ള്ള സി​ൽ​വ​ര്‍‍‍ ജൂ​ബി​ലി ക​മ്മി​റ്റി എ​സ്എംസിസി ​നാ​ഷ​ണ​ൽ‍ പ്ര​സി​ഡ​ന്‍റ് സി​ജി​ൽ‍ പാ​ല​ക്ക​ലോ​ടി, ജ​ന​റ​ൽ‍ സെ​ക്ര​ട്ട​റി മേ​ഴ്സി കു​ര്‍‍​യാ​ക്കോ​സ്, ബോ​ര്‍‍​ഡ് ചെ​യ​ര്‍‍​മാ​ന്‍ ജോ​ര്‍‍​ജു​കു​ട്ടി പു​ൽ​ലാ​പ്പ​ള്ളി എ​ന്നി​വ​ര്‍‍‍ നേ​തൃ​ത്വം ന​ൽ​കു​ന്ന നാ​ഷ​ണ​ൽ‍ ക​മ്മി​റ്റി​യോ​ടൊ​പ്പം പ്ര​വ​ര്‍‍​ത്തി​ക്കു​ന്നു.



മൂ​ന്നു ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തി​ൽ‍ പ​ങ്കെ​ടു​ക്കാ​ന്‍ ഒ​രാ​ൾ​ക്ക് ഭ​ക്ഷ​ണ​മു​ൾ​പ്പെ​ടെ 150 ഡോ​ള​റും നാ​ലു​പേ​ര​ട​ങ്ങി​യ ഫാ​മി​ലി​ക്ക് 500 ഡോ​ള​റു​മാ​ണൂ ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ്. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ര്‍‍​ക്ക് താ​മ​സ​ത്തി​ന് സ​മീ​പ​സ്ഥ​ങ്ങ​ളാ​യ ഹോ​ട്ട​ലു​ക​ൾ‍ കൂ​ടാ​തെ ആ​തി​ഥേ​യ​കു​ടും​ബ​ങ്ങ​ളെ ക്ര​മീ​ക​രിക്കു​ന്ന​തി​നും സം​ഘാ​ട​ക​ര്‍‍‍ ശ്ര​മി​ക്കു​ന്നു.

കോ​ൺ​ഫെ​റ​ൻ​സി​ന് ര​ജി​സ്റ്റ​ര്‍‍‍ ചെ​യ്യു​ന്ന​തി​ന് ഓ​ൺ​ലൈ​ന്‍ വ​ഴി​യു​ള്ള ര​ജി​സ്ട്രേ​ഷ​ന്‍ ആ​ണ് ഏ​റ്റ​വും സ്വീ​കാ​ര്യം. കോ​ൺ​ഫ​റ​ൻ​സ് സം​ബ​ന്ധി​ച്ച എ​ല്ലാ ലാ​വി​വ​ര​ങ്ങ​ളും ജൂ​ബി​ലി വെ​ബ്സൈ​റ്റി​ൽ‍ ല​ഭ്യ​മാ​ണ്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍