• Logo

Allied Publications

Americas
ചെന്നൈയിൽ അമേരിക്കൻ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
Share
ചെന്നൈ: ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറലിന്‍റെ ആതിഥേയത്വത്തിൽ 248ാം യുഎസ് ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. വികസിച്ചുകൊണ്ടിരിക്കുന്ന യുഎസ് ഇന്ത്യ പങ്കാളിത്തത്തെ ഇന്ത്യയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് അംബാസഡർ എറിക് ഗാർസെറ്റി പ്രശംസിച്ചു.

ബഹിരാകാശ പര്യവേക്ഷണം, സ്റ്റെം (സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമറ്റിക്സ്) മേഖലകളിലെ ഉഭയകക്ഷി സഹകരണം പ്രത്യേകം എടുത്ത് പറഞ്ഞാണ് ഗാർസെറ്റി അമേരിക്കൻ ദേശീയ ദിനാഘോഷത്തിൽ സംസാരിച്ചത്.

ബഹിരാകാശ സാങ്കേതിക വിദ്യയിലും സ്റ്റെം വിദ്യാഭ്യാസത്തിലും യുണൈറ്റഡ് സ്റ്റേറ്റ്സും ഇന്ത്യയും സഹകരിച്ച് നടപ്പാക്കുന്ന ഉദ്യമങ്ങളെ ഉയർത്തിക്കാട്ടിയ ഗാർസെറ്റി ഇരുരാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ സഖ്യത്തിന് അടിവരയിട്ടു.



തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പ്രതിനിധീകരിച്ച് ചടങ്ങില്‍ തമിഴ്‌നാട് സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി അന്പിൽ മഹേഷ് പൊയ്യാമൊഴി പങ്കെടുത്തു. ചെന്നൈ യുഎസ് കോൺസൽ ജനറൽ ക്രിസ് ഹോഡ്‌ജസ്, ചടങ്ങിലെ വിശിഷ്ടാതിഥിയായ നടൻ കമൽ ഹാസന്‍ എന്നിവരും യുഎസ് ഇന്ത്യ ബന്ധങ്ങളുടെ ബഹുമുഖ സ്വഭാവത്തെപ്പറ്റി എടുത്തുപറഞ്ഞു.

ബഹിരാകാശം പ്രതിപാദവിഷയമാക്കി അണിയിച്ചൊരുക്കിയ യുഎസ് ദേശീയ ദിനാഘോഷത്തിന്‍റെ ഏകീകരണ ശക്തിയെ അഭിനന്ദിച്ച കമൽ ഹാസന്‍ സമീപകാല ബഹിരാകാശ പര്യവേക്ഷണങ്ങളിൽ സ്ത്രീകളുടെ പങ്കിനെയും പ്രശംസിച്ചു.

അവാർഡ് ജേതാവായ യുവ ഗായിക ഐന പടിയത്ത് യുഎസ് ദേശീയ ഗാനവും ഗായിക പവിത്ര ചാരി ഇന്ത്യൻ ദേശീയ ഗാനവും ചടങ്ങിൽ ആലപിച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍