• Logo

Allied Publications

Europe
യു​ക്മ ബം​ബ​ർ ടി​ക്ക​റ്റ് വി​ൽ​പ്പ​ന​യ്ക്ക്‌ തു​ട​ക്കം
Share
ല​ണ്ട​ൻ: യു​ക്മ ദേ​ശീ​യ റീ​ജി​യ​ണ​ൽ ക​മ്മ​റ്റി​ക​ളു​ടെ​യും യു​ക്മ ചാ​രി​റ്റി​യു​ടെ​യും അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ധ​ന​സ​മാ​ഹ​ര​ണാ​ർ​ഥം യു​ക്മ ദേ​ശീ​യ സ​മി​തി യു​കെ​യി​ലെ പ്ര​മു​ഖ ഇ​ൻ​ഷു​റ​ൻ​സ് & മോ​ർ​ട്ട്ഗേ​ജ് സ്ഥാ​പ​ന​മാ​യ ലൈ​ഫ് ലൈ​ൻ പ്രൊ​ട്ടെ​ക്ടി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ലാ​മ​ത് "യു​ക്മ ബം​മ്പ​ർ ടി​ക്ക​റ്റ് 2024' ഭാ​ഗ്യ​ക്കു​റി പു​റ​ത്തി​റ​ക്കി.

യു​ക്മ ദേ​ശീ​യ കാ​യി​ക​മേ​ള വേ​ദി​യി​ൽ വ​ച്ച് യു​ക്മ നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ ഡി​ക്സ് ജോ​ർ​ജാ​ണ് ടി​ക്ക​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ച​ത്. പ്ര​സി​ഡ​ന്‍റ് ഡോ.​ബി​ജു പെ​രി​ങ്ങ​ത്ത​റ, സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജ്, ലൈ​ഫ് ലൈ​ൻ പ്രൊ​ട്ടെ​ക്ട് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ബി​ജോ ടോം, ​വൈ​സ് പ്ര​സി​ഡ​ന്‍റ് ലീ​നു​മോ​ൾ ചാ​ക്കോ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ പീ​റ്റ​ർ താ​ണോ​ലി​ൽ, സ്മി​താ തോ​ട്ടം, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ എ​ബ്രാ​ഹം പൊ​ന്നും​പു​ര​യി​ടം,

പി​ആ​ർ​ഒ അ​ല​ക്സ് വ​ർ​ഗീ​സ്, ദേ​ശീ​യ സ​മി​തി​യം​ഗ​ങ്ങ​ളാ​യ ബി​നോ ആ​ന്‍റ​ണി, ടി​റ്റോ തോ​മ​സ്, ജ​യ​കു​മാ​ർ നാ​യ​ർ, സ​ണ്ണി​മോ​ൻ മ​ത്താ​യി, റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റു​മാ​രാ​യ സു​ജു ജോ​സ​ഫ്, ജോ​ർ​ജ് തോ​മ​സ്, വ​ർ​ഗീ​സ് ഡാ​നി​യേ​ൽ, ബി​ജു പീ​റ്റ​ർ, സു​രേ​ന്ദ്ര​ൻ ആ​ര​ക്കോ​ട്ട് തു​ട​ങ്ങി വി​വി​ധ റീ​ജി​യ​ണു​ക​ളി​ൽ നി​ന്നു​ള്ള ഭാ​ര​വാ​ഹി​ക​ളും അം​ഗ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും യു​ക്മ പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പെ​ട്ട വേ​ദി​യി​ൽ വ​ച്ചാ​ണ് ടി​ക്ക​റ്റി​ന്‍റെ ഓ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്ക​പ്പെ​ട്ട​ത്.



ടി​ക്ക​റ്റു​ക​ൾ ഇ​തി​ന​കം യു​ക്മ​യു​ടെ റീ​ജി​യ​ണു​ക​ളി​ൽ എ​ത്തി​ച്ചു ക​ഴി​ഞ്ഞു. ടി​ക്ക​റ്റു​ക​ളു​ടെ വി​ല്പ​ന​യ്ക്ക് ഉ​ജ്വ​ല തു​ട​ക്ക​മാ​ണ് കു​റി​ച്ചി​രി​ക്കു​ന്ന​ത്. പ​ത്തു പൗ​ണ്ട് വി​ല​യു​ള്ള ഒ​രു ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന വ്യ​ക്തി​ക്ക് 10,000 പൗ​ണ്ട് ഒ​ന്നാം സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ന്നു എ​ന്ന​താ​ണ് യു​ക്മ ബം​മ്പ​ർ ടി​ക്ക​റ്റ് 2024 സ​മ്മാ​ന പ​ദ്ധ​തി​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണം.

കൂ​ടാ​തെ ര​ണ്ടാം സ​മ്മാ​ന​മാ​യി ഒ​രു പ​വ​നും മൂ​ന്നാം സ​മ്മാ​ന​മാ​യി ഏ​ഴ് പേ​ർ​ക്ക് ര​ണ്ട് ഗ്രാം ​സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ളു​മാ​ണ് വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​മാ​യി ല​ഭി​ക്കാ​ൻ പോ​കു​ന്ന​ത്. യു​ക്മ​യു​ടെ ആ​റ് പ്ര​മു​ഖ റീ​ജി​യ​ണു​ക​ൾ​ക്കും ര​ണ്ട് വീ​തം സ്വ​ർ​ണ്ണ നാ​ണ​യ​ങ്ങ​ളും മ​റ്റ് റീ​ജി​യ​ണു​ക​ൾ​ക്ക് എ​ല്ലാ​മാ​യി ര​ണ്ട് ഗ്രാം ​സ്വ​ർ​ണ​നാ​ണ​യ​വും ഉ​റ​പ്പാ​യും ല​ഭി​ക്കു​ന്ന വി​ധ​മാ​ണ് മൂ​ന്നാം സ​മ്മാ​ന​ത്തി​ന്‍റെ ന​റു​ക്കെ​ടു​പ്പ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

സ​മ്മാ​ന പ​ദ്ധ​തി​യു​ടെ ന​റു​ക്കെ​ടു​പ്പ് ന​വം​ബ​ർ ര​ണ്ട് ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള വേ​ദി​യി​ൽ വ​ച്ചാ​യി​രി​ക്കും. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലേ​തു പോ​ലെ​ത​ന്നെ യു​കെ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി ബി​സി​ന​സ് സം​രം​ഭ​ക​രാ​യ ലൈ​ഫ് ലൈ​ൻ ഇ​ൻ​ഷ്വ​റ​ൻ​സ് & മോ​ർ​ട്ട്ഗേ​ജ് സ​ർ​വീ​സ​സ് ആ​ണ് യു​ക്മ ബ​മ്പ​റി​ന്‍റെ സ​മ്മാ​ന​ങ്ങ​ളെ​ല്ലാം സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

യു​ക്മ ബം​മ്പ​ർ ലോ​ട്ട​റി​യു​ടെ വി​റ്റു​വ​ര​വി​ന്‍റെ പ​കു​തി തു​ക വി​ൽ​ക്കു​ന്ന​വ​ർ​ക്ക് വീ​തി​ച്ചു ന​ൽ​കു​ന്ന വി​പു​ല​മാ​യ വാ​ഗ്‌​ദാ​ന​മാ​ണ് മു​ൻ വ​ർ​ഷ​ങ്ങ​ളി​ലേ​ത് പോ​ലെ ഈ ​വ​ർ​ഷ​വും ന​ട​പ്പി​ലാ​ക്കു​ന്ന​ത്. യു​ക്മ ബം​മ്പ​ർ ടി​ക്ക​റ്റ് വി​ൽ​ക്കു​ന്ന ടി​ക്ക​റ്റു​ക​ളു​ടെ മൊ​ത്തം വി​റ്റു​വ​ര​വി​ന്‍റെ അ​മ്പ​തു ശ​ത​മാ​നം പ്ര​സ്തു​ത റീ​ജി​യ​ണും അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കു​മാ​യി വീ​തി​ച്ചു ന​ൽ​കു​ക​യാ​ണ് യു​ക്മ.

യു​ക്മ ബം​മ്പ​ർ ലോ​ട്ട​റി​യു​ടെ മൊ​ത്തം വി​റ്റു​വ​ര​വി​ന്‍റെ നി​ശ്ചി​ത ശ​ത​മാ​നം യു​ക്മ​യു​ടെ ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി​യാ​യി​രി​ക്കും വി​നി​യോ​ഗി​ക്കു​ക. ഏ​റ്റ​വും കൂ​ടു​ത​ല്‍ ടി​ക്ക​റ്റു​ക​ള്‍ വി​ല്‍​ക്കു​ന്ന റീ​ജി​യ​ണും അ​സോ​സി​യേ​ഷ​നും പ്രോ​ത്സാ​ഹ​ന​മാ​യി പ്ര​ത്യേ​ക കാ​ഷ് അ​വാ​ര്‍​ഡു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്‌.

യുകെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ മ​റ്റൊ​രു വ​ലി​യ ഭാ​ഗ്യ​ശാ​ലി​യെ ക​ണ്ടെ​ത്തു​വാ​നു​ള്ള അ​സു​ല​ഭ അ​വ​സ​ര​മാ​ണ് യു​ക്മ ബം​മ്പ​ർ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ യു​ക്മ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 2017ൽ ​ഷെ​ഫീ​ൽ​ഡി​ൽ നി​ന്നു​മു​ള്ള സി​ബി മാ​നു​വ​ൽ ആ​യി​രു​ന്നു യു​ഗ്രാ​ന്‍റ് ലോ​ട്ട​റി ഒ​ന്നാം സ​മ്മാ​ന​മാ​യ ബ്രാ​ൻ​ഡ് ന്യൂ ​വോ​ൾ​ക്സ്‌ ക്ല​വാ​ഗ​ൺ പോ​ളോ കാ​ർ സ​മ്മാ​ന​മാ​യി നേ​ടി​യ​ത്.

2018ൽ ​ബ​ർ​മിം​ഗ്ഹാം നി​വാ​സി​യാ​യ സി​എ​സ് മി​ത്ര​ൻ ഒ​ന്നാം സ​മ്മാ​ന​മാ​യ ടൊ​യോ​ട്ട ഐ​ഗോ കാ​ർ സ്വ​ന്ത​മാ​ക്കി. 2019ൽ ​ബ്രാ​ൻ​ഡ് ന്യൂ ​പ്യൂ​ഗെ​റ്റ്108 കാ​ർ സ​മ്മാ​ന​മാ​യി നേ​ടി​യ ഭാ​ഗ്യ​ശാ​ലി ഹേ​വാ​ർ​ഡ്സ്ഹീ​ത്തി​ൽ നി​ന്നു​ള്ള ജോ​ബി പൗ​ലോ​സ് ആ​യി​രു​ന്നു. ക​ഴി​ഞ്ഞ മൂ​ന്ന് ത​വ​ണ​യും ഒ​ന്നാം സ​മ്മാ​ന​മാ​യി ബ്രാ​ൻ​ഡ് ന്യൂ ​കാ​റു​ക​ളാ​യി​രു​ന്നു ന​ൽ​കി​യ​ത്.

പ​തി​വി​ന് വി​പ​രീ​ത​മാ​യി ഈ ​വ​ർ​ഷം ഒ​ന്നാം സ​മ്മാ​നാ​ർ​ഹ​നാ​കു​ന്ന വ്യ​ക്തി​ക്ക് 10,000 പൗ​ണ്ടാ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ന്ന​ത്. യു​കെ​യി​ൽ ഒ​രു മ​ല​യാ​ളി സം​ഘ​ട​ന ആ​ദ്യ​മാ​യി​ട്ടാ​ണ് ലോ​ട്ട​റി​യി​ലൂ​ടെ ഇ​ത്ര​യും വ​ലി​യ തു​ക സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത്. ഈ ​വ​ർ​ഷം യു​ക്മ ബം​മ്പ​ർ ന​റു​ക്കെ​ടു​പ്പി​ന് കൂ​ടു​ത​ൽ ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.

ടി​ക്ക​റ്റു​ക​ൾ ആ​വ​ശ്യ​മാ​യ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ൾ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ (079047 85565), ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജ് (07877 348602), ട്ര​ഷ​റ​ർ ഡി​ക്സ് ജോ​ർ​ജ് (074033 12250) തു​ട​ങ്ങി​യ​വ​രെ​യോ റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി എ​ന്നി​വ​രെ​യോ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ടിന്‍റെ ഓ​ണാ​ഘോ​ഷം ക്രാ​ക്കോ​വി​ല്‍ സെ​പ്റ്റംബർ 8ന്.
ക്രാ​ക്കോ​വ് : കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് (KAP) ക്രാ​ക്കോ​വ് ചാ​പ്റ്റ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ര്‍​ഷി​ക ഓ​ണാ​ഘോ​ഷം ഈ ​മാ​സം 8 ന്
ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
ല​ണ്ട​ൻ : യു​കെ​യി​ലെ പ്ര​മു​ഖ ക​ലാ സാ​ഹി​ത്യ സം​ഘ​ട​ന​യാ​യ ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
കൈ​ര​ളി യു​കെ ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ഇം​ഗ്ലീ​ഷ് ഭാ​ഷ പ​രി​ശീ​ല​നം സെ​പ്റ്റം​ബ​ർ 16 മു​ത​ൽ.
ലണ്ടൻ: യു​കെ​യി​ൽ കെ​യ​ർ അ​സി​സ്റ്റ​ന്‍റായി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് NMC ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ O
മൊ​ർ​ട്ടെ​സ​യ്ക്ക് സു​ഖ​മാ​യി ഉ​റ​ങ്ങാം; സ്പെ​ഷ്യ​ൽ കി​ട​ക്ക ന​ൽ​കി പാ​രാ​ലി​ന്പി​ക്സ് ക​മ്മി​റ്റി.
പാ​രീ​സ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ര​ണ്ടാ​മ​ത്ത​യാ​ളും ഏ​റ്റ​വും ഉ​യ​ര​മു​ള്ള പാ​രാ​ലി​ന്പി​ക്സ് താ​ര​മാ​യ ഇ​റാ​നി​യ​ൻ സി​റ്റി വോ​ളി​ബോ​ൾ ത
ദ്രോ​ഗ്ഡ​യി​ൽ "പൂ​രം 2025': ലോ​ഗോ പ്ര​കാ​ശ​നം ന​ട​ന്നു.
ദ്രോ​ഗ്ഡ: ദ്രോ​ഗ്ഡ​യു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ൽ നി​റ​ഞ്ഞ സ​ദ​സി​നെ സാ​ക്ഷി​യാ​ക്കി ഡ്യൂ ​ഡ്രോ​പ്പ്സി​ന്‍റെ മേ​ള​പെ​രു​ക്ക​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ "ടി​ല​