• Logo

Allied Publications

Americas
ഫി​ലാ​ഡ​ല്‍​ഫി​യ സീ​റോ​മ​ല​ബാ​ര്‍ പ​ള്ളി​യി​ല്‍ തോ​മ്മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ള്‍ ആ​ഘോ​ഷി​ച്ചു
Share
ഫി​ലാ​ഡ​ല്‍​ഫി​യ: ഭാ​ര​ത​അ​പ്പ​സ്തോ​ല​നും ഇ​ട​വ​ക മ​ധ്യ​സ്ഥ​നു​മാ​യ വി​ശു​ദ്ധ തോ​മ്മാ​ശ്ലീ​ഹാ​യു​ടെ ദു​ക്റാ​ന(​ഓ​ര്‍​മ) തി​രു​നാ​ള്‍ ക​ഴി​ഞ്ഞ​മാ​സം 28 മു​ത​ല്‍ ജൂ​ലൈ എ​ട്ട് വ​രെ വി​വി​ധ​തി​രു​ക്ക​ർ​മ​ങ്ങ​ളോ​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ​യും ആ​ഘോ​ഷി​ച്ചു.

28ന് ​വൈ​കു​ന്നേ​രം ഇ​ട​വ​ക​വി​കാ​രി റ​വ. ഡോ. ​ജോ​ര്‍​ജ്ദാ​ന​വേ​ലി​ല്‍, ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​താ വി​കാ​രി​ജ​ന​റാ​ള്‍ റ​വ. ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റം എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യി കൊ​ടി ഉ​യ​ര്‍​ത്തി പ​ത്തു ദി​വ​സം നീ​ണ്ടു​നി​ന്ന തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്കു ആ​രം​ഭം കു​റി​ച്ചു.

ജൂ​ലൈ അ​ഞ്ചി​ന് മു​ന്‍ വി​കാ​രി റ​വ. ഫാ. ​കു​ര്യാ​ക്കോ​സ് കു​മ്പ​ക്കി​ലും ശ​നി​യാ​ഴ്ച റ​വ. ഫാ. ​ജോ​ബി ജോ​സ​ഫും (സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ര്‍, ലോം​ഗ് ഐ​ല​ന്‍റ്) മു​ഖ്യ​കാ​ർ​മി​ക​രാ​യി തി​രു​നാ​ള്‍ കു​ര്‍​ബാ​ന​യും ല​ദീ​ഞ്ഞും ന​ട​ത്തി.



ശ​നി​യാ​ഴ്ച ല​ദീ​ഞ്ഞി​നു ശേ​ഷം ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും ബ​ഹു​വ​ര്‍​ണ മു​ത്തു​ക്കു​ട​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ള്‍ സം​വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണം. തു​ട​ര്‍​ന്ന് ക​ലാ​സ​ന്ധ്യ അ​ര​ങ്ങേ​റി. ഇ​ട​വ​ക​യി​ലെ ക​ലാ​പ്ര തി​ഭ​ക​ളും പ്ര​സു​ദേ​ന്തി കു​ടും​ബ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ച മൂ​ന്നു മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ന്ന ക​ലാ​സ​ന്ധ്യ ഹൃ​ദ്യ​മാ​യി​രു​ന്നു.

നൃ​ത്ത​ക​ലാ​കാ​ര​നും മാ​താ ഡാ​ന്‍​സ് അ​ക്കാ​ഡ​മി ഡ​യ​റ​ക്ട​റു​മാ​യ ബേ​ബി ത​ട​വ​നാ​ലി​ന്‍റെ കോ​റി​യോ​ഗ്ര​ഫി​യി​ല്‍ നൃ​ത്ത​വി​ദ്യാ​ല​യ​ത്തി​ലെ ക​ലാ​പ്ര​തി​ഭ​ക​ള്‍ ബേ​ബി​യൊ​ന്നി​ച്ച​വ​ത​രി​പ്പി​ച്ച അ​വ​ത​ര​ണ​നൃ​ത്തം ഇ​ട​വ​ക ഗാ​യ​ക സം​ഘ​ത്തി​ന്‍റെ ഗാ​നാ​മൃ​തം, സി​സി​ഡി ഗേ​ള്‍​സി​ന്‍റെ പ്രാ​ർ​ഥ​നാ​നൃ​ത്തം, പ്ര​സു​ദേ​ന്തി ദ​മ്പ​തി​ക​ളും കു​ട്ടി​ക​ളും ചേ​ര്‍​ന്ന​വ​ത​രി​പ്പി​ച്ച നൃ​ത്ത​ങ്ങ​ള്‍,

മി​മി​ക്രി ആ​ര്‍​ട്ടി​സ്റ്റു​ക​ളാ​യ ആ​ക്കാ​ട്ടു മു​റോ​യ്/​റോ​ജ് സ​ഹോ​ദ​ര​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച സൈ​ന്‍ ആ​ര്‍​ട്ടി​സ്റ്റു​ക​ളു​ടെ ശ​ബ്ദാ​നു​ക​ര​ണം, മ​രി​യ​ന്‍ മ​ദേ​ഴ്സി​ന്‍റെ സ്കി​റ്റ് സെ​ന്‍റ് വി​ന്‍​സ​ന്‍റ് ഡി ​പോ​ള്‍ ടീം ​അ​വ​ത​രി​പ്പി​ച്ച ഹാ​സ്യ​നാ​ട​കം, യൂ​ത്ത്ഡാ​ന്‍​സ് എ​ന്നി​വ സ​ദ​സ്യ​ര്‍ ന​ന്നാ​യി ആ​സ്വ​ദി​ച്ചു.



ക​മ്പ്യു​ട്ട​ര്‍ സ​ങ്കേ​തി​ക​വി​ദ്യ​യു ടെ ​സ​ഹാ​യ​ത്താ​ല്‍ ക​ലാ​പ​ര​മാ​യ ഡി​സൈ​നു​ക​ളും സ്റ്റേ​ജി​ല​വ​ത​രി​പ്പി​ക്കു ന്ന ​ക​ലാ​രൂ​പ​ത്തി​നി​ണ​ങ്ങു​ന്ന പ​ശ്ചാ​ത്ത​ല ദൃ​ശ്യ​വി​സ്മ​യ​ങ്ങ​ളും സ​മ​ന്വ​യി​പ്പി​ച്ചു​ള്ള വീ​ഡി​യോ വാ​ള്‍ സ്റ്റേ​ജി​നു മി​ഴി​വേ​കി. ടി​ജോ പ​റ​പ്പു​ള്ളി, ജ​യി​ന്‍ സ​ന്തോ​ഷ്, ആ​ല്‍​ബി​ന്‍ ഏ​ബ്രാ​ഹം, എ​മി​ലി​ന്‍ തോ​മ​സ് എ​ന്നി​വ​ര്‍ ക​ലാ​സ​ന്ധ്യ​യു​ടെ അ​വ​താ​ര​ക​രാ​യി.

പ്ര​ധാ​ന തി​രു നാ​ള്‍ ദി​വ​സ​മാ​യ ജൂ​ലൈ ഏ​ഴി​ന് രാ​വി​ലെ 9.30ന് ​റ​വ. ഫാ. ​ലി​ജോ കൊ​ച്ചു​പ​റ​മ്പി​ലി​ന്‍റെ (ഫി​ലാ​ഡ​ല്‍​ഫി​യ സെ​ന്‍റ് ന്യു​മാ​ന്‍ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ മി​ഷ​ന്‍) മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ല്‍ ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ റാ​സ കു​ര്‍​ബാ​ന ന​ട​ന്നു.



റ​വ. ഫാ. ​ജോ​സ​ഫ് അ​ല​ക്സ് (കാ​ത്ത​ലി​ക് യൂ​ണി​വേ​ഴ്സി​റ്റി, വാ​ഷിം​ഗ്ട​ണ്‍ ഡി​സി) തി​രു​നാ​ള്‍ സ​ന്ദേ​ശം ന​ല്‍​കി. നൊ​വേ​ന​യ്ക്കും ല​ദീ​ഞ്ഞി​നു ശേ​ഷം വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ള്‍ സം​വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണം, യു​വ​ജ​ന​ങ്ങ​ള്‍ ത​യാ​റാ​ക്കി​യ കാ​ര്‍​ണി​വ​ല്‍, തു​ട​ര്‍​ന്ന്സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ന്നു.



മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​ന​മാ​യ ജു​ലൈ എ​ട്ടി​ന് വൈ​കു​ന്നേ​രം ഏ​ഴി​നു​ള്ള ദി​വ്യ​ബ​ലി, ഒ​പ്പീ​സ് എ​ന്നി​വ​യെ തു​ട​ര്‍​ന്ന് റ​വ. ഡോ. ​ജോ​ര്‍​ജ് ദാ​ന​വേ​ലി​ല്‍ കൊ​ടി​യി​റ​ക്കി​യ​തോ​ടെ പ​ത്തു ദി​വ​സം നീ​ണ്ട് തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ള്‍​ക്കു തി​ര​ശീ​ല​വീ​ണു.

വി​ന്‍​സ​ന്‍റ് ഇ​മ്മാ​നു​വ​ലും കു​ടും​ബ​വു​മാ​യി​രു​ന്നു ഈ ​വ​ര്‍​ഷ​ത്തെ തി​രു​നാ​ള്‍ ന​ട​ത്തി​യ​ത്. ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ജോ​ര്‍​ജ് ദാ​ന​വേ​ലി​ല്‍, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ജി ചെ​റു​വേ​ലി​ല്‍, ജോ​സ് തോ​മ​സ്, പോ​ള​ച്ച​ന്‍ വ​റീ​ദ്, സ​ജി സെ​ബാ​സ്റ്റ്യ​ന്‍, ജെ​റി കു​രു​വി​ള, പാ​രീ​ഷ് സെ​ക്ര​ട്ട​റി ടോം ​പാ​റ്റാ​നി​യി​ല്‍, തി​രു നാ​ള്‍ പ്ര​സു​ദേ​ന്തി, പാ​രി​ഷ്കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ തി​രു​നാ​ളി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ച്ചു.

ഫോ​ട്ടോ: ജോ​സ്തോ തോ​മ​സ്

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍