• Logo

Allied Publications

Americas
ഹാ​ര്‍​ട്ട്ഫോ​ര്‍​ഡ് സീ​റോ മ​ല​ബാ​ര്‍ പ​ള്ളി​യി​ല്‍ തി​രു​നാ​ളി​ന് ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ തു​ട​ക്കം
Share
ക​ണ​ക്ടി​ക്ക​ട്ട്: ഹാ​ര്‍​ട്ട് ഫോ​ര്‍​ഡ് സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ര്‍ ദേ​വാ​ലാ​യ​ത്തി​ല്‍ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി. ​തോ​മാ ശ്ശീ​ഹാ​യു​ടേ​യും, ഭാ​ര​ത​ത്തി​ലെ പ്ര​ഥ​മ വി​ശു​ദ്ധ​യാ​യ വി. ​അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടേ​യും തി​രു​നാ​ളി​ന് തു​ട​ക്കം​കു​റി​ച്ച് വി​കാ​രി ഫാ. ​ജോ​സ​ഫ് പു​ള്ളി​ക്കാ​ട്ടി​ല്‍ കൊ​ടി​യേ​റ്റി.

ത​ദ​വ​സ​ര​ത്തി​ല്‍ ഫാ. ​ജോ​സ​ഫ് മൂ​ന്നാ​ന​പ്പ​ള്ളി​ല്‍, ഫാ. ​സാം ജോ​ണ്‍, കൈ​ക്കാ​ര​ന്മാ​രാ​യ റെ​ജി നെ​ല്ലി​ക്ക്, സ​ഞ്ച​യ് ജോ​സ​ഫ്, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗം റ്റോ​ണി തോ​മ​സ്, സെ​ക്ര​ട്ട​റി സി. ​തെ​രെ​സ് തു​ട​ങ്ങി​യ​വ​രും നൂ​റു​ക​ണി​ക്കി​ന് വി​ശ്വാ​സി​ക​ളും ഭ​ക്തി​പൂ​ര്‍​വം പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്ന് ന​ട​ന്ന ആ​ഘോ​ഷ​മാ​യ കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​ജോ​സ​ഫ് പു​ള്ളി​ക്കാ​ട്ടി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

പ്ര​ധാ​ന തി​രു​നാ​ളി​ന്‍റെ ത​ലേ​ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആറിനുള്ള വി. ​കു​ര്‍​ബാ​ന​യോ​ടെ തി​രു​ക​ര്‍​മ്മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ ഡൊ​മി​നി​ക് തോ​മ​സ്, സു​മി​ത് അ​ബ്ര​ഹാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശി​ങ്കാ​രി​മേ​ളം, അ​തി​നു​ശേ​ഷം ഇ​ട​വ​ക​യി​ലെ വി​വി​ധ ഭ​ക്ത സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും നേ​തൃ​ത്വം ന​ല്‍​കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യും ത​ദ​വ​സ​ര​ത്തി​ല്‍ നാ​ട​ന്‍ ത​ട്ടു​ക​ട​യി​ല്‍ നി​ന്നു​ള്ള രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ പ​ദാ​ര്‍​ഥ​ങ്ങ​ളു​ടെ വി​ല്പ​ന​യും ഉ​ണ്ടാ​യി​രി​ക്കും. തു​ട​ര്‍​ന്ന് രാ​ത്രി ഒന്പതിന് ക​രി​മ​രു​ന്ന് ക​ലാ​പ്ര​ക​ട​നം.

പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ ജൂ​ലൈ 21ന് ​ഞ​യ​റാ​ഴ്ച മൂന്നിന് തി​രു​സ്വ​രൂ​പ​ങ്ങ​ളു​ടെ പ്ര​തി​ഷ്ഠ, ജ​പ​മാ​ല, 3.30ന് ​അ​ര്‍​പ്പി​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന​യ്ക്ക് ഒ​ഹാ​യോ യൂ​ണി​വേ​ഴ്സി​റ്റി ല​ക്ച​റ​റും ത​ല​ശേ​രി അ​തി​രൂ​പ​താം​ഗ​വു​മാ​യ ഫാ. ​ഡ​യ​സ് തു​രു​ത്തി​പ്പ​ള്ളി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

റി​ഡം​പ്റ്റ​റി​സ്റ്റ് സ​ഭാം​ഗ​വും. വ​ച​ന പ്ര​സി​ദ്ധ​നു​മാ​യ ഫാ. ​സി​യാ തോ​മ​സ് തി​രു​നാ​ള്‍ സ​ന്ദേ​ശം ന​ല്‍​കും. തു​ട​ര്‍​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ട് സ​മീ​പ വീ​ഥി​യി​ലൂ​ടെ ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം ന​ട​ക്കും. തു​ട​ര്‍​ന്ന് തി​രു​നാ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ര്‍​ക്കും സ്നേ​ഹ​വി​രു​ന്ന് ഉ​ണ്ടാ​യി​രി​ക്കും.

ഈ​വ​ര്‍​ഷം തി​രു​നാ​ളി​ന് തു​ട​ക്കം​കു​റി​ച്ചു​കൊ​ണ്ടു​ള്ള ഒ​മ്പ​ത് ദി​വ​സ​ത്തെ നൊ​വേ​ന കു​ര്‍​ബാ​ന​യു​ടെ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​സി​ദ്ധ വ​ച​ന പ്ര​ഘോ​ഷ​ക​നും ക​പൂ​ച്ചി​ന്‍ സ​ഭാം​ഗ​വു​മാ​യ ഫാ. ​ജോ​സ​ഫ് പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ ആ​ണ് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ച​ത്. ഇ​ട​വ​ക ദേ​വാ​ല​യ​വും പ​രി​സ​ര​ങ്ങ​ളും വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​ര​ങ്ങ​ളാ​ല്‍ അ​ല​ങ്ക​രി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത് ഡോ. ​ജേ​ക്ക​ബ് മാ​ത്യു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​ണ്.

ഈ​വ​ര്‍​ഷ​ത്തെ ആ​ഘോ​ഷ​മാ​യ തി​രു​നാ​ളി​ന്‍റെ പ്ര​സു​ദേ​ന്തി പാ​രീ​ഷ് കൗ​ണ്‍​സി​ല്‍ അം​ഗ​വും, കു​റ​വി​ല​ങ്ങാ​ട് സ്വ​ദേ​ശി​യു​മാ​യ ജോ ​വെ​ള്ളാ​യി​പ​റ​മ്പി​ലും ഭാ​ര്യ റ്റെ​സി വെ​ള്ളാ​യി​പ​റ​മ്പി​ലും മ​ക്ക​ളാ​യ കെ​വി​ന്‍ കു​ര്യ​നും, ആ​ന്‍റണി കു​ര്യ​നു​മാ​ണ്.

തി​രു​നാ​ള്‍ ദി​വ​സ​ങ്ങ​ളി​ലെ വി. ​കു​ര്‍​ബാ​ന​യി​ലും തി​രു​ക​ര്‍​മ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്ത് ദൈ​വാ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ന്‍ വി​കാ​രി ഫാ. ​ജോ​സ​ഫ് പു​ള്ളി​ക്കാ​ട്ടി​ല്‍ എ​ല്ലാ​വ​രേ​യും ക്ഷ​ണി​ക്കു​ന്ന​താ​യി അ​റി​യി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍