• Logo

Allied Publications

Europe
ഓ​ള്‍ യു​കെ വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്‍റ് മാ​ഞ്ച​സ്റ്റ​റി​ല്‍
Share
ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്‍റ് സെ​പ്റ്റം​ബ​ർ ഏ​ഴി​ന് മാ​ഞ്ച​സ്റ്റ​റി​ല്‍ ന​ട​ക്കും. നാ​ഷ​ണ​ല്‍ അ​ത്‌​ല​റ്റി​ക് സെ​ന്‍റ​റാ​ണ് മ​ത്സ​ര​വേ​ദി. വ​ടം​വ​ലി​ക്കൊ​രു ലോ​ക​വേ​ദി എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​ണ് സ​മീ​ക്ഷ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് ഉ​ൾ​പ്പ​ടെ നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി ആ​യ മാ​ഞ്ച​സ്റ്റ​റി​ലെ സ്പോ​ർ​ട്സ് സി​റ്റി നാ​ഷ​ണ​ല്‍ അ​ത്‌ല​റ്റി​ക് സെ​ന്‍റ​റാ​ണ് മ​ത്സ​ര​വേ​ദി.

അ​ഞ്ഞൂ​റ് പേ​ർ​ക്ക് ഇ​രു​ന്ന് ക​ളി കാ​ണാ​ൻ പ​റ്റു​ന്ന ഇ​ൻ​ഡോ​ർ ഗ്യാ​ല​റി, ആ​യി​രം പാ​ർ​ക്കിം​ഗ് സ്ലോ​ട്ട്സ്, സെ​ക്യൂ​രി​റ്റി സ​ർ​വീ​സ്, വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡ് സ​ർ​വീ​സ് എ​ന്നി​വ​യോ​ട് കൂ​ടി​യു​ള്ള യു​കെ​യി​ലെ ആ​ദ്യ വ​ടം​വ​ലി മ​ത്സ​ര​മാ​യി​രി​ക്കും ഇ​ത്.

യു​കെ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് ഇ​രു​പ​തോ​ളം ടീ​മു​ക​ള്‍ ടൂ​ർ​ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. വി​ജ​യി​ക​ള്‍​ക്ക് 1,501 പൗണ്ടാ​ണ് സ​മ്മാ​ന​ത്തു​ക. 701 പൗ​ണ്ടാ​ണ് ര​ണ്ടാം സ്ഥാ​ന​ക്കാ​രെ കാ​ത്തി​രി​ക്കു​ന്ന​ത്. സെ​മി​യി​ലെ​ത്തു​ന്ന ര​ണ്ട് ടീ​മു​ക​ള്‍​ക്ക് 251 പൗ​​ണ്ടും ക്വാ​ർ​ട്ട​റി​ല്‍ മാ​റ്റു​ര​ച്ച നാ​ല് ടീ​മു​ക​ള്‍​ക്ക് 101 പൗ​ണ്ടും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​മാ​യി ന​ല്‍​കും. ഫെ​യ​ർ പ്ലേ ​അ​വാ​ർ​ഡ് 101 പൌ​ണ്ടാ​ണ്.

കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത​മാ​യ നി​ര​വ​ധി ടൂ​ർ​ണ​മെ​ന്‍റു​ക​ള്‍​ക്ക് വി​സി​ലൂ​തി​യ അം​പ​യ​ർ​മാ​ർ മ​ത്സ​രം നി​യ​ന്ത്രി​ക്കും. ലോ​ക​നി​ല​വ​ര​ത്തി​ലു​ള്ള കോ​ർ​ട്ടാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ളു​ടെ​യും ക​ലാ​സാ​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രു​ടെ​യും സാ​ന്നി​ധ്യ​മു​ണ്ടാ​കും.

ടൂ​ർ​ണ​മെ​ന്‍റ് കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്ക് വി​വി​ധ സ്റ്റാ​ളു​ക​ളി​ല്‍ നി​ന്നും കേ​ര​ളീ​യ ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കും. ഈ ​വ​ടം​വ​ലി മ​ത്സ​രം അ​ഭ്ര​പാ​ളി​ക​ളി​ൽ ഒ​പ്പി എ​ടു​ക്കു​ന്ന​ത് മാ​ക്സ് ഫി​ലിം​സ് ആ​യി​രി​ക്കും. കു​ട്ടി​ക​ള്‍​ക്ക് ക​ളി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക സൌ​ക​ര്യ​മു​ണ്ടാ​കും.

ലൈ​ഫ് ലൈ​ൻ ഇ​ൻ​ഷു​റ​ൻ​സ് ആ​ൻ​ഡ് മോ​ർ​ട്ട​ഗേ​ജ് സ​ർ​വീ​സ്, ഡെ​യ്‍​ലി ഡി​ലൈ​റ്റ് ഫു​ഡ്സ്, ഏ​ലൂ​ർ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ക​ൺ​സ​ൾ​ട്ട​ൻ​സി , ആ​ദി​സ് എ​ച്ച്ആ​ർ ആ​ന്‍റ് എ​ക്കൌ​ണ്ട​ൻ​സി സൊ​ലൂ​ഷ​ൻ​സ്, ലെ​ജ​ൻ​ഡ് സോ​ളി​സി​റ്റേ​ഴ്സ്, മാ​ക്സ് ഫി​ലിം​സ് എ​ന്നി​വ​രാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ്രാ​യോ​ജ​ക​ർ.

ക​ഴി​ഞ്ഞ വ​ർ​ഷം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​മീ​ക്ഷ വ​ടം​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ത്. എ​ന്നാ​ല്‍ ആ​ശ​ങ്ക​ക​ളെ അ​സ്ഥാ​ന​ത്താ​ക്കി മി​ക​ച്ച പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ച്ചു. ആ​ദ്യ സീ​സ​ണി​ല്‍ പ​തി​നാ​റ് ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ര​ണ്ടാം സീ​സ​ൺ ഗം​ഭീ​ര​മാ​ക്കാ​ൻ സ​മീ​ക്ഷ നേ​തൃ​ത്വം മാ​സ​ങ്ങ​ള്‍​ക്ക് മു​ൻ​പ് ത​ന്നെ ത​യാ​റെ​ടു​പ്പ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സു​ഖ​മ​മാ​യ ന​ട​ത്തി​പ്പി​ന് പ​ത്തോ​ളം സ​ബ്ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ച്ചു. യു​കെ മ​ല​യാ​ളി​ക​ളു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക് വ​ടം​വ​ലി ടൂ​ർ​ണ​മെ​ന്‍റോ​ടെ തു​ട​ക്കം കു​റി​ക്കും.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: സ​മീ​ക്ഷ യു​കെ നാ​ഷ​ണ​ല്‍ സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജി​ജു സൈ​മ​ൺ (+44 7886410604), അ​ര​വി​ന്ദ് സ​തീ​ഷ് (+44 7442 665240).

കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ടിന്‍റെ ഓ​ണാ​ഘോ​ഷം ക്രാ​ക്കോ​വി​ല്‍ സെ​പ്റ്റംബർ 8ന്.
ക്രാ​ക്കോ​വ് : കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് (KAP) ക്രാ​ക്കോ​വ് ചാ​പ്റ്റ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ര്‍​ഷി​ക ഓ​ണാ​ഘോ​ഷം ഈ ​മാ​സം 8 ന്
ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
ല​ണ്ട​ൻ : യു​കെ​യി​ലെ പ്ര​മു​ഖ ക​ലാ സാ​ഹി​ത്യ സം​ഘ​ട​ന​യാ​യ ല​ണ്ട​ൻ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.
കൈ​ര​ളി യു​കെ ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ഇം​ഗ്ലീ​ഷ് ഭാ​ഷ പ​രി​ശീ​ല​നം സെ​പ്റ്റം​ബ​ർ 16 മു​ത​ൽ.
ലണ്ടൻ: യു​കെ​യി​ൽ കെ​യ​ർ അ​സി​സ്റ്റ​ന്‍റായി പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്ക് NMC ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ O
മൊ​ർ​ട്ടെ​സ​യ്ക്ക് സു​ഖ​മാ​യി ഉ​റ​ങ്ങാം; സ്പെ​ഷ്യ​ൽ കി​ട​ക്ക ന​ൽ​കി പാ​രാ​ലി​ന്പി​ക്സ് ക​മ്മി​റ്റി.
പാ​രീ​സ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ര​ണ്ടാ​മ​ത്ത​യാ​ളും ഏ​റ്റ​വും ഉ​യ​ര​മു​ള്ള പാ​രാ​ലി​ന്പി​ക്സ് താ​ര​മാ​യ ഇ​റാ​നി​യ​ൻ സി​റ്റി വോ​ളി​ബോ​ൾ ത
ദ്രോ​ഗ്ഡ​യി​ൽ "പൂ​രം 2025': ലോ​ഗോ പ്ര​കാ​ശ​നം ന​ട​ന്നു.
ദ്രോ​ഗ്ഡ: ദ്രോ​ഗ്ഡ​യു​ടെ ഓ​ണാ​ഘോ​ഷ​ത്തി​ൽ നി​റ​ഞ്ഞ സ​ദ​സി​നെ സാ​ക്ഷി​യാ​ക്കി ഡ്യൂ ​ഡ്രോ​പ്പ്സി​ന്‍റെ മേ​ള​പെ​രു​ക്ക​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ "ടി​ല​