• Logo

Allied Publications

Americas
ഫൈ​ൻ ആ​ർ​ട്സ് ക്ലബിന് പു​തി​യ ഭ​ര​ണ​സ​മി​തി
Share
ന്യൂജ​ഴ്‌​സി: അ​മേ​രി​ക്ക​യി​ലെ ക​ലാ​രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യി മ​ല​യാ​ളി മ​ന​സു​ക​ൾ കീ​ഴ​ട​ക്കി​യ ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം ക്ല​ബ് 23 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. പു​തി​യ വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി പേ​ട്ര​ൺ പി. ടി. ചാ​ക്കോയും (മ​ലേ​ഷ്യ)​, ചെ​യ​ർ​മാ​ൻ ജോ​ർ​ജ് തു​മ്പ​യി​ലും തു​ട​രും.

പ്ര​സി​ഡന്‍റാ​യി ജോ​ൺ (ക്രി​സ്റ്റി) സ​ഖ​റി​യ, സെ​ക്ര​ട്ട​റിയാ​യി റോ​യി മാ​ത്യു, ട്ര​ഷ​റ​റാ​യി എ​ഡി​സ​ൺ എ​ബ്ര​ഹാം എ​ന്നി​വ​രും ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി റെ​ഞ്ചി കൊ​ച്ചു​മ്മ​ൻ, ഷൈ​നി എ​ബ്ര​ഹാം, ടീ​നോ തോ​മ​സ്, ഓ​ഡി​റ്റ​റാ​യി ജി​ജി എ​ബ്ര​ഹാം എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

2024 വ​ർ​ഷ​ത്തെ ഏ​റ്റ​വും പു​തി​യ നാ​ട​കം "ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ' ന​വം​ബ​ർ രണ്ടിന് ടീ​നെ​ക്കി​ൽ അ​ര​ങ്ങേ​റും. റ്റാ​ഫ്റ്റ് റോ​ഡി​ലെ ബെ​ഞ്ച​മി​ൻ ഫ്രാ​ങ്ക്ലി​ൻ മി​ഡി​ൽ സ്കൂ​ളി​ലാ​ണ് നാ​ട​കം. ജീ​വി​ത സാ​യാ​ഹ്ന​ത്തി​ൽ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട് പോകുന്ന ചി​ല ജീ​വി​ത​ങ്ങ​ളു​ടെ നേ​ർ​ക്കാ​ഴ്ച​യാ​ണ് ബോ​ധി​വൃ​ക്ഷ​ത്ത​ണ​ൽ.

റോ​യി മാ​ത്യു, സ​ജി​നി സ​ഖ​റി​യ, സ​ണ്ണി റാ​ന്നി, ഷൈ​നി ഏ​ബ്ര​ഹാം, ഷി​ബു ഫി​ലി​പ്പ്, റി​ജോ എ​രു​മേ​ലി , ജോ​ർ​ജി സാ​മു​വേ​ൽ എ​ന്നി​വ​ർ രം​ഗ​ത്ത് എ​ത്തു​ന്നു. സം​വി​ധാ​നം റെ​ഞ്ചി കൊ​ച്ചു​മ്മ​ൻ. 2001 ഫെ​ബ്രു​വ​രി​യി​ലാ​ണ് പ​ദ്മ​വി​ഭൂ​ഷ​ൺ ഡോ. ​കെ.ജെ. യേ​ശു​ദാ​സ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി പു​തി​യൊ​രു സാം​സ്കാ​രി​ക അ​ധ്യാ​യ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്.



മ​ല​യാ​ള​ത്തി​ന്‍റെ ചൂ​ടും ചൂ​രു​മു​ള്ള ക​ലാ​രൂ​പ​ങ്ങ​ൾ വ്യ​ത്യ​സ്ത​ത​യോ​ടു​കൂ​ടി ചി​ട്ട​യാ​യി സ​മ​യ​ക്ലി​പ്ത​ത പാ​ലി​ച്ച് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് പ്ര​ത്യേ​കി​ച്ചും ലോ​ക മ​ല​യാ​ളി​ക​ൾ​ക്കും പ്രാ​പ്യ​മാ​യി കാ​ഴ്ച​വ​ച്ച് കൊ​ണ്ട് 23 വ​ർ​ഷ​ങ്ങ​ളും എ​ല്ലാ​വ​രു​ടെ​യും മ​ന​സി​ൽ ല​ബ്ധ​പ്ര​തി​ഷ്ഠ നേ​ടു​ക​യാ​യി​രു​ന്നു ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം ക്ല​ബ്.

നാ​ട​കം, നൃ​ത്തം ച​രി​ത്രാ​വി​ഷ്ക്കാ​രം, ഡാ​ൻ​സ് ഡ്രാ​മ​ക​ൾ തു​ട​ങ്ങി വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ൾ ആ​സ്വാ​ദ​ക​സ​മ​ക്ഷം സ​മ​ർ​പ്പി​ച്ച ക്ലബി​ന് സ്വ​ന്ത​മാ​യി രം​ഗ​പ​ട​ങ്ങ​ൾ, ലൈ​റ്റിംഗ്, മേ​ക്ക​പ്പ് സാ​മ​ഗ്രി​ക​ൾ തു​ട​ങ്ങി​യ​വ​യും ഉ​ണ്ട്.

അ​മേ​രി​ക്ക, കാ​ന​ഡ, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി അ​ൻ​പ​തി​ല​ധി​കം ക​ലാ​രൂ​പ​ങ്ങ​ൾ അ​ര​ങ്ങേ​റി​യി​ട്ടു​മു​ണ്ട്. ഫൈ​ൻ ആ​ർ​ട്സി​ന്‍റെ 27ാമ​ത് നാ​ട​ക​മാ​ണി​ത്. വി​വി​ധ ധ​ന​ശേ​ഖ​ര​ണ പ​രി​പാ​ടി​ക​ളി​ലാ​യി ആറ് ല​ക്ഷ​ത്തി​ല​ധി​കം ഡോ​ള​ർ സം​ഘാ​ട​ക​ർ​ക്ക് നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​നും ഫൈ​ൻ ആ​ർ​ട്സ് ചാ​ല​ക​ശ​ക്തി​യാ​യി.

പി.ടി. ചാ​ക്കോയു​ടെ(മ​ലേ​ഷ്യ)​ മ​ന​സി​ൽ ഉ​രു​ത്തി​രി​ഞ്ഞ ആ​ശ​യ​മാ​ണ് പി​ന്നീ​ട് ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം ക്ലബാ​യി പ​രി​ണ​മി​ച്ച​ത്. ഈ ​നാ​ട​കം ന​ട​ത്താ​നാ​ഗ്ര​ഹി​ക്കു​ന്ന ക​ലാ​പ്ര​സ്ഥാ​ന​ങ്ങ​ളോ സം​ഘ​ട​ന​ക​ളോ താ​ഴെ​പ്പ​റ​യു​ന്ന​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

ജോ​ൺ (ക്രി​സ്റ്റി) സ​ഖ​റി​യ (908) 883 1129, എ​ഡി​സ​ൺ എ​ബ്ര​ഹാം (862) 485 0160, റോ​യി മാ​ത്യു (201) 214 2841, റെ​ഞ്ചി കൊ​ച്ചു​മ്മ​ൻ (201) 9267070 .

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍