• Logo

Allied Publications

Americas
അ​ല്‍​ഫോ​ണ്‍​സാ​മ്മ​യു​ടെ തി​രു​നാ​ള്‍ മ​ഹോ​ത്സ​വം ഇ​ന്ന് മു​ത​ല്‍ ഡാ​ള​സി​ല്‍
Share
ഡാ​ള​സ്: വി​ശു​ദ്ധ അ​ല്‍​ഫോ​സാ​മ്മ​യു​ടെ തി​രു​നാ​ള്‍ മ​ഹോ​ത്സ​വം വി​ശു​ദ്ധ​യു​ടെ നാ​മ​ത്തി​ല്‍ ഭാ​ര​ത​ത്തി​നു പു​റ​ത്തു ആ​ദ്യ​മാ​യി സ്ഥാ​പി​ച്ച കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ സീ​റോ​മ​ല​ബാ​ര്‍ കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ല്‍ ഇ​ന്ന് മു​ത​ല്‍ 29 വ​രെ ആ​ഘോ​ഷി​ക്കു​ന്നു.

ആ​ഗോ​ള സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഷി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ റ​വ. ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റം ഇ​ന്ന് ആ​ര്‍​പ്പി​ക്കു​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന കൊ​ടി​യേ​റ്റ​ത്തോ​ടെ തി​രു​നാ​ളി​നു തു​ട​ക്കം കു​റി​ക്കും.

റ​വ. ഫാ. ​കു​ര്യ​ന്‍ ന​ടു​വി​ല​ച്ചേ​ലി​ല്‍ (ഷി​ക്കാ​ഗോ രൂ​പ​താ പ്രോ​ക്യൂ​റേ​റ്റ​ര്‍), റ​വ. ഫാ. ​ജോ​ണ്‍​സ്റ്റി ത​ച്ചാ​റ(​വി​കാ​രി, സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ര്‍ ച​ര്‍​ച്ച് ന്യൂ​യോ​ര്‍​ക്ക്) ഉ​ള്‍​പ്പെ​ടെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ലെ പു​രോ​ഹി​ത​ന്മാ​ര്‍ അ​ര്‍​പ്പി​ക്കു​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​ക​ള്‍ തി​രു​നാ​ള്‍ ദി​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ണ്ടാ​യി​രി​ക്കും.

29ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​പൂ​ര്‍​ണ്ണ​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന​യ്ക്കു ഷി​ക്കാ​ഗോ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​യി ആ​ല​പ്പാ​ട്ട് നേ​തൃ​ത്വ​മേ​കും. 27ന് ​പ്ര​മു​ഖ ഗാ​യ​ക​നും ന​ട​നു​മാ​യ വി​ജ​യ് യേ​ശു​ദാ​സും പ്ര​ശ​സ്ത തെ​ലു​ങ്ക് ഡ്ര​മ്മ​ര്‍ മെ​ഹ​റും ചേ​ര്‍​ന്നൊ​രു​ക്കു​ന്ന ഗാ​ന​സ​ന്ധ്യ തി​രു​നാ​ളി​ന്‍റെ മു​ഖ്യാ​ക​ര്‍​ഷ​ണ​മാ​ണ്.

ഇ​തോ​ടൊ​പ്പം മ​ല​യാ​ള​ഭാ​ഷ​യു​ടെ പി​താ​വാ​യി അ​റി​യ​പ്പെ​ടു​ന്ന തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ര​ചി​ക്ക​പ്പെ​ട്ട എ​ഴു​ത്ത​ച്ഛ​ന്‍ എ​ന്ന ച​രി​ത്ര​നാ​ട​കം ജൂ​ലൈ 20ന് ​വൈ​കു​ന്നേ​രം ഡാ​ള​സ് ഭാ​ര​ത​ക​ലാ തി​യ​റ്റേ​ഴ്‌​സ് അ​വ​ത​രി​പ്പി​ക്കും.

തി​രു​നാ​ള്‍ മ​ഹോ​ത്‌​സ​വ​ത്തി​ന്‍റെ വി​ജ​യ​ത്തി​നും വി​ശു​ദ്ധ അ​ല്‍​ഫോ​ണ്‍​സാ​മ്മ​യു​ടെ നാ​മ​ത്തി​ലു​ള്ള പ്രാ​ര്‍​ഥ​ന​ക​ളി​ലും പ്ര​ത്യേ​ക ച​ട​ങ്ങു​ക​ളി​ലും പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ന്‍ എ​ല്ലാ വി​ശ്വാ​സി​ക​ളേ​യും ക്ഷ​ണി​ക്കു​ന്ന​താ​യി വി​കാ​രി റ​വ. ഫാ. ​മാ​ത്യൂ​സ് മു​ഞ്ഞ​നാ​ട്ട്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി റ​വ. ഫാ. ​ജി​മ്മി എ​ട​ക്കു​ള​ത്തൂ​ര്‍ എ​ന്നി​വ​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു കേ​ര​ള​ത്തി​ല്‍ ഭ​വ​ന​ദാ​ന കാ​രൂ​ണ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന റ​വ.​ഫാ. ജി​ജോ കു​ര്യ​നു​മാ​യി സ​ഹ​ക​രി​ച്ച് ഭ​വ​ന​ര​ഹി​ത​ര്‍​ക്കു​ള്ള സ​ഹാ​യ​പ​ദ്ധ​തി​യും റ​വ.​ഫാ. വാ​ള്‍​ട്ട​ര്‍ ചേ​ലാ​പ്പ​ള്ളി​യോ​ടൊ​പ്പം സ​ഹ​ക​രി​ച്ച് ഡ​യാ​ല​സീ​സ് പ്രോ​ജ​ക്റ്റും ന​ട​ത്തു​വാ​ന്‍ തി​രു​നാ​ള്‍ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

ജോ​ജോ കോ​ട്ട​യ്ക്ക​ല്‍, അ​ജോ​മോ​ന്‍ ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ജേ​ഷ് ജോ​ര്‍​ജ്, ബാ​ബു മാ​ത്യു, അ​പ്പ​ച്ച​ന്‍ ഔ​സേ​പ്പ് തു​ട​ങ്ങി​യ​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന 72 പ്ര​സു​ദേ​ന്തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ക ക​മ്മി​റ്റി​യാ​ണ് തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​ത്.

ദേ​വാ​ലാ​യ ട്ര​സ്റ്റി​മാ​രാ​യ ജോ​ഷി കു​ര്യാ​ക്കോ​സ്, ര​ഞ്ജി​ത് ത​ല​ക്കോ​ട്ടൂ​ര്‍, റോ​ബി​ന്‍ ചി​റ​യ​ത്ത്, റോ​ബി​ന്‍ കു​ര്യ​ന്‍, ദേ​വാ​ല​യ സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ന്‍ പോ​ള്‍ വി​ത​യ​ത്തി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്കു നേ​തൃ​ത്വ​മേ​കും.

തി​രു​നാ​ള്‍ വി​വ​ര​ങ്ങ​ള്‍​ക്കാ​യി ബ​ന്ധ​പ്പെ​ടു​ക: റ​വ.​ഫാ. മാ​ത്യൂ​സ് മു​ഞ്ഞ​നാ​ട്ട് (602 410 8843), റ​വ.​ഫാ. ജി​മ്മി എ​ട​ക്കു​ള​ത്തൂ​ര്‍ (630 333 6270), ജോ​ഷി കു​ര്യ​ക്കോ​സ്(757 746 6282),ജോ​ജോ കോ​ട്ട​യ്ക്ക​ല്‍ (972 904 1857), അ​ജോ​മോ​ന്‍ ജോ​സ​ഫ് (214 494 8416).

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍