• Logo

Allied Publications

Americas
ഫോ​കാ​ന തെ​ര​ഞ്ഞെ​ടു​പ്പ് വെ​ള്ളി​യാ​ഴ്ച
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: ഫോ​കാ​നാ ച​രി​ത്ര​ത്തി​ലേ ഏ​റ്റ​വും വ​ലി​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് വാ​ഷിം​ഗ്ട​ൺ ക​ൺ​വ​ൻ​ഷ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ്. ക​ൺ​വ​ൻ​ഷ​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​നു​ള്ള ജ​ന​റ​ൽ കൗ​ൺ​സി​ലി​നു ശേ​ഷം 10ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ആ​രം​ഭി​ക്കും.

മൂ​ന്ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 80 പേ​ർ വി​വി​ധ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ര​യ്ക്കു​ന്നു​ണ്ട്. 80 അം​ഗ​സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു 700 ഓ​ളം ഡെ​ലി​ഗേ​റ്റു​ക​ളാ​ണ് വി​ജ​യി​ക​ളെ നി​ർ​ണ​യി​ക്കു​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് വ​രെ വോ​ട്ട് ചെ​യ്‌​വാ​ൻ അ​വ​സ​ര​മു​ണ്ട്. ഡെ​ലി​ഗേ​റ്റ് ലി​സ്റ്റി​ൽ പേ​രു​ള്ള വോ​ട്ട​ർ​മാ​ർ​ക്കൂ മാ​ത്ര​മേ വോ​ട്ടിം​ഗി​ൽ പ​ങ്കെ​ടു​ക്കാ​നാ​വൂ.

ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ കാ​ണി​ച്ചു വോ​ട്ടിം​ഗ് ഹാ​ളി​ൽ ക​യ​റ്റു​ന്ന​ത് ലോ​എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ ‌ ആ​യി​രി​ക്കും. ഇ​ല​ക്ഷ​ൻ ഹാ​ളി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​യി മൊ​ത്തം ഡെ​ലി​ഗേ​റ്റു​ക​ളെ മൂ​ന്ന് ഗ്രൂ​പ്പാ​യി ത​രം​തി​രി​ച്ചി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​യി​ലെ പ്ര​സി​ദ്ധ​മാ​യ ഒ​രൂ പ്ര​ഫ​ഷ​ണ​ൽ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്പ​നി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ക​യും ഫ​ലം​നി​ർ​ണ​യി​ക്ക​യും ചെ​യ്യു​ന്ന​ത്. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ​ക്ക് വോ​ട്ടിം​ഗ് ഹാ​ളി​ലി​രു​ന്നു മു​ഴു​വ​ൻ വോ​ട്ടിം​ഗ് പ്ര​ക്രീ​യ​യും നി​രീ​ക്ഷി​ക്കാ​ൻ അ​വ​സ​രം ന​ൽ​കും.

ത​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക്ക് നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള ബോ​ക്സി​ൽ വോ​ട്ട് ചെ​യ്‌​തു (ബോ​ക്സ്‌ ഫി​ൽ​ചെ​യ്യ​ണം) ബാ​ല​റ്റ് പെ​ട്ടി​യി​ൽ നി​ക്ഷേ​പി​ക്ക​ണം. സ്കാ​ൻ ചെ​യ്യേ​ണ്ടി​യ​തി​നാ​ൽ ബാ​ല​റ്റ് മ​ട​ക്കാ​ൻ പാ​ടി​ല്ല. ഓ​രോ​സ്ഥാ​ന​ത്തി​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള പൊ​സി​ഷ​ൻ​സി​ൽ കൂ​ടു​ത​ൽ വോ​ട്ട് ചെ​യ്താ​ൽ ആ ​പൊ​സി​ഷ​നി​ലെ വോ​ട്ട്അ​സാ​ധു​വാ​കും.

ഉ​ദാ​ഹ​ര​ണ​ത്തി​ന് ക​മ്മി​റ്റി മെ​മ്പ​ർ യു​എ​സ്എ​യ്ക്ക് 15 പൊ​സി​ഷ​നു​ക​ളാ​ണ് ഉ​ള്ള​ത് എ​ന്നു​ബാ​ല​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 15 പേ​രി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് വോ​ട്ട് ചെ​യ്താ​ൽ ആ ​സ്ഥാ​ന​ത്തേ​ക്കു​ള്ള വോ​ട്ട്അ​സാ​ധു​വാ​കും. വോ​ട്ടിം​ഗ് അ​വ​സാ​നി​ക്കു​മ്പോ​ൾ ലൈ​നി​ൽ ശേ​ഷി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും വോ​ട്ടു ച​യ്യാം.

തെ​ര​ഞ്ഞെ​ടു​പ്പിന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് മ​ത്സ​രി​ക്കു​ന്ന മൂ​ന്ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ ലീ​ലാ മാ​രേ​ട്ട്, ഡോ. ​ക​ലാ ഷാ​ഹി, സ​ജി​മോ​ൻ ആ​ന്‍റ​ണി എ​ന്നി​വ​രെ​യും ഫോ​കാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​ബാ​ബു സ്റ്റീ​ഫ​ൻ‌, ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ ചെ​യ​ർ​മാ​ൻ സ​ജി പോ​ത്ത​ൻ എ​ന്നി​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഒ​രു യോ​ഗം​വി​ളി​ച്ചു മ​ത്സ​രാ​ർ​ഥി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും കേ​ൾ​ക്ക​യും പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്ക​യും ചെ​യ്തി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് സു​താ​ര്യ​വും നി​ഷ്പ​ക്ഷ​വു​മാ​യി ന​ട​ത്താ​ൻ എ​ല്ലാ മു​ൻ ഒ​രു​ക്ക​ങ്ങ​ളും ന​ട​ത്തി​യി​ട്ടു​ള്ള​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, അം​ഗ​ങ്ങ​ളാ​യ ജോ​ർ​ജി വ​ർ​ഗീ​സ്, ജോ​ജി തോ​മ​സ് എ​ന്നി​വ​ർ വ്യ​ക്ത​മാ​ക്കി.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍