• Logo

Allied Publications

Americas
രാ​മാ​യ​ണ​പാ​രാ​യ​ണ​ത്തി​നു തു​ട​ക്കം കു​റി​ച്ച് മ​ന്ത്ര
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ മ​ന്ത്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​രാ​മ​ക​ഥാ​മൃ​തം ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി ക​ർ​ക്കി​ട​കം ഒ​ന്നി​ന് ആ​രം​ഭി​ച്ച രാ​മാ​യ​ണ മാ​സാ​ച​ര​ണ​ത്തി​ന് ന​ട​ന്ന രാ​മാ​യ​ണ പാ​രാ​യ​ണ ശു​ഭാ​രം​ഭം സം​ഗീ​ത​ജ്ഞ​ൻ കാ​വാ​ലം ശ്രീ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.

കാ​വാ​ലം ശ്രീ​കു​മാ​ർ രാ​മാ​യ​ണ​പാ​രാ​യ​ണ യ​ജ്ഞം ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​മാ​യ​ണ​മാ​സം കേ​വ​ലം പാ​രാ​യ​ണ​ത്തി​ലു​പ​രി മ​ന്യ​ഷ്യ​ജീ​വി​ത​ത്തി​ന് വ​ഴി​കാ​ട്ടാ​നു​ള്ള മാ​ർ​ഗ​ദ​ർ​ശി കൂ​ടി​യാ​ണ് എ​ന്നും കാ​വാ​ലം ശ്രീ​കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഹൈ​ന്ദ​വ​സം​സ്കൃ​തി​യു​ടെ​യും ആ​ധ്യാ​ത്മി​ക പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും ആ​രാ​ധ​നാ ക്ര​മ​ത്തി​ന്‍റെ​യും ആ​കെ​ത്തു​ക​യാ​ണ് രാ​മാ​യ​ണം. അ​തു​പോ​ലെ ത​ന്നെ രാ​മാ​യ​ണ​ത്തെ എ​ങ്ങും, എ​വി​ടെ​യും ഉ​ത്കൃ​ഷ്ട​മാ​ക്കു​ന്ന​ത് അ​തി​ലെ സാ​ര്‍​വ ലൗ​കീ​ക​മാ​യ ധ​ര്‍​മ്മ​ബോ​ധ​ത്തി​ന്‍റെ പ്ര​സ​ക്തി ത​ന്നെ​യാ​ണെ ന്നും ​മ​ന്ത്ര​യു​ടെ അ​ധ്യ​ക്ഷ​ൻ ശ്യം ​ശ​ങ്ക​ർ ത​ന്‍റെ ആ​ശം​സാ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

സം​ഘ​ര്‍​ഷ​ഭ​രി​ത​വും സ്വാ​ര്‍​ഥ​ജ​ടി​ല​വു​മാ​യ ഇ​ന്ന​ത്തെ ലോ​ക​ത്തി​ല്‍ സ​മാ​ധാ​ന​വും ക്ഷ​മ​യും ത്യാ​ഗ​വും ഉ​ണ്ടെ​ങ്കി​ല്‍ എ​ല്ലാ വി​പ​ത്തും അ​ക​റ്റാ​മെ​ന്ന് രാ​മാ​യ​ണം ഉ​ദ്ബോ​ദി​പ്പി​ക്കു​ന്നു എ​ന്ന് ആ​ചാ​ര്യ​ൻ ശ്രീ ​ഹ​രി ശി​വ​രാ​മ​ൻ പ​റ​ഞ്ഞു.

ഈ ​വ​ർ​ഷ​ത്തെ രാ​മാ​യ​ണ​പാ​രാ​യ​ണ യ​ജ്ഞ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ വ​ള​രെ അ​ധി​കം ഭ​ക്ത​ർ പ​ങ്കു​ചേ​ർ​ന്നി​രു​ന്നു. അ​ടു​ത്ത 31 ദി​വ​സ​ങ്ങ​ളി​ൽ മ​ന്ത്ര വെ​ർ​ച്യു​ൽ ആ​യി സം​ഘ​ടി​പ്പി​ക്കു​ന്ന രാ​മാ​യ​ണ പാ​രാ​യ​ണ​ത്തി​ൽ എ​ല്ലാ ന​ല്ല​വ​രാ​യ സ​ത് ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ക്ക​ണം എ​ന്ന് ശ്രീ ​ശ്യം ശ​ങ്ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

രാ​മാ​യ​ണ പാ​രാ​യ​ണ യ​ജ്ഞം ഉ​ദ്ഘാ​ട​നം ചെ​യ്ത ശ്രീ ​കാ​വാ​ലം ശ്രീ​കു​മാ​റി​നും, രാ​മാ​യ​ണ പാ​രാ​യ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ എ​ല്ലാ​വ​ർ​ക്കും, ശു​ഭാ​രം​ഭ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ എ​ല്ലാ​വ​ർ​ക്കും പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ ​ഷി​ബു ദി​വാ​ക​ര​ൻ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍