• Logo

Allied Publications

Americas
ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഓ​ണാ​ഘോഷം​ ഓ​ഗ​സ്റ്റ് 31ന്
Share
ഫി​ലാ​ഡ​ൽ​ഫി​യ: സാ​ഹോ​ദ​രീ​യ ന​ഗ​ര​ത്തി​ലെ ഇ​ത​ര സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള വ​മ്പി​ച്ച ഓ​ണാ​ഘോ​ഷ മ​ഹോ​ത്സ​വം ഓ​ഗ​സ്റ്റ് 31ന് ​ഉ​ച്ച​യ്ക്ക് 12 മു​ത​ൽ രാ​ത്രി ഒന്പത് വ​രെ സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ന്‍റെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ(608, Welsh RD, Philadelphia, PA, 19115) ന​ട​ക്കും.

പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ലെ ഏ​റ്റ​വും വ​ലി​യ ജ​ന​പ്രി​യ ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ലൊ​ന്നാ​യ "ആ​ര​വം 2024’ എ​ന്നു നാ​മ​ക​ര​ണം ചെ​യ്തി​രി​ക്കു​ന്ന ഓ​ണാ​ഘോ​ഷ മ​ഹോ​ത്സ​വ​ത്തി​ന്‍റെ കേ​ളീ​കൊ​ട്ടി​നാ​യി​ട്ടു​ള്ള അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണെ​ന്നും ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​മി​ന്‍റെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ നി​ന്നും തി​ക​ച്ചും വ്യ​ത്യ​സ്ത​വും നൂ​ത​ന​വു​മാ​യി​രി​ക്കു​മെ​ന്ന് അ​ബി​ലാ​ഷ് ജോ​ൺ (ചെ​യ​ർ​മാ​ൻ, ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം) അ​റി​യി​ച്ചു.

ത​നി മ​ല​യാ​ള ത​നി​മ​യോ​ടു​കൂ​ടി​യ ഹ​രി​ത കേ​ര​ളീ​യ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ഓ​ണാ​ഘോ​ഷ​ങ്ങ​ളാ​ണ് എ​ക്കാ​ല​ത്തും ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ജ​ന​ങ്ങ​ൾ​ക്കാ​യി ഒ​രു​ക്കു​ന്ന​തെ​ന്നും ആ​യ​തി​ലേ​ക്ക് എ​ല്ലാ മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്നും ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ (ട്ര​ഷ​റ​ർ, ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം) പ​റ​യു​ക​യു​ണ്ടാ​യി.

ഭാ​വി​ത​ല​മു​റ​യി​ലൂ​ടെ മ​ല​യാ​ള നാ​ടി​ന്റെ ച​രി​ത്ര​പ​ര​മാ​യ ഗൃ​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തു​ന്ന ഓ​ർ​മ​ക​ൾ പ​ര​സ്പ​രം പ​ങ്കു​വ​യ്ക്കു​ന്ന​തി​നും കൈ​മാ​റു​ന്ന​തി​നു​മാ​യി​ട്ടാ​ണ് ഇ​തു​പോ​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു​വ​രു​ന്ന​തെ​ന്ന് ബി​നു മാ​ത്യു (ജ​ന. സെ​ക്ര​ട്ട​റി, ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം) അ​റി​യി​ച്ചു.

വ​രും​ത​ല​മു​റ​യി​ലേ​ക്ക് നാ​ടി​ന്‍റെ ച​രി​ത്ര​പ​ര​മാ​യ പൈ​തൃ​ക​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​തി​നാ​യി​ട്ട് സാ​മൂ​ഹി​ക സാം​സ്കാ​രി​ക വേ​ദി​ക​ളി​ലാ​ണ് ഓ​ണാ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തേ​ണ്ട​തെ​ന്ന് ജോ​ബി ജോ​ർ​ജ് (ചെ​യ​ർ​മാ​ൻ ഓ​ണാ​ഘോ​ഷം) പ​റ​ഞ്ഞു.

മ​ല​യാ​ളി​ക​ളു​ടെ ദേ​ശീ​യോ​ത്സ​വ​മാ​യ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ പ​വി​ത്ര​ത ഒ​ട്ടും ന​ഷ്ട​പ്പെ​ടു​ത്താ​തെ പ്ര​വാ​സി​ക​ളു​ടെ ഇ​ട​യി​ൽ ആ​ഘോ​ഷി​ച്ചു വ​രു​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളെ ആ​ന​യി​ച്ചു കൊ​ണ്ടു​ള്ള കേ​ര​ളീ​യ സാം​സ്കാ​രി​ക​ത വി​ളി​ച്ചോ​തു​ന്ന ഘോ​ഷ​യാ​ത്ര പൊ​തു​സ​മ്മേ​ള​നം, ചെ​ണ്ട​മേ​ളം, മാ​വേ​ലി മ​ന്ന​ന്‍റെ എ​ഴു​ന്ന​ള്ള​ത്ത്, മെ​ഗാ തി​രു​വാ​തി​ര, അ​ത്ത​പ്പൂ​ക്ക​ളം, അ​വാ​ർ​ഡു​ദാ​ന​ങ്ങ​ൾ, വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ,

ക​ർ​ഷ​ക ര​ത്നം അ​വാ​ർ​ഡു​ദാ​നം, മ​ല​യാ​ളി മ​ങ്ക മ​ന്ന​ൻ മ​ത്സ​രം, ഓ​ട്ടം തു​ള്ള​ൽ, ക​ഥ​ക​ളി, പു​ലി​ക​ളി, മോ​ഹ​നി​യാ​ട്ടം, വി​വി​ധ നൃ​ത്ത​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ നൃ​ത്ത​ങ്ങ​ൾ, സം​ഗീ​ത സാ​ന്ദ്ര​മാ​യ ഗാ​ന​മേ​ള തു​ട​ങ്ങി​യ നി​ര​വ​ധി വ്യ​ത്യ​സ്ത​മാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യി വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ൽ(​പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ) അറിയിച്ചു.

അ​ല​ക്സ് തോ​മ​സ്, ജോ​ർ​ജ് ഓ​ലി​ക്ക​ൽ, സാ​ജ​ൻ വ​ർ​ഗീ​സ്, സു​ധാ ക​ർ​ത്താ, സു​രേ​ഷ് നാ​യ​ർ, ജോ​ൺ പ​ണി​ക്ക​ർ, രാ​ജ​ൻ ശ​മു​വേ​ൽ, റോ​ണി വ​ർ​ഗീ​സ്, കു​ര്യ​ൻ രാ​ജ​ൻ, ജോ​ർ​ജ് ന​ട​വ​യ​ൽ, സു​മോ​ദ് നെ​ല്ലി​ക്കാ​ല, ജോ​സ​ഫ് മാ​ണി, ജോ​ർ​ജു​കു​ട്ടി ലൂ​ക്കോ​സ്, ശോ​ശാ​മ്മ ചെ​റി​യാ​ൻ, ബ്രി​ജി​റ്റ് വി​ൻ​സ​ന്‍റ്, ആ​ശാ അ​ഗ​സ്റ്റി​ൻ,

സെ​ലി​ൻ ഓ​ലി​ക്ക​ൽ, അ​രു​ൺ കോ​മാ​ട്ട്, സാ​റാ ഐ​പ്പ്, അ​ല​ക്സ് ബാ​ബു, ജോ​ർ​ജി ക​ട​വി​ൽ, പി.​കെ. സോ​മ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ ക​മ്മി​റ്റി​ക​ൾ ഓ​ണാ​ഘോ​ഷ മ​ഹോ​ത്സ​വ​ത്തി​ന്‍റെ വ​ൻ വി​ജ​യ​ത്തി​നാ​യി​ട്ടു​ള്ള വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന​താ​യി ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം അ​റി​യി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍