• Logo

Allied Publications

Americas
ലോ​സ് ആ​ഞ്ച​ല​സി​ൽ വിശുദ്ധ ​അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളാ​ഘോ​ഷം ഇന്ന് മു​ത​ൽ
Share
ലോ​സ് ആ​ഞ്ച​ല​സ്: വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള ലോ​സ് ആ​ഞ്ച​ല​സ് സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സീ​റോമ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ​യു​ടെ തി​രു​നാ​ൾ ഇന്ന് മു​ത​ൽ 28 വ​രെ ഭ​ക്ത്യാ​ദ​ര​പൂ​ർ​വം കൊ​ണ്ടാ​ടും.

ഇന്ന് റവ. ഫാ. ​ടോ​മി ക​രി​യി​ല​ക്കു​ള​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും അ​ർ​പ്പി​ക്ക​പ്പെ​ടും. അ​തി​നു​ശേ​ഷം തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റം. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും ഉ​ദ്ദി​ഷ്ട​കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള നൊ​വേ​ന​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

പ്ര​ധാ​ന തി​രു​നാ​ളി​ന്‍റെ ഒ​ന്നാം ദി​വ​സ​മാ​യ 27ന് ​റവ. ഫാ. ​സോ​ണി സെ​ബാ​സ്റ്റ്യന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​യും, നൊ​വേ​ന​യും അ​തേ​ത്തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും യു​വ​ജ​ന​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

28 നീ​ണ് പ്ര​ധാ​ന തി​രു​നാ​ളി​ന്‍റെ ര​ണ്ടാം ദി​വ​സം. റവ. ഫാ. ​കു​ര്യാ​ക്കോ​സ് കു​മ്പ​ക്കീ​ൽ ആ​യി​രി​ക്കും അ​ന്ന​ത്തെ ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന​യു​ടെ​യും ല​ദീ​ഞ്ഞി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ൻ. തു​ട​ർ​ന്നു​ള്ള വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ രൂ​പ​വും വ​ഹി​ച്ചു​ള്ള പ്ര​ദ​ക്ഷി​ണം തി​രു​നാ​ളി​ന്‍റെ മു​ഖ്യാ​ക​ർ​ഷ​ണ​മാ​യി​രി​ക്കും. ചെ​ണ്ട​മേ​ള​വും സ്നേ​ഹ​വി​രു​ന്നും തു​ട​ർ​ന്നു​ണ്ടാ​കും.

തി​രു​നാ​ളി​ൽ പ​ങ്കു​ചേ​രാ​നും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ മാ​ധ്യ​സ്ഥം വ​ഴി ദൈ​വാ​നു​ഗ്ര​ഹം കൈ​ക്കൊ​ള്ളാ​നും ഇ​ട​വ​കാ​വി​കാ​രി റ​വ. ഡോ. ​സെ​ബാ​സ്റ്റ്യ​ൻ വ​ലി​യ​പ​റ​മ്പി​ൽ, ട്ര​സ്റ്റി​മാ​രാ​യ ഷാ​ജി മ​റ്റ​പ്പ​ള്ളി, ജോ​ജോ ജോ​സ്, തി​രു​നാ​ൾ ക​ൺ​വീ​ന​ർ സേ​വ്യ​ർ പ​ട​യാ​ട്ടി എ​ന്നി​വ​ർ എ​ല്ലാ​വ​രെ​യും സാ​ദ​രം ക്ഷ​ണി​ക്കു​ന്ന​താ​യി അ​റി​യി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍